ക്രമേണ പണം സ്വരൂപിക്കുന്നതാണ് സമ്പാദ്യം അഥവാ സേവിങ്സ്. ഉദാഹരണത്തിന് ഒരു ബാങ്ക് സേവിങ്സ് അക്കൗണ്ട് ഡെപ്പോസിറ്റ്.
പണം വളരണം എന്ന ലക്ഷ്യത്തോടെ ഉപയോഗിക്കുന്നതാണ് നിക്ഷേപം. ഉദാഹരണത്തിന് മ്യൂച്വൽ ഫണ്ട്.
അടിയന്തിര ആവശ്യങ്ങള്‍ക്ക് എപ്പോഴും കുറച്ചു പണം സേവിങ്സ് അക്കൗണ്ടിൽ വേണം. ഉദാഹരണത്തിന് ആശുപത്രി ആവശ്യങ്ങള്‍ അല്ലെങ്കില്‍ വാഹന അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി.
ദീർഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾക്ക് വേണ്ടി നിക്ഷേപിക്കണം. ഉദാഹരണത്തിന് വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കായി. അല്ലാത്ത-പക്ഷം നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടുകളിൽ ഉള്ള പണത്തെ പണപ്പെരുപ്പം തിന്നുതീർക്കും. ഓർമ്മിക്കുക, 10 വർഷങ്ങൾക്ക് ശേഷം 100 രൂപക്ക് ചിലപ്പോൾ ഇന്നത്തെ 10 രൂപയുടെ വിലയേ ഉണ്ടാകൂ.
നിക്ഷേപം എപ്പോഴും നഷ്ട സാധ്യത ഉള്ളതാണ് പക്ഷെ അതിനൊപ്പം വളരാനും സാധ്യത ഉണ്ട്. സമ്പാദ്യം എന്നും സുരക്ഷിതം ആയിരിക്കും പക്ഷെ അവയ്ക്ക് വളർച്ച ഉണ്ടാകില്ല.
അടുത്ത ലേഖനം:പണപ്പെരുപ്പം (Inflation)
Very good article. Thanks