ബാങ്ക് അക്കൗണ്ടുമായി ബന്ധമില്ലാത്തതും എന്നാൽ ഡെബിറ്റ് കാർഡ് പോലെ ഉപയോഗിക്കാവുന്നതും ആയ ഒരു കാർഡ് ആണ് പ്രീപെയ്ഡ് കാർഡ്. പ്രീപെയ്ഡ് കാർഡ് എന്ന് വെച്ചാൽ മുൻകൂർ കാശ് അടച്ച കാർഡ് എന്നാണ് അർത്ഥം.പേര് സൂചിപ്പിക്കുന്നത് പോലെ മുൻപേ കാശ് അടച്ചു വാങ്ങുന്നതാണ് പ്രീപെയ്ഡ് കാർഡ്.
ഉദാഹരണത്തിന്, 10,000 രൂപയുടെ ഒരു പ്രീപെയ്ഡ് കാർഡ് വേണമെങ്കിൽ ബാങ്കിൽ പോയി 10,000 രൂപ കൊടുത്തു നമ്മൾ കാർഡ് വാങ്ങണം. കാർഡ് ആദ്യമായി വാങ്ങുന്നതിനു കുറച്ചു ഫീസ് ഉണ്ടാകും. നിങ്ങളുടെ കൈയിൽ ഒരു പ്രീപെയ്ഡ് കാർഡ് ഉണ്ടെങ്കിൽ അതിൽ രൂപ ലോഡ്[load] ചെയ്താൽ മതി.
പ്രീപെയ്ഡ് കാർഡ് വാങ്ങാൻ ക്രെഡിറ്റ് ഹിസ്റ്ററിയും [Credit History] ലോൺ അപ്ലിക്കേഷനും ഒന്നും വേണ്ട.
പ്രീപെയ്ഡ് കാർഡ് കൊണ്ടുള്ള ഉപകാരങ്ങൾ :
- പണം കൊണ്ട് നടക്കേണ്ട. പകരം പേഴ്‌സിൽ ഒരു ചെറിയ കാർഡ് വെച്ചാൽ മതി. ദൂര യാത്ര ചെയ്യുമ്പോൾ ഇതു വളരെ അധികം ഉപകാരപ്പെടും.
- ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ഇല്ലാത്ത ആൾക്കാർക്കു ഇന്റർനെറ്റ് വഴി ഷോപ്പിംഗ് നടത്താൻ ഏറ്റവും എളുപ്പമുള്ള വഴി ആണ് പ്രീപെയ്ഡ് കാർഡ്.
പ്രീപെയ്ഡ് കാർഡിൻ്റെ ദൂഷ്യ വശങ്ങൾ :
- കാർഡിൽ പണം ഇടുന്നതിനു ബാങ്ക് ഫീസ് വാങ്ങും.
- കാർഡ് നഷ്ടപ്പെട്ടു പോയാൽ പണം നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. ക്രെഡിറ്റ് കാർഡിൻ്റെ അത്ര സംരക്ഷണം പ്രീപെയ്ഡ് കാർഡിന് കിട്ടില്ല.
അടുത്ത ലേഖനം: ഗിഫ്റ്റ് കാർഡ്