എന്താണ് SGB?
സര്‍ക്കാര്‍ ഗോള്‍ഡ് ബോണ്ട് (Sovereign Gold Bond Scheme) അഥവാ SGB സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഒരു നിക്ഷേപ മാർഗ്ഗം ആണ്. പൊതുജനത്തിന് സ്വർണ്ണം ലോഹമായി വാങ്ങാതെ പേപ്പർ ആയി വാങ്ങാൻ വേണ്ടി സർക്കാർ തുടങ്ങിയ പദ്ധതി ആണ് ഇത്. ഒരു ഗ്രാമിന് തുല്യമായ തുകയുടെ യൂണിറ്റുകളായാണ് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത്.
സൂക്ഷിക്കാൻ എളുപ്പമാണ്. ചെറിയ പലിശയും കിട്ടും. വിൽക്കുമ്പോൾ നികുതി കൊടുക്കേണ്ട. പണിക്കൂലിയും ഇല്ല.
എന്താണ് SGB നിക്ഷേപത്തിൻ്റെ കാലാവധി?
എട്ടു വര്‍ഷമാണ് ഗോള്‍ഡ് ബോണ്ടിൻ്റെ കാലാവധി. കാലാവധിയെത്തുമ്പോള്‍ ബോണ്ടിന് അപ്പോഴുള്ള സ്വർണ്ണത്തിൻ്റെ വില കിട്ടും.
SGB സ്റ്റോക്ക് എക്സ്ചേഞ്ച് വഴി എപ്പോൾ വേണമെങ്കിലും വിൽക്കാനും സാദിക്കുന്നതാണ്. അതെ പോലെ തന്നെ സ്വർണ്ണം പണയം വെക്കുന്ന പോലെ SGB പണയം വെക്കാനും പറ്റും .
അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ ആവശ്യമെങ്കില്‍ ബോണ്ട് പണമാക്കാം.
എത്രയാണ് SGB നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക [Annual Minimum Deposit]?
ഒരു ഗ്രാമിന് തുല്യമായ തുകയുടെ യൂണിറ്റുകളായാണ് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുക. മിനിമം ഒരു യൂണിറ്റായും നിക്ഷേപം നടത്താം.
SGB’ൽ ഓരോ കൊല്ലവും എത്ര തവണ നിക്ഷേപം നടത്തണം?
ഒരു SGB ഒറ്റത്തവണയേ വാങ്ങുവാൻ പറ്റുകയുള്ളു. RBI ഒന്നു രണ്ടു മാസം ഇടവിട്ടു പുതിയ SGB പുറത്തിറക്കും. ആവശ്യമെങ്കിൽ നമുക്ക് വീണ്ടും വാങ്ങാം.
ഡീമാറ്റ് അക്കൗണ്ട് വഴി പഴയ SGB ബോണ്ടുകൾ വാങ്ങാൻ സാധിക്കും.
SGB’ൽ ഓരോ കൊല്ലവും എത്ര രൂപ നിക്ഷേപിക്കാം?
വ്യക്തികള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷം പരമാവധി നാലുകിലോഗ്രാമിന് (4 KG) തുല്യമായ തുക ബോണ്ടില്‍ നിക്ഷേപിക്കാം.
SGB എങ്ങനെ വാങ്ങും?
ബാങ്കുകളില്‍നിന്നോ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളില്‍നിന്നോ ബോണ്ട് വാങ്ങാം. സ്റ്റോക്ക് ഹോള്‍ഡിങ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവവഴിയും ബോണ്ടില്‍ നിക്ഷേപം നടത്താം. ഡീമാറ്റ് (Demat) അക്കൗണ്ട് വഴി വാങ്ങാൻ സാധിക്കും.
ഓണ്‍ലൈനായി പണമടച്ചാണ് ബോണ്ട് വാങ്ങുന്നതെങ്കില്‍ യൂണിറ്റിൻ്റെ വിലയില്‍ 50 രൂപ കുറവുണ്ടാകും.
ആർക്കാണ് SGB വാങ്ങാൻ കഴിയുക?
ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾ SGB’ൽ നിക്ഷേപിക്കാൻ അർഹരാണ്.
SGB നിക്ഷേപത്തിൻ്റെ വരുമാനം എത്രയാണ്?
സ്വർണ്ണത്തിന്റെ വിലയിൽ വരുന്ന നേട്ടം ആണ് SGB’യുടെ ഏറ്റവും വലിയ വരുമാനം.
എന്നാൽ ഇതിനു പുറമേ പ്രാരംഭ നിക്ഷേപത്തിൻ്റെ പലിശയിനത്തിൽ 2.50% ലഭിക്കും
നികുതി കണക്കാക്കിയതിന് ശേഷം: SGB’യുടെ പലിശക്കു മാത്രമേ നികുതി ഉള്ളൂ. സ്വർണ്ണത്തിൻ്റെ വിലക്കയറ്റം കാരണം ഉണ്ടാകുന്ന മൂലധന നേട്ടത്തിനു നികുതി ഇല്ല.
മറ്റു നേട്ടങ്ങൾ
- പണിക്കൂലി ഇല്ല.
- ലോക്കർ ചാർജ് വേണ്ട. സൂക്ഷിക്കാൻ എളുപ്പം ആണ്.
- വിൽക്കാൻ നേരത്തു മൊത്തം വിലയും കിട്ടും.
- പലിശയും കിട്ടും.
- വിൽക്കുമ്പോൾ നികുതിയും കൊടുക്കേണ്ട.
SGB നിക്ഷേപം വേണമോ ??
സ്വർണ്ണം വാങ്ങണമെങ്കിൽ ഏറ്റവും നല്ല മാർഗം SGB ആണ്.
പക്ഷേ സമ്പാദ്യത്തിന്റെ 10 ശതമാനത്തില്‍ [10%] കൂടുതൽ സ്വർണ്ണം സൂക്ഷിക്കുന്നത് നല്ലതല്ല.
അടുത്ത ലേഖനം: ഗോൾഡ് മോണിറ്റൈസേഷൻ സ്കീം (Gold Monetisation Scheme)
is it possible to invest on SGB using share trading account?
You can invest using Demat accounts provided your bank/broker allows it. Most banks will allow to buy using online banking as well.