ദീർഘകാല അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വരുമാനം തരുന്ന നിക്ഷേപമാണ് മ്യൂച്ചൽ ഫണ്ട്. കഴിഞ്ഞ ഇരുപത് കൊല്ലം എടുക്കുകയാണെങ്കിൽ മിക്ക മ്യൂച്വൽ ഫണ്ടുകളും 15 മുതൽ 21 വരെ ശതമാനം വാർഷിക വളർച്ച നിരക്ക് കാട്ടുന്നു . പിപിഎഫ് നിക്ഷേപം വെറും 12% മുതൽ 8% ശതമാനവും ബാങ്ക് നിക്ഷേപങ്ങൾ നികുതി കഴിഞ്ഞ് അതിൽ താഴെയും തരുമ്പോൾ ആണ് ഇത്. സ്ഥലത്തിന് പെട്ടെന്ന് വില കൂടിയ കുറച്ച് നഗരങ്ങളിൽ ഭാഗ്യത്തിന് മുന്നേ വാങ്ങിയവർക്ക് ഒഴികെ ബാക്കിയെല്ലാ റിയൽഎസ്റ്റേറ്റ് നിക്ഷേപകർക്കും 10 ശതമാനത്തിനടുത്തു മാത്രമേ വാർഷിക വരുമാനം ഉണ്ടായിട്ടുള്ളൂ.
മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളുടെ അത്രയും വരുമാനം തരുന്ന വേറെ ഒരു നിക്ഷേപ മാർഗ്ഗവും ഇന്ത്യയിലില്ല. മാസാ മാസം SIP ആയി കുറഞ്ഞ തുക നിക്ഷേപിച്ച് ഭാവി സുരക്ഷിതമാക്കാൻ ഉള്ള ഏറ്റവും നല്ല നിക്ഷേപ മാർഗ്ഗമാണ് മ്യൂച്ചൽ ഫണ്ടുകൾ.
കഴിഞ്ഞ ഇരുപത് കൊല്ലം ഇന്ത്യ അതിസാധാരണമായ വളർച്ച കണ്ടിരുന്നു. ഇനിയുള്ള 20 കൊല്ലം ഈ വളർച്ച തുടരാനാണ് സാധ്യത. കാരണം രാജ്യത്തെ 50 ശതമാനത്തോളം ജനങ്ങൾ 25 വയസിന് താഴെയുള്ളവരാണ് . ഇവർ ജോലി ചെയ്യുന്ന കാലമത്രയും രാജ്യത്തിന് നല്ല വളർച്ച ഉണ്ടായിരിക്കും. കഴിഞ്ഞ ഇരുപത് കൊല്ലത്തെ അത്രതന്നെ വളർച്ച ഉണ്ടായില്ലെങ്കിലും സാമാന്യം നല്ല രീതിയിൽ രാജ്യം വളരേണ്ടതാണ്. അതിനൊത്ത് വിപണിയും ഈ വളർച്ചയിൽ പങ്കു ചേരാൻ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും നല്ലത്.
മുന്നറിയിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകള്ക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഓഹരി വിപണി നിക്ഷേപങ്ങൾ നഷ്ടസാധ്യത ഉള്ളവ ആണ്. നിക്ഷേപിക്കുന്നതിനു മുൻപ് വിശദമായി പഠിക്കണം. കഴിഞ്ഞ കാല പ്രകടനം ഭാവി വരുമാനം സൂചിപ്പിക്കുന്നത് അല്ല. ഒരു പുത്തൻ നിക്ഷേപം തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ നിർദ്ദിഷ്ട നിക്ഷേപ ആവശ്യകതകൾ പരിഗണിക്കുക.
അടുത്ത ലേഖനം: ഒരു നല്ല മ്യൂച്വൽ ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കാം?