സ്വർണ്ണം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട നിക്ഷേപ മാർഗ്ഗം ആണ്. പക്ഷേ സ്വർണ്ണം അത്ര നല്ല നിക്ഷേപം അല്ല. സ്വർണ്ണം പെട്ടെന്ന് വില കൂടുകയും കുറയുകയും ചെയ്യുന്ന ഒരു ലോഹം ആണ്. സ്വർണ്ണത്തിൽ നിന്ന് പലിശ കിട്ടില്ല. സുരക്ഷിതമായി സൂക്ഷിക്കുക പ്രയാസമാണ്. വിലവർധന ഉണ്ടാക്കിയ നേട്ടം അനുഭവിക്കണമെങ്കിൽ വിൽക്കേണ്ടി വരും. മാസ വരുമാനമായി എടുക്കാൻ പറ്റില്ല. സ്വർണ്ണം വിൽക്കുന്നവർ ഒരുപാട് ഉണ്ടെങ്കിലും വാങ്ങുന്നവർ വളരെ കുറവാണ്.
സ്വർണ്ണം വാങ്ങാൻ പല മാർഗ്ഗങ്ങൾ ഉണ്ട്. അവ താഴേ കൊടുക്കുന്നു
- സ്വർണ്ണ നാണയങ്ങളും ബാറുകളും
- ആഭരണങ്ങൾ
- സ്വർണ്ണ ഖനന (Mining) കമ്പനികളുടെ ഓഹരി
- ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (Exchange-Traded Fund or ETF)
- സർക്കാരിൻ്റെ സ്വർണ്ണ ബോണ്ട് പദ്ധതി (Sovereign Gold Bond Scheme or SGB)
ഇതിൽ SGB മാത്രമേ ഞാൻ പ്രോത്സാഹിപ്പിക്കുക ഉള്ളൂ. പക്ഷേ കേരളത്തിലെ മിക്ക കുടുംബങ്ങളിലും സ്വർണ്ണ ആഭരങ്ങൾ ഇപ്പോൾ തന്നെ ഉള്ളത് കാരണം പുതിയ സ്വർണ്ണ നിക്ഷേപം ആലോചിച്ചതിനു ശേഷം മാത്രമേ ചെയ്യാവൂ.
ഇനി കൈയിലുള്ള സ്വർണ്ണം എങ്ങനെ വിറ്റു അതിൽ നിന്നും വരുമാനം ഉണ്ടാകണം എന്നറിയണമെങ്കിൽ താഴെ ഉള്ള ലേഖനം വായിക്കുക
ഒരു കുടുംബത്തിൻ്റെ മൊത്തം സമ്പാദ്യത്തിൻ്റെ 10 ശതമാനത്തില്‍ [10%] കൂടുതൽ സ്വർണ്ണം സൂക്ഷിക്കുന്നത് നല്ലതല്ല.
അടുത്ത ലേഖനം: സ്വർണ്ണ നാണയങ്ങളും ബാറുകളും