പാർട്ണർഷിപ്പോ പ്രോപ്രിയേറ്റർഷിപ്പോ ആയി ബിസിനസ്സ് തുടങ്ങുന്നത്

“ഒഴിവാക്കേണ്ട കാര്യങ്ങൾ”


സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങുക എന്നത് പലരുടെയും സ്വപ്നമാണ്. ആദ്യമായി ബിസിനസിൽ ഇറങ്ങുന്നവർക്കു പറ്റുന്ന ഒരു വലിയ അബദ്ധമാണ് പാർട്ണർഷിപ്പോ(partnership) പ്രോപ്രിയേറ്റർഷിപ്പോ (proprietorship) ആയി ബിസിനസ് രജിസ്റ്റർ ചെയുന്നത്. ഇതു ഒരിക്കലും ചെയ്തു കൂടാ.

പാർട്ണർഷിപ്പ് കമ്പനികളുടെയും പ്രോപ്രിയേറ്റർഷിപ്പ് കമ്പനികളുടെയും ബാധ്യതകൾ ഉടമസ്ഥൻ്റെ  ബാധ്യത ആണ്. അതായത് കമ്പനി പൊട്ടിയാൽ ഉടമസ്ഥൻ്റെ സ്വത്തു പിടിച്ചെടുത്തു കമ്പനിയുടെ കടം അടച്ചു തീർക്കാം. അങ്ങനെ ആണ് ബിസിനസ് നടത്തി പൊട്ടി പലർക്കും വീടും പറമ്പും നഷ്ടപ്പെടുന്നത്.

ഒരു ബിസിനസ്സ് തുടങ്ങുമ്പോൾ ഒന്നുകിൽ “Limited Liability Partnership (LLP)” (എൽ എൽ പി) അല്ലെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി (Private Limited Company) ആയി മാത്രമേ തുടങ്ങാവൂ. ഈ കമ്പനികളുടെ ബാധ്യതകൾ കമ്പനി ഉടമകളുടെ ബാധ്യത ആയി മാറില്ല. കമ്പനിയിൽ നിക്ഷേപിച്ച പണം മാത്രമേ കമ്പനി പൊട്ടിയാൽ നഷ്ടം വരൂ. ഈ കമ്പനികൾക്ക് നിബന്ധനകൾ കൂടുതൽ ആണ് പക്ഷേ നേട്ടങ്ങൾ വളരെ അധികം ആണ്.

അടുത്ത ലേഖനം: ക്രെഡിറ്റ് കാർഡ് കടം

Leave a Reply

Your email address will not be published. Required fields are marked *