ലക്ഷ്യങ്ങൾ

എല്ലാ നിക്ഷേപങ്ങളും ഏതെങ്കിലും ലക്ഷ്യത്തിനു വേണ്ടി ആയിരിക്കണം. ലക്ഷ്യങ്ങൾ എന്തുമാവാം, ഉദാഹരണത്തിന് 10 വർഷം കഴിഞ്ഞ് ഒരു വീട് പണിയാൻ വേണ്ടി  അല്ലെങ്കിൽ മക്കളുടെ വിദേശ പഠനം ആകാം അല്ലെങ്കിൽ 3 വർഷം കഴിഞ്ഞ് ഒരു വിദേശ വിനോദ യാത്രക്ക് വേണ്ടി ആകാം. ലക്ഷ്യം തിരിച്ചറിഞ്ഞാൽ പിന്നെ നിക്ഷേപ മാർഗ്ഗവും തുകയും പെട്ടെന്ന് തീരുമാനിക്കാം.

വീട് പണിയാനുള്ള ചിലവ് ഉദാഹരണമായി എടുക്കാം:

ഇപ്പോൾ  വീട് പണിയാൻ  20 ലക്ഷം രൂപ ചിലവാകും എങ്കിൽ 10 വർഷം കഴിഞ്ഞ് അത് 40 ലക്ഷം രൂപ ആകാം. പണപ്പെരുപ്പ നിരക്കു [inflation rate] ഉപയോഗിച്ച് ഭാവിയിലെ ചിലവ് വലിയ തെറ്റില്ലാതെ കണക്കു കൂട്ടാൻ പറ്റും.

ഈ തുക ആയിരിക്കണം നമ്മുടെ ലക്ഷ്യം.

Future Value Calculator

ഭാവിയിലെ തുക കണക്കുകൂട്ടാൻ
നിങ്ങളുടെ ലക്ഷ്യത്തിനു ഇപ്പോൾ വേണ്ട തുക അല്ലെങ്കിൽ ഇന്നത്തെ മൂല്യം
പണപ്പെരുപ്പ നിരക്ക്. 6 % കേരളത്തിന് ഏറെക്കുറെ ശരിയായ നിരക്കാണ്.
എത്ര വർഷം കഴിഞ്ഞുള്ള തുക ആണ് കണക്കു കൂട്ടേണ്ടത്‌ ?
നിങ്ങളുടെ ലക്ഷ്യത്തിനു ഭാവിയിൽ വേണ്ട തുക അല്ലെങ്കിൽ ഭാവി മൂല്യം

അടുത്ത ലേഖനം: നിക്ഷേപ മാർഗ്ഗങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *