നമ്മുടെ സാമ്പത്തികനില സുരക്ഷിതമാക്കാൻ നമ്മൾ കാണുന്ന എല്ലാ വലിയ നിക്ഷേപ പദ്ധതികളിലും പങ്ക് ചേരണമെന്നില്ല. പക്ഷേ വലിയ തെറ്റുകൾ ഒഴിവാക്കണം.
ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപകർ ഒന്നും അവരുടെ ജീവിതകാലത്ത് ഉണ്ടായിട്ടുള്ള എല്ലാ വലിയ നിക്ഷേപ അവസരങ്ങളും ഉപയോഗിച്ചിട്ടില്ല. അവർ ഏതെങ്കിലും ഒരു അവസരം വളരെ നന്നായി ഉപയോഗിച്ചു. അതുപോലെ വലിയ തെറ്റുകൾ ഒഴിവാക്കുകയും ചെയ്തു. ഒരു വലിയ അവസരം കൈവിട്ടുപോയാൽ നമ്മുടെ നിലവിൽ ഉള്ള സമ്പാദ്യം ഒട്ടും കുറയുകയില്ല. വേറെ അവസരങ്ങൾ പിന്നെ കിട്ടുകയും ചെയ്യും. എന്നാൽ ഒരു വലിയ അബദ്ധം നമ്മളെ തിരിച്ചു കയറാൻ പറ്റാത്ത അത്ര വലിയ കടക്കെണിയിൽ ആക്കും.
അതേ പോലെ ഭാവിയിലേക്ക് വേണ്ടിയുള്ള നിക്ഷേപം തെറ്റായ മാർഗ്ഗത്തിലാണ് നടത്തുന്നതെങ്കിൽ നമ്മൾക്ക് കിട്ടുന്ന വരുമാനം വളരെയധികം കുറഞ്ഞു പോകും. ഇങ്ങനെ ഒരു നിക്ഷേപകൻ്റെ ഭാവിയെ അപകടത്തിലാക്കാൻ സാധ്യതയുള്ള കുറച്ചു കാര്യങ്ങളാണ് താഴെ പറയുന്നത്. ഇവ ഒഴിവാക്കാൻ ശ്രമിക്കുക.
- അടിയന്തിര ആവശ്യ ഫണ്ട് (Emergency Fund) സൂക്ഷിക്കാത്തത്
- ഇൻഷുറൻസ് സുരക്ഷ ഇല്ലാതിരിക്കുക
- അനുയോജ്യമല്ലാത്ത ഇൻഷുറൻസ് വാങ്ങുന്നത്
- ഡെയ് ട്രേഡിങ്ങ് (Day Trading in Stocks)
- ബ്ളെയ്ഡ് പലിശക്ക് കടം എടുക്കുന്നത്
- പാർട്ണർഷിപ്പോ പ്രോപ്രിയേറ്റർഷിപ്പോ ആയി ബിസിനസ്സ് തുടങ്ങുന്നത്
- ക്രെഡിറ്റ് കാർഡ് കടം
- ഡയമൺഡും മറ്റ് വിലയേറിയ കല്ലുകളും വാങ്ങുന്നത്
- വിരമിക്കലിനായി തയ്യാറെടുക്കാത്തത്
- താമസിക്കാനുള്ള വീടിനു വേണ്ടി ഒരുപാടു പണം ചിലവഴിക്കുന്നത്
- മൾട്ടി ലെവൽ മാർക്കറ്റിംഗ്(MLM) അല്ലെങ്കിൽ പിരമിഡ് സ്കീം
- ഓഹരികളിൽ നിക്ഷേപിക്കാൻ വായ്പ എടുക്കുന്നത്
- വിൽപത്രം എഴുതാത്തത്
- കൈയിൽ ഒതുങ്ങാത്ത വിവാഹച്ചെലവ് വരുത്തി വെയ്ക്കുന്നത്
അടുത്ത ലേഖനം: അടിയന്തിര ആവശ്യ ഫണ്ട് (Emergency Fund) സൂക്ഷിക്കാത്തത്