നിക്ഷേപം എങ്ങനെ തുടങ്ങും ?

നിക്ഷേപം എങ്ങനെ തുടങ്ങും ? ഇതാണ് പലരുടെയും പ്രധാന ചോദ്യം. വളരെ എളുപ്പമാണ് . പക്ഷേ നല്ല അച്ചടക്കം വേണം.പൊതുവെ ഒരു മലയാളിയുടെ സാമ്പത്തിക കൈകാര്യങ്ങളെ ഇങ്ങനെ വിവരിക്കാം.

വരുമാനം  – ചിലവ് = സമ്പാദ്യം
Income – Expense = Savings

ഇതിൽ ഒരു ചെറിയ മാറ്റം വരുത്തിയാൽ നിങ്ങളുടെ സാമ്പത്തിക നിലവാരം തനിയേ മെച്ചപ്പെടും.

വരുമാനം – സമ്പാദ്യം  = ചിലവ്
Income – Savings = Expense

നിലനിൽപ്പുള്ള സ്വത്തു സമ്പാദിച്ചവരെല്ലാം ഈ മാർഗ്ഗം സ്വീകരിച്ചവരാണ്. സ്വന്തം ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ് അതിന് വേണ്ടി പണം മാറ്റി വയ്ക്കുമ്പോൾ ആണ് പലരും ജീവിതശൈലിയിൽ ആഡംബരം എത്രയോളമുണ്ട് എന്ന് തിരിച്ചറിയുന്നത്. എല്ലാ ആഴ്ചയും പുറത്തു നിന്ന് ഭക്ഷണം കഴിക്കാനും ഷോപ്പിംഗ് നടത്താനും ചിലപ്പോൾ സാധിച്ചെന്നു വരില്ല. പക്ഷെ നമ്മുടെ ലക്ഷ്യങ്ങൾ നമ്മുക്ക് നിറവേറ്റാൻ പറ്റും.

ഒരു പുതിയ നിക്ഷേപകൻ ചെയ്യേണ്ട കാര്യങ്ങൾ ക്രമത്തിൽ

  1. ഒരു അടിയന്തര അവശ്യ ഫണ്ട് [emergency fund ] ഉണ്ടാക്കുക.
  2. ഇൻഷുറൻസ് സുരക്ഷ ഉറപ്പു വരുത്തുക.
  3. ലക്ഷ്യങ്ങൾ തിരിച്ചറിയുക . ഇവയ്ക്കു വേണ്ട തുക കണക്കു  കൂട്ടുക. ലക്ഷ്യത്തിൽ എത്തുവാൻ ഇപ്പോൾ നിക്ഷേപിക്കേണ്ട തുക കണ്ടെത്തുക.
  4. നിങ്ങൾക്ക് അനുയോജ്യമായ നിക്ഷേപ മാർഗ്ഗം കണ്ടു പിടിക്കുക.
  5. നിക്ഷേപങ്ങൾ തുടങ്ങുക.
  6. ആവശ്യമെങ്കിൽ ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ(Financial Advisor) തിരഞ്ഞെടുക്കുക.





അടുത്ത ലേഖനം: അടിയന്തിര ആവശ്യ ഫണ്ട്

Leave a Reply

Your email address will not be published. Required fields are marked *