“ഒഴിവാക്കേണ്ട കാര്യങ്ങൾ”
കേരളത്തിൽ ജീവിക്കുന്ന ഒരാളുടെ പ്രതീക്ഷിത ആയുസ്സ് 74 വർഷം ആണ്. മെഡിക്കൽ സയൻസിൽ പുരോഗതി വരുന്നത് അനുസരിച്ചു ആയുസ്സ് വർദ്ധിക്കുകയേയുള്ളൂ.
60 വയസ്സ് ആകുമ്പോൾ വിരമിക്കേണ്ടി വരും. അപ്പോൾ ശമ്പളം കിട്ടാതെ ചിലപ്പോൾ 15 കൊല്ലത്തോളം ജീവിക്കണം. ഇതിനു പുറമേ വയസ്സു കാലത്തു ആശുപത്രി ചിലവുകള്‍ വളരെ അധികം വർധിക്കും. മക്കൾ നോക്കിക്കോളും എന്നുള്ളത് ഒരു തയാറെടുപ്പല്ല. സ്വന്തം കാലിൽ നിൽക്കണമെങ്കിൽ മുൻപേ തയാറെടുപ്പ് തുടങ്ങണം.
50 വയസ്സു കഴിയുമ്പോഴല്ല വിരമിക്കൽ തയാറെടുപ്പ് തുടങ്ങേണ്ടത്. എത്രയും നേരത്തേ തുടങ്ങാമോ അത്രയും നല്ലത്.
അടുത്ത ലേഖനം: താമസിക്കാനുള്ള വീടിനു വേണ്ടി ഒരുപാടു പണം ചിലവഴിക്കുന്നത്