നിക്ഷേപം തുടങ്ങുന്നതിന് മുൻപ് ഇൻഷുറൻസ് (insurance) സുരക്ഷ ഉറപ്പുവരുത്തണം. അല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന അപകടമോ രോഗമോ നിങ്ങളുടെ സമ്പാദ്യത്തെ ബാധിക്കും. ഒരു നിക്ഷേപകനു മൂന്നു തരത്തിലുള്ള ഇൻഷുറൻസ് വേണ്ടതാണ്.
1.ലൈഫ് ഇൻഷുറൻസ് – Term life insurance
നിങ്ങളുടെ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്നവർ ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്കു ലൈഫ് ഇൻഷുറൻസിൻ്റെ ആവശ്യകതയുള്ളൂ.
വാർഷീക വരുമാനത്തിന്റെ പത്തിരട്ടി + നിങ്ങളുടെ ലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള തുക + നിങ്ങളുടെ ബാധ്യത അടച്ചു തീർക്കാനുള്ള തുക(ലോൺ എമൗണ്ട് ).
ഈ തുകക്കുള്ള ലൈഫ് ഇൻഷുറൻസ് വേണം. ഇതു ഒരു വലിയ തുകയാണ് Term ഇൻഷുറൻസ് പോളിസി മാത്രമേ നമുക്ക് അടയ്ക്കാൻ സാധിക്കുകയുള്ളു. നിലവിൽ ഉള്ള ക്യാഷ് ബാക് (cash back) പോളിസികൾ, അടവുകൾ നിർത്തി പെയ്ഡ് അപ് (Paid-up) ആക്കി മാറ്റുക.
2.ഹെൽത്ത് ഇൻഷുറൻസ് (Health Insurance)
പെട്ടെന്നുള്ള ഹോസ്‌പിറ്റൽ ചിലവുകൾക്കായി ഹെൽത്ത് ഇൻഷുറൻസ് എടുക്കുക. എൻ്റെ അഭിപ്രായത്തിൽ മൂന്നു അല്ലെങ്കിൽ അഞ്ചു ലക്ഷo വരെയുള്ള ഒരു ഫാമിലി ഫ്‌ളോട്ടർ പ്ലാൻ (Family Floater Plan) എടുക്കുക. അതിനു പുറമെ 20 ലക്ഷം ഒരു ടോപ് അപ്പ് (Top Up) പോളിസിയും എടുക്കുക. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റിൽ ഇൻഷുറൻസ് സെക്ഷൻ വായിക്കുക.
ജോലി വഴിയുള്ള ഹെൽത്ത് ഇൻഷുറൻസ് കവറേജ് കൂടാതെ പുറത്തുനിന്നുള്ള ഹെൽത്ത് ഇൻഷുറൻസ് വാങ്ങണം എന്നാണ് എന്റെ അഭിപ്രായം. കാരണം നിങ്ങൾ ജോലി മാറുന്ന സമയത്താണ് അപകടം സംഭവിക്കുന്നത് എങ്കിൽ നിങ്ങൾക്കു പരിരക്ഷ ഉണ്ടാകുന്നതല്ല.
3. ഡിസെബിലിറ്റി ഇൻകം ഇൻഷുറൻസ് (Disability Income Insurance)
പരിക്ക്പറ്റി ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ നമ്മുടെ വരുമാനത്തിന് പകരം മറ്റൊരു വരുമാനം തരുന്ന ഇൻഷുറൻസ് പോളിസിയാണിത്. ചിലപ്പോൾ ഇതു ഹെൽത്ത് ഇൻഷുറൻസിന്റെ ഭാഗമായി ലഭിക്കുന്നതാണ്.
ഇങ്ങനെ ഒരു പോളിസി കവറേജ് ഇല്ലെങ്കിൽ ജോലിക്ക് പോകാൻ പറ്റാത്ത സമയത്ത് നിങ്ങളുടെ ലോൺ അടവുകളും വീട്ടുചെലവുകളും വളരെ ബുദ്ധിമൂട്ടിലാകും.
ഈ ഇൻഷുറൻസ് സുരക്ഷകൾ നിർബന്ധം ആണ്. ഇവ സമ്പാദ്യം അല്ല. ഒരൊറ്റ അത്യാഹിതം നിങ്ങളെയും നിങ്ങളുടെ കുടുംബത്തേയും സാമ്പത്തികമായി നശിപ്പിക്കാതിരിക്കാനുള്ള സംരക്ഷണമാണ്.
അടുത്ത ലേഖനം: ലക്ഷ്യങ്ങൾ