“ഒഴിവാക്കേണ്ട കാര്യങ്ങൾ”
പലപ്പോഴും വിവാഹം നടത്തുന്ന വീടുകളിൽ കേൾക്കാറുള്ള ഒരു വാചകം ആണ് ഇത് “നാട്ടുനടപ്പനുസരിച്ച് ഭംഗിയായി നടത്തേണ്ടേ? അതുകൊണ്ട് എത്ര രൂപ ആയാലും കുഴപ്പമില്ല”. നാടടച്ചു കല്യാണം വിളിച്ച് അതി ഗംഭീരമായി പന്തലും സദ്യയും ഒക്കെ ഒരുക്കി കുടുംബം കുട്ടിച്ചോറാക്കിയ ഒരുപാട് ആൾക്കാർ നമ്മുടെ നാട്ടിൽ ഉണ്ട്.
നാട്ടു നടപ്പനുസരിച്ച് കല്യാണം നടത്താൻ നമുക്ക് ആസ്തി ഉണ്ടോ എന്ന് ആദ്യം ചിന്തിക്കണം. കല്യാണം കഴിഞ്ഞ് നമ്മുടെ ചെലവ് വളരെയധികം വർദ്ധിക്കും. എൻ്റെ കാര്യം തന്നെ എടുക്കാം. കല്യാണത്തിനു മുന്നേ കൂട്ടുകാർ നാലു പേർ ചേർന്ന് വാടകയ്ക്ക് വീട് എടുത്താണ് ഞാൻ താമസിച്ചിരുന്നത്. കറണ്ട് ബിൽ, വാട്ടർ ബിൽ, ഇൻറർനെറ്റ് ബിൽ ഇവയെല്ലാം നാലിലൊന്ന് കൊടുത്താൽ മതിയായിരുന്നു. ഗ്യാസ് കണക്ഷനും പലചരക്ക് സാധനങ്ങളും അങ്ങനെ തന്നെ. കല്യാണം കഴിഞ്ഞു ഒറ്റയ്ക്ക് താമസം ആയതോടെ ഈ ചെലവുകൾ എല്ലാം ഞാൻ തന്നെ കൊടുക്കേണ്ടി വരുന്നു. ഭാര്യയുടെ വരുമാനം കൂടി ഉണ്ട് എന്ന് പറഞ്ഞാലും നാലിലൊന്ന് ചെലവ് എന്നുള്ളത് രണ്ടിൽ ഒന്നായി. അപ്പോൾ ചെലവ് ഇരട്ടിച്ചു. അതേ പോലെ തന്നെ മാസത്തിലൊരിക്കൽ ഉണ്ടായിരുന്ന കല്യാണത്തിനും മാമോദിസക്കും ഒക്കെ നാട്ടിൽ പോയി കൊണ്ടിരുന്ന ഞാൻ കല്യാണം കഴിഞ്ഞപ്പോൾ രണ്ടു കുടുംബങ്ങളുടെയും എല്ലാ വിശേഷങ്ങൾക്കും പോകേണ്ടി വരുന്നു. ഒരു ടിക്കറ്റിനു പകരം രണ്ട് ടിക്കറ്റ് എടുക്കുകയും വേണം.
വിവാഹം കഴിയുമ്പോൾ വിവാഹത്തിനു മുൻപ് ഉണ്ടായിരുന്ന മാസ ചെലവ് ഏറ്റവും കുറഞ്ഞത് ഇരട്ടിക്കും. അപ്പോൾ കല്യാണത്തിനായി കുറെ കടം ഉണ്ടാക്കി വെച്ചു കഴിഞ്ഞാൽ കല്യാണം കഴിഞ്ഞ് ജോലി ചെയ്ത് തിരിച്ചടയ്ക്കാൻ ഒരുപാട് ബുദ്ധിമുട്ടും. ഉദാഹരണത്തിന് വിവാഹത്തിനു മുന്നേ ചിലവ് കഴിഞ്ഞ് 50,000 രൂപയും ഉണ്ടാക്കാൻ അഞ്ചു മാസം മതിയായിരുന്നു എങ്കിൽ വിവാഹത്തിനുശേഷം ചിലപ്പോൾ ഒരു കൊല്ലം എടുത്തു എന്നിരിക്കും.
നമ്മുടെ ആസ്തിക്കും വരുമാനത്തിനും ഒതുങ്ങിയ രീതിയിൽ വിവാഹ ചെലവുകൾ ഒതുക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചാൽ ഭാവി ജീവിതം കൂടുതൽ സുഖകരമായിരിക്കും.
അടുത്ത ലേഖനം: പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF)
RD യെ കുറിച്ച് അറിയാൻ താത്പര്യം
RD ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ പോലെയാണ്. എല്ലാ മാസവും ഒരു നിക്ഷേപം നടത്തുന്നു എന്നേ ഉള്ളൂ. നല്ല ഒരു മ്യൂച്വൽ ഫണ്ട് (Mutual Fund) SIP ആയിരിക്കും RD’യെക്കാൾ ലാഭം. താഴെ ഉള്ള ലേഖനങ്ങൾ വായിച്ചു നോക്കു.
ബാങ്ക് സ്ഥിര നിക്ഷേപം (Fixed Deposit)
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ അഥവാ എസ് ഐ പി(SIP)
ഒരു നല്ല മ്യൂച്വൽ ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കാം