അടിയന്തിര ആവശ്യ ഫണ്ട് (Emergency Fund) സൂക്ഷിക്കാത്തത്

“ഒഴിവാക്കേണ്ട കാര്യങ്ങൾ”


ആവശ്യങ്ങൾ എപ്പോൾ വരുമെന്ന് പറയാൻ പറ്റില്ല. പെട്ടെന്ന് കുറച്ചു രൂപ ആവശ്യം വന്നു എന്നു കരുതുക. ഉദാഹരണത്തിന് നിങ്ങളുടെ വാഹനം അറ്റകുറ്റപ്പണി നടത്തേണ്ടി വന്നു. കയ്യിൽ അടിയന്തിര ആവശ്യത്തിനു മാറ്റി വച്ച തുക ഇല്ലെങ്കിൽ ലക്ഷ്യങ്ങൾക്കായി ഉള്ള നിക്ഷേപങ്ങളിൽ നിന്നു പിൻവലിക്കേണ്ടി വരും. നിങ്ങളുടെ നിക്ഷേപം മ്യൂച്വൽ ഫണ്ടിൽ ആയിരുന്നെങ്കിൽ അത് വിൽക്കേണ്ടി വരും. ഓഹരി വിപണി തകർന്നു നിൽക്കുന്ന സമയത്താണെങ്കിൽ വലിയ നഷ്ടം സംഭവിക്കും. അത് പോലെ തന്നെ ആണ് മറ്റു പല നിക്ഷേപങ്ങളും.

ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള ദീർഘകാല നിക്ഷേപങ്ങളിൽ നിന്ന് ഇടവേളകളിൽ പണം പിൻവലിക്കുകയാണെങ്കിൽ നിക്ഷേപം ഒരിക്കലും ലക്ഷ്യത്തിൽ എത്തില്ല. മിക്ക കുടുംബങ്ങളും ദീർഘകാല ലക്ഷ്യങ്ങളിലേക്ക് വേണ്ടി ആണ് നിക്ഷേപിക്കുന്നത്. ഉദാഹരണത്തിനു കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഉള്ള നിക്ഷേപം. ഇവ പത്തോ പതിനഞ്ചോ വർഷത്തിന് ശേഷം കുട്ടികളുടെ  ഉന്നത വിദ്യാഭ്യാസം തുടങ്ങുന്ന സമയത്താണ് വേണ്ടത്. ഈ പതിനഞ്ചു കൊല്ലത്തിനുള്ളിൽ മുൻകൂട്ടി കാണാത്ത ഒരു കാര്യത്തിനെങ്കിലും പണം ആവശ്യം വരും. ഇതിനാണ് അടിയന്തിര ആവശ്യ ഫണ്ട് (Emergency Fund) ഉണ്ടാകണം എന്ന് പറയുന്നത്.

അടുത്ത ലേഖനം: ഇൻഷുറൻസ് സുരക്ഷ ഇല്ലാതിരിക്കുക

Leave a Reply

Your email address will not be published. Required fields are marked *