വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ഉപയോഗിക്കാൻ വേണ്ടി ഉള്ളതാണ് ട്രാവൽ കാർഡ് അല്ലെങ്കിൽ ഫോർഎക്സ് (Forex ) കാർഡ്. ട്രാവൽ കാർഡ് പ്രീപെയ്ഡ് കാർഡ് പോലെ ആണ് പ്രവർത്തിക്കുന്നത്. നമ്മൾ ബാങ്കിൽ പോയി ഇന്ത്യൻ രൂപ കൊടുത്തു ട്രാവൽ കാർഡ് വാങ്ങുമ്പോൾ കാർഡിൽ വിദേശ കറൻസിയിൽ പണം കൂട്ടി ചേർക്കും. ഇതിനു ബാധകമായ ഫീസും കമ്മീഷനും ബാങ്ക് എടുക്കും. ഉദാഹരണത്തിന്, അമേരിക്കയിലേക്ക് ഒരു യാത്ര പോകുമ്പോൾ നമ്മൾ ട്രാവൽ കാർഡിൽ അമേരിക്കൻ ഡോളർ ആയി ആണ് പണം ലോഡ്(load) ചെയ്യുക.
വിദേശത്തെത്തി കഴിഞ്ഞാൽ പിന്നെ കടകളിൽ ബിൽ അടക്കാനും എടിഎം’ൽ(A.T.M) നിന്നും പണം എടുക്കാനും ട്രാവൽ കാർഡ് ഉപയോഗിക്കാം.
വിദേശ രാജ്യങ്ങളിലേക്ക് കൊണ്ട് പോകാവുന്ന കറൻസി നോട്ടുകൾക്കു പരിധി ഉണ്ട്. അത് കൊണ്ട് കൂടുതൽ പണം കൊണ്ട് പോകണമെങ്കിൽ ട്രാവൽ കാർഡ് ഒരു നല്ല മാർഗ്ഗം ആണ്. അതേ പോലെ തന്നെ സൂക്ഷിക്കാന്‍ എളുപ്പം ആണ് താനും.
തിരിച്ചു വരുമ്പോൾ കാർഡിൽ ബാക്കി തുക ഉണ്ടെങ്കിൽ ബാങ്കിൽ കൊടുത്തു തിരിച്ചു ഇന്ത്യൻ രൂപ ആയി വാങ്ങാം. ഇതിൻ്റെ നടപടിക്രമം ട്രാവൽ കാർഡ് വാങ്ങുമ്പോൾ തന്നെ ചോദിച്ചു മനസിലാക്കണം.
അടുത്ത ലേഖനം: റിയൽ എസ്റ്റേറ്റ്