ഒരു നിക്ഷേപത്തിനുണ്ടാകേണ്ട പ്രധാന ഗുണമാണു ലിക്വിഡിറ്റി അഥവാ അത് എത്ര പെട്ടെന്ന് വിറ്റു രൂപയാക്കാൻ പറ്റും എന്നത്.
ഉദാഹരണത്തിന് നമ്മുടെ നിക്ഷേപം ഒരു വീടോ,സ്ഥലമോ ആണെങ്കിൽ പെട്ടെന്ന് വിൽക്കേണ്ടി വന്നാൽ നല്ല വില കിട്ടണമെന്നില്ല. ചിലപ്പോൾ നഷ്ടം സംഭവിക്കാം. അല്ലെങ്കിൽ പെട്ടെന്ന് കുറച്ചു കാശിന് ആവശ്യം വന്നാൽ അര സെന്റ് സ്ഥലമോ വീട്ടിലെ ഒരു മുറിയോ വിൽക്കാൻ പറ്റില്ലല്ലോ. മൊത്തമായി വിൽക്കേണ്ടി വരും.
സേവിങ്സ് ബാങ്ക് നിക്ഷേപങ്ങൾ വലിയ നഷ്ടമില്ലാതെ പിൻവലിക്കാൻ സാധിക്കും. അതുപോലെതന്നെ സ്വർണ്ണ നിക്ഷേപങ്ങളും പെട്ടെന്ന് വിൽക്കാനോ, പണയം ചെയ്യാനോ സാധിക്കും.
മ്യൂച്ചൽ ഫണ്ടുകളും ഓഹരികളും പെട്ടെന്ന് വിൽക്കാൻ പറ്റുമെങ്കിലും വിപണി സാഹചര്യങ്ങൾ ചിലപ്പോൾ വില കുറയ്ക്കും. ഉദാഹരണത്തിന് മൊത്തം വിപണി നഷ്ടത്തിലാണെങ്കിൽ പെട്ടെന്നു വിൽക്കേണ്ടി വന്നാൽ നഷ്ടം വരും.
ക്യാഷ് ബാക് (cash back) പോളിസി (Insurance policy) പെട്ടെന്ന് സറണ്ടർ (surrender) ചെയ്യേണ്ടി വന്നാൽ വൻ നഷ്ടം ഉണ്ടാവും. Ex: LIC Jeevan Anand.
അതുകൊണ്ട് മൊത്തം സമ്പാദ്യത്തിൻ്റെ പത്തു ശതമാനമെങ്കിലും ലിക്വിഡ് നിഷേപങ്ങളായി സൂക്ഷിക്കേണ്ടതാണ്.
അടുത്ത ലേഖനം: നികുതി (Taxes)