എൻ്റെ പേര് സിബിൻ ജോസഫ്. ഞാൻ ഇവിടെ എഴുതുന്നതെല്ലാം എൻ്റെ ജീവിതത്തിൽ നിന്നും പഠിച്ച പാഠങ്ങളാണ്. ചിലതു വായിച്ചു കിട്ടിയ അറിവുകളും. ഇത് നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് പ്രതീഷിക്കുന്നു.
ഞാൻ 2002’ൽ +2 പാസ് ആയി എൻട്രൻസ് എക്സാം എഴുതി കോട്ടയത്തെ എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നു. 2006’ൽ പഠിച്ചു കഴിഞ്ഞപ്പോൾ കാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലി കിട്ടി.
2019 ആകുമ്പോൾ ജോലിയിൽ കയറിയിട്ടു 12 വർഷം തികയും. 6.5 കൊല്ലം ഇന്ത്യയിലും 5.5 കൊല്ലം വിദേശത്തും. എൻ്റെ സാമ്പത്തിക നിലവാരം ശരാശരി ആണ്. ഈ കാലയളവില്‍ ഒരു ടു വീലർ ലോൺ, ഒരു കാർ ലോൺ, ഒരു ഹോം ലോൺ, രണ്ടു പേഴ്‌സണൽ ലോൺ എന്നിവ എടുക്കുകയും അടച്ചു തീർക്കുകയും ചെയ്തിട്ടുണ്ട്. എപ്പോഴും രണ്ടു ക്രെഡിറ്റ് കാർഡ് അക്കൗണ്ട് എങ്കിലും ഞാൻ ഉപയോഗിക്കാറുണ്ട്.
എനിക്ക് ലൈഫ് ഇൻഷുറൻസ് പോളിസി (Term Insurance) ഉണ്ട്. ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസിയും എൻ്റെ കുടുംബത്തിനുണ്ട്.
എൻ്റെ ഇന്ത്യൻ സമ്പാദ്യം PPF നിക്ഷേപവും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ഓഹരിയിലും ആണ്.
മുകളിൽ പറഞ്ഞ പോലെ ഈ അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങളും പിന്നെ വായിച്ചറിഞ്ഞ കാര്യങ്ങളും ആണ് ഇവിടെ എഴുതുന്നത്. പെട്ടെന്നു പണക്കാരൻ ആകാൻ ഉള്ള കുറുക്കു വഴികൾ ഒന്നും എനിക്കറിയില്ല. പയ്യെ തിന്നാൽ പനയും തിന്നാം എന്നാണ് എൻ്റെ സാമ്പത്തിക നയം.
അത് പോലെ, എനിക്ക് ബ്ലാക്ക് മണി (black money) കൈകാര്യം ചെയ്‌ത് പരിചയം ഇല്ല. ഞാൻ നികുതി വെട്ടിപ്പിൽ വിശ്വസിക്കുന്നുമില്ല. അത് കൊണ്ട് ഈ വെബ്‌സൈറ്റിൽ പറയുന്നതെല്ലാം നികുതി വെട്ടിക്കാതെ പണം ഉണ്ടാക്കാനുള്ള കാര്യങ്ങൾ ആണ്.
Let me follow
Adipoli bro… Super informative website
Thanks. Good to get feedback.
I happened to see this magazine today …………Very nice articles ……Very informative…….I was not aware of such a platform in Malayalam
A Banker for last 36 years
Thanks for letting me know. It is always great to get feedback.
Very Informative.
Thanks for sharing this information.
Very Informative Website … Thank You…Keep Going 🙂
Good one. Simple, Clear and Straight forward.
Thanks for your time & effort. Definitely this will be helpful for many.
Best Wishes.
very professional Mr Sibin.Impressive.
Thanks a lot for your very good articles. Very simple, clear and deep. Very very helpful.
Once again thanks..