മ്യൂച്വൽ ഫണ്ടുകൾ രണ്ടുതരത്തിൽ വരുമാനമുണ്ടാക്കുന്നു .
ഒന്ന്: മ്യൂച്വൽ ഫണ്ട് വാങ്ങുന്ന കമ്പനികളുടെ ഓഹരികളിൽ നിന്ന് കിട്ടുന്ന ഡിവിഡൻഡ്കളിൽ നിന്നുള്ള വരുമാനം.
രണ്ട്: മ്യൂച്വൽ ഫണ്ട് വാങ്ങുന്ന ഓഹരികൾക്കുണ്ടാകുന്ന വിലവർദ്ധനവ് കാരണമുണ്ടാകുന്ന വരുമാനം.
മ്യൂചൽ ഫണ്ടുകൾക്ക് ഡിവിഡൻഡ് കിട്ടുമ്പോൾ അവ മ്യൂച്വൽ ഫണ്ട് അടുത്ത നിക്ഷേപങ്ങൾക്കായി ഉപയോഗിക്കുന്നു . അതുപോലെ ഫണ്ടുകൾ ഓഹരികൾ വാങ്ങി അവയ്ക്ക് വില കൂടുമ്പോൾ വിറ്റ് ഉണ്ടാക്കുന്ന ലാഭത്തെയും പുതിയ ഓഹരികൾ വാങ്ങുവാനായി ഉപയോഗിക്കുന്നു . ഇങ്ങനെ മ്യൂച്വൽ ഫണ്ട് വരുമാനം പിന്നെയും പിന്നെയും നിക്ഷേപിക്കാനായി ഉപയോഗിക്കുന്നു . ഇത് പലിശ മുതലിനോട് ചേർക്കുന്നതിന് തുല്യമാണ് . ഇങ്ങനെയാണ് മ്യൂച്വൽഫണ്ട് ഒരു കൂട്ടുപലിശ നിക്ഷേപത്തെ പോലെ പെരുമാറുന്നത് .
ഓഹരി വിപണി മറ്റെല്ലാ നിക്ഷേപം മാർഗ്ഗങ്ങളെക്കാളും കൂടുതൽ വളർച്ച തരുന്ന ഒരു മാർഗ്ഗം ആയതിനാൽ മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള വരുമാനം ( പലിശ) പൊതുവേ മറ്റ് നിക്ഷേപ മാർഗ്ഗങ്ങളെക്കാൾ കൂടുതലാണ്.
മുന്നറിയിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകള്ക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഓഹരി വിപണി നിക്ഷേപങ്ങൾ നഷ്ടസാധ്യത ഉള്ളവ ആണ്. നിക്ഷേപിക്കുന്നതിനു മുൻപ് വിശദമായി പഠിക്കണം. കഴിഞ്ഞ കാല പ്രകടനം ഭാവി വരുമാനം സൂചിപ്പിക്കുന്നത് അല്ല. ഒരു പുത്തൻ നിക്ഷേപം തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ നിർദ്ദിഷ്ട നിക്ഷേപ ആവശ്യകതകൾ പരിഗണിക്കുക.
അടുത്ത ലേഖനം: മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള വാർഷിക വരുമാനം മനസ്സിലാക്കാൻ