സ്വർണ്ണം ഖനനം (gold mining) ചെയ്യുന്ന കമ്പനികളുടെ ഓഹരി വാങ്ങിയാലും അത് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് പോലെ ആണ്. പക്ഷേ ഇതു വളരെ അധികം സൂക്ഷിച്ചു ചെയ്യേണ്ട ഒരു നിക്ഷേപം ആണ്.
ഒരു കമ്പനിയുടെ വാർഷിക റിപ്പോർട്ടും ബാലൻസ് ഷീറ്റും (Annual Report and Balance Sheet) വായിച്ചു മനസിലാക്കാന്‍ അറിയാത്തവർ ഈ നിക്ഷേപത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത്. നിക്ഷേപം നടത്തുന്നതിന് മുൻപ് കമ്പനി ഓരോ കിലോ സ്വർണ്ണം ഖനനം ചെയ്യുമ്പോൾ എത്ര ലാഭം ഉണ്ടാക്കുന്നു, കമ്പനിയുടെ സ്വർണ്ണ ഖനിയിൽ എത്രമാത്രം സ്വർണ്ണം ഇനിയും ഉണ്ട്, കമ്പനിക്ക് ഒരുപാടു കടബാധ്യത ഉണ്ടോ എന്നെല്ലാം അറിയണം. പിന്നെ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും(CEO) മാനേജ്മെന്റും എന്താണ് ലക്ഷ്യം വെക്കുന്നതെന്നും അറിയണം. ഇത് ഒരു സാധാരണക്കാരന് പറ്റുന്ന കാര്യമല്ല. അത് കൊണ്ട് സ്വർണ്ണം ഖനനം ചെയ്യുന്ന കമ്പനികളുടെ ഓഹരി വാങ്ങാൻ ഞാൻ പ്രോത്സാഹിപ്പിക്കില്ല.
മുന്നറിയിപ്പ്: ഓഹരി വിപണി നിക്ഷേപം അപകടസാധ്യതയ്ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിനു മുമ്പ് കമ്പനിയുടെ വിവരങ്ങളും അനുബന്ധ രേഖകളും വായിക്കുക. കഴിഞ്ഞ കാല പ്രകടനം ഭാവി വരുമാനം സൂചിപ്പിക്കുന്നത് അല്ല. ഒരു പുത്തൻ നിക്ഷേപം തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ നിർദ്ദിഷ്ട നിക്ഷേപ ആവശ്യകതകൾ പരിഗണിക്കുക.
അടുത്ത ലേഖനം: ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (Gold ETF)