എന്താണ് NPS?
നാഷണൽ പെൻഷൻ സിസ്റ്റം അല്ലെങ്കിൽ NPS (എൻപിഎസ്) എന്ന് അറിയപ്പെടുന്നത് ഇന്ത്യൻ പൗരന്മാർക്ക് റിട്ടയർമെൻറ് പെൻഷനു വേണ്ടി ഗവൺമെൻറ് തുടങ്ങിയ ഒരു നിക്ഷേപ പദ്ധതി ആണ്. ജോലി ചെയ്യുന്ന കാലങ്ങളിൽ NPS അക്കൗണ്ടിലേക്ക് കാശ് നിക്ഷേപിച്ചാൽ വിരമിക്കലിനു ശേഷം പെൻഷൻ ലഭിക്കും. വിരമിക്കുന്ന സമയത്ത് അക്കൗണ്ടിലുള്ള തുകയുടെ 60 ശതമാനം ഒറ്റയടിക്ക് പിൻവലിക്കാനും പറ്റും. ബാക്കിയുള്ള തുക മാസം മാസം പെൻഷൻ കിട്ടുന്ന രീതിയിലുള്ള അക്കൗണ്ടിൽ നിക്ഷേപിക്കണം.
NPS അക്കൗണ്ട് തുടങ്ങുന്നവർക്ക് എല്ലാം ഒരു പെർമെനന്റ് റിട്ടയർമെൻറ് അക്കൗണ്ട് നമ്പർ അഥവാ PRAN എന്ന 12 അക്കമുള്ള നമ്പർ കിട്ടുന്നതാണ്.
NPS’ന് Tier-I , Tier-II എന്ന രണ്ട് അക്കൗണ്ട് ഉണ്ട്. Tier-I അക്കൗണ്ടാണ് പെന്ഷന് വേണ്ടിയുള്ള നിബന്ധനകൾ ഉള്ള അക്കൗണ്ട്. Tier-II സാധാരണ നിക്ഷേപ അക്കൗണ്ടാണ്. Tier-I അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ നിബന്ധനകളുണ്ട്. Tier-II അക്കൗണ്ടിൽ എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യാം. NPS നികുതിയിളവുകൾ Tier-I അക്കൗണ്ടിന് മാത്രമേ ലഭ്യമുള്ളൂ
എന്താണ് NPS നിക്ഷേപത്തിന്റെ കാലാവധി?
Tier-I NPS നിക്ഷേപങ്ങൾ 60 വയസ്സ് ആയതിനു ശേഷമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ.
എത്രയാണ് NPS നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക [Annual Minimum Deposit]?
ഏറ്റവും കുറഞ്ഞത് 6000 രൂപയെങ്കിലും Tier-I അക്കൗണ്ടിൽ ഒരു കൊല്ലം ഇടണം. മിനിമം തുക നിക്ഷേപിച്ചില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും. അക്കൗണ്ട് പിന്നെയും സജീവം ആക്കണമെങ്കിൽ മിനിമം തുക അടയ്ക്കുകയും പിന്നെ പിഴ കൊടുക്കേണ്ടി വരികയും ചെയ്യും.
NPS’ൽ ഓരോ കൊല്ലവും എത്ര തവണ നിക്ഷേപം നടത്തണം?
മിനിമം തുക നിക്ഷേപിക്കണം എന്ന് മാത്രമേ നിബന്ധന ഉള്ളൂ, എത്രതവണ വേണമെങ്കിലും നിക്ഷേപിക്കാം.
NPS’ൽ ഓരോ കൊല്ലവും എത്ര രൂപ നിക്ഷേപിക്കാം?
എത്ര രൂപ വേണമെങ്കിലും NPS’ൽ ഒരു കൊല്ലം നിക്ഷേപിക്കാവുന്നതാണ്.
NPS എങ്ങനെ വാങ്ങും?
NPS അക്കൗണ്ട് തുടങ്ങാൻ പോയിൻറ് പ്രസൻസ് അഥവാ POP( പിഒപി) എന്ന സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളിൽ പോകണം. മിക്ക ബാങ്കുകളും POP സംവിധാനത്തിൽ ചേർന്നിട്ടുണ്ട്. അതു കൊണ്ട് ബാങ്ക് ശാഖകളിൽ പോയാൽ മതിയാകും.
നിങ്ങളുടെ അടുത്തുള്ള സെൻറർ മനസ്സിലാക്കാൻ ഈ താഴെയുള്ള URL ൽ പോയി നോക്കിയാൽ മതി.
https://npscra.nsdl.co.in/pop-sp.php
ആർക്കാണ് NPS വാങ്ങാൻ കഴിയുക?
18 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള എല്ലാ ഇന്ത്യൻ പൗരൻമാർക്കും NPS നിക്ഷേപം തുടങ്ങാം.
NPS നിക്ഷേപത്തിന്റെ വരുമാനം എത്രയാണ്?
NPS നിക്ഷേപത്തിൻ്റെ പലിശനിരക്കൊ വരുമാനമോ ഗവൺമെൻറ് ഉറപ്പ് തരുന്നില്ല.
NPS നിക്ഷേപത്തിൻ്റെ ഒരു ശതമാനം ഓഹരി വിപണിയിൽ നിക്ഷേപിക്കാം. ഇതിനായി ഗവൺമെൻറ് കുറെ ഫണ്ട് മാനേജർമാരെ നിയമിച്ചിട്ടുണ്ട്. NPS നിക്ഷേപങ്ങൾ ഓഹരി വിപണിയുടെ വളർച്ചയ്ക്കനുസരിച്ച് വരുമാനം തരും.
നിക്ഷേപം രണ്ട് രീതിയിൽ നടത്താം.
ആക്ടീവ് ചോയ്സ് (Active Choice) ആണെങ്കിൽ എവിടെ നിക്ഷേപിക്കണം എന്ന് നമുക്ക് തീരുമാനിക്കാം.
ഓട്ടോ ചോയ്സ് അല്ലെങ്കിൽ ലൈഫ് സൈക്കിൾ ഫണ്ട് (Auto choice or lifecycle fund) എന്ന ഓപ്ഷൻ ആണ് എടുക്കുന്നതെങ്കിൽ നമ്മുടെ പ്രായമനുസരിച്ച് റിട്ടയർമെൻറ് വരെയുള്ള ഒരു പ്ലാനിൽ നമ്മളെ ചേർക്കും.
60 വയസ്സ് കഴിഞ്ഞാൽ മാത്രമേ NPS നിക്ഷേപത്തിൽ നിന്ന് കാശ് പിൻവലിക്കാൻ പറ്റുകയുള്ളൂ . 60 വയസ്സ് ആകുമ്പോൾ നമ്മുടെ അക്കൗണ്ടിലുള്ള തുകയുടെ 40 ശതമാനം മാസ വരുമാനം കിട്ടുവാനുള്ള രീതിയിൽ നിക്ഷേപിക്കണം. ബാക്കിയുള്ള തുക ഒറ്റത്തവണ ഒരുമിച്ച് പിൻവലിക്കാൻ സാധിക്കുന്നതാണ്.
നികുതി കണക്കാക്കിയതിന് ശേഷം:
NPS നിക്ഷേപങ്ങളുടെ നികുതി സർക്കാർ എടുത്തു കളഞ്ഞു. ഇപ്പോൽ NPS നിക്ഷേപങ്ങൾക്കും അതിൽ നിന്നു കിട്ടുന്ന വരുമാനത്തിനും നികുതി ഇല്ല.
NPS നിക്ഷേപത്തിന്റെ ഫീസ് എത്രയാണ്?
NPS നിക്ഷേപത്തിന് ഫണ്ട് മാനേജർമാർ ഉണ്ട്. ഇവർ ഫീസ് ഈടാക്കുന്നതാണ്. അക്കൗണ്ട് തുടങ്ങുമ്പോൾ തിരഞ്ഞെടുക്കുന്ന ഫണ്ടുകളെ അനുസരിച്ച് ഫീസ് മാറും.
മറ്റു നേട്ടങ്ങൾ
NPS നിക്ഷേപങ്ങൾ 80C സെക്ഷന് കീഴിൽ നികുതി ഇളവിന് ഉപയോഗിക്കാവുന്നതാണ്.
ഇതിനു പുറമേ 80CCD(1) എന്ന സെക്ഷനിൽ 50,000 രൂപ വരെ നമുക്ക് നികുതിയിളവ് എടുക്കാം. ഇത് 80C സെക്ഷൻ വഴി ഉള്ള 1,50,000 എന്ന പരിധിക്ക് മുകളിലാണ്.
NPS നിക്ഷേപം വേണമോ ??
NPS നിക്ഷേപം ഒരുപാട് നിബന്ധനകൾ ഉള്ളതാണ്. അതു കൊണ്ട് ഒരുപാട് തുക ഇതിൽ നിക്ഷേപിക്കുന്നത് ഞാൻ പ്രോത്സാഹിപ്പിക്കില്ല.
പക്ഷേ വേറെ എങ്ങും നിന്നും ലഭിക്കാത്ത 50,000 രൂപയുടെ നികുതിയിളവ് NPS നിക്ഷേപത്തിന് കിട്ടും. അതു കൊണ്ട് നിങ്ങളുടെ നികുതി നിരക്ക് കൂടുതലാണെങ്കിൽ ഈ ആനുകൂല്യം ഉപയോഗിക്കാൻ 50,000 രൂപവരെ അക്കൗണ്ടിൽ വർഷാ വർഷം നിക്ഷേപിക്കുന്നത് നല്ലതാണ്.
മുന്നറിയിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകള്ക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഓഹരി വിപണി നിക്ഷേപങ്ങൾ നഷ്ടസാധ്യത ഉള്ളവ ആണ്. നിക്ഷേപിക്കുന്നതിനു മുൻപ് വിശദമായി പഠിക്കണം. കഴിഞ്ഞ കാല പ്രകടനം ഭാവി വരുമാനം സൂചിപ്പിക്കുന്നത് അല്ല. ഒരു പുത്തൻ നിക്ഷേപം തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ നിർദ്ദിഷ്ട നിക്ഷേപ ആവശ്യകതകൾ പരിഗണിക്കുക.
അടുത്ത ലേഖനം: RBI 7.75% സേവിങ്സ് ബോണ്ട്