ബാങ്ക് സ്ഥിര നിക്ഷേപം (Fixed Deposit)

എന്താണ് ബാങ്ക് സ്ഥിര നിക്ഷേപം?

ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത പലിശ നിരക്കിൽ ബാങ്കിൽ പണം നിക്ഷേപിക്കുന്നതാണ് ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് (Fixed Deposit) അഥവാ സ്ഥിര നിക്ഷേപം. ഏറ്റവും ഉറപ്പുള്ള നിക്ഷേപങ്ങളിൽ ഒന്നാണിത്. ബാങ്ക് ഉള്ളിടത്തോളം കാലം പറഞ്ഞ നിരക്കിൽ പറഞ്ഞ കാലയളവ് കഴിയുമ്പോൾ പണം തിരിച്ചുകിട്ടും.

നിക്ഷേപങ്ങളുടെ അപകടസാധ്യത കൂടുന്നത് അനുസരിച്ച് വരുമാനം അഥവാ പലിശ നിരക്ക് കൂടും. അപകടസാധ്യത കുറയുമ്പോൾ പലിശ നിരക്ക് കുറയും. ബാങ്ക് നിക്ഷേപങ്ങൾ വളരെ സുരക്ഷിതമാണ് . അതുകൊണ്ട് ഇവയുടെ പലിശനിരക്ക് വിപണിയിൽ ലഭ്യമായിട്ടുള്ള മറ്റ് പദ്ധതികളേക്കാൾ കുറവായിരിക്കും.

എന്താണ് ബാങ്ക് സ്ഥിര നിക്ഷേപത്തിൻ്റെ കാലാവധി?

ബാങ്ക് നിക്ഷേപങ്ങൾ പല കാലാവധി കളിൽ ലഭ്യമാണ്. ബാങ്കിന് പണം ആവശ്യമുള്ളപ്പോൾ എല്ലാം, പണം ആവശ്യമുള്ള കാലാവധിക്ക് നിക്ഷേപങ്ങൾ പൊതുജനത്തിന് ബാങ്ക് ലഭ്യമാക്കും. പൊതുവെ ഒരു കൊല്ലം രണ്ടു കൊല്ലം മൂന്നു കൊല്ലം അഞ്ചു കൊല്ലം എന്നിങ്ങനെയൊക്കെയാണ് ബാങ്ക് നിക്ഷേപങ്ങളുടെ കാലാവധി.

പെട്ടെന്ന് പണത്തിന് ആവശ്യം വരികയാണെങ്കിൽ ബാങ്കിൽ നിന്ന് സ്ഥിര നിക്ഷേപം നിർത്തി പണം എടുക്കാൻ പറ്റും. പക്ഷേ ഇങ്ങനെ ചെയ്യുമ്പോൾ പറഞ്ഞ പലിശ നിരക്ക് കിട്ടില്ല . ബാങ്കിൻ്റെ മിനിമം പലിശയെ തരികയുള്ളൂ. നിർത്തുമ്പോൾ കാലാവധി തീർന്നില്ലെങ്കിൽ പലിശയിൽ നഷ്ടം വരും. ഇതല്ലാതെ വേറെ വലിയ പിഴ സാധാരണ ഉണ്ടാവാറില്ല .

എത്രയാണ് ബാങ്ക് സ്ഥിര നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക [Annual Minimum Deposit]?

ഏറ്റവും കുറഞ്ഞ തുക ഓരോ ബാങ്കിനും വ്യത്യസ്തമാണ്. പൊതുവേ 1000 മുതൽ മുകളിലേക്കുള്ള തുകകൾ സ്ഥിരനിക്ഷേപമായി ബാങ്കുകൾ സ്വീകരിക്കുന്നതാണ്.

ബാങ്ക് സ്ഥിര നിക്ഷേപത്തിൽ  ഓരോ കൊല്ലവും എത്ര തവണ നിക്ഷേപം നടത്തണം?

സ്ഥിര നിക്ഷേപം പൊതുവേ ഒറ്റ തവണയായി ആണ് നടത്താൻ പറ്റൂ. അടുത്ത തവണ നടത്തുമ്പോൾ പുതിയ നിക്ഷേപമായി തുടങ്ങും.

ബാങ്ക് സ്ഥിര നിക്ഷേപത്തിൽ ഓരോ കൊല്ലവും എത്ര രൂപ നിക്ഷേപിക്കാം?

നിക്ഷേപം നടത്തുന്ന തൂകക്ക് പരിധികളില്ല. എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാൻ സാധിക്കും.

ബാങ്ക് സ്ഥിര നിക്ഷേപം എങ്ങനെ തുടങ്ങും?

എല്ലാ ബാങ്കുകളും സ്ഥിരനിക്ഷേപം സ്വീകരിക്കും. ബാങ്ക് ശാഖയിൽ ചെന്നാലോ നമുക്ക് അക്കൗണ്ടുള്ള ബാങ്കുകളിലെ ഓൺലൈനിലോ നമുക്ക് തുടങ്ങാൻ സാധിക്കും.

ആർക്കാണ് ബാങ്ക് സ്ഥിര നിക്ഷേപം തുടങ്ങാൻ കഴിയുക?

ആർക്കുവേണമെങ്കിലും ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങാൻ പറ്റും . അഡ്രെസ്സ് പ്രൂഫും പാൻ കാർഡ്മുണ്ടെങ്കിൽ മിക്ക ബാങ്കുകളും അക്കൗണ്ട് തുടങ്ങാൻ സമ്മതിക്കും.

ബാങ്ക് സ്ഥിര നിക്ഷേപം നിക്ഷേപത്തിന്റെ വരുമാനം എത്രയാണ്?

പല ബാങ്കുകളും പല നിരക്കാണ് കാണിക്കുക . ബാങ്കിന് പണം അത്യാവശ്യമുണ്ടെങ്കിൽ ചിലപ്പോൾ നിരക്ക് ചെറിയ രീതിയിൽ ഉയർന്നു കിട്ടും.

ICICI  ബാങ്കിൻ്റെ സ്ഥിരനിക്ഷേപ നിരക്ക് ബാങ്ക് വെബ്സൈറ്റിൽ നിന്നും കിട്ടിയത്.

ഇത് 26-Jan-2019  തിയതി ഉള്ള നിരക്കാണ്. ബാങ്ക് ഇത് ഇടക്കിടക്കു മാറ്റും.

നികുതി കണക്കാക്കിയതിന് ശേഷം:

ബാങ്ക് നിക്ഷേപങ്ങളിലെ വരുമാനം ആദായ നികുതിക്ക് വിധേയമാണ്. നിങ്ങളുടെ വാർഷിക ആദായ നികുതി നിരക്കിൽ നിക്ഷേപങ്ങൾക്ക് പലിശ കൊടുക്കേണ്ടി വരും.

മുകളിൽ ഉള്ള ICICI ബാങ്ക് നിരക്കിൽ നിന്ന്, ഒരു കൊല്ലത്തെ നിക്ഷേപത്തിന് 6.9 % പലിശ ആണ് ലഭിക്കുക.

നിങ്ങൾ 5 % ശതമാനം നികുതി കൊടുക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ 6.9 ശതമാനം പലിശ നികുതി കഴിഞ്ഞു കണക്കുകൂട്ടുമ്പോൾ 6.56 ശതമാനമായി മാറും.

നിങ്ങൾ 20 % ശതമാനം നികുതി കൊടുക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ 6.9 ശതമാനം പലിശ നികുതി കഴിഞ്ഞു കണക്കുകൂട്ടുമ്പോൾ 5.52 ശതമാനമായി മാറും.

നിങ്ങൾ 30  % ശതമാനം നികുതി കൊടുക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ 6.9 ശതമാനം പലിശ നികുതി കഴിഞ്ഞു കണക്കുകൂട്ടുമ്പോൾ 4.83 ശതമാനമായി മാറും.

ബാങ്ക് സ്ഥിര നിക്ഷേപം നിക്ഷേപത്തിന്റെ ഫീസ് എത്രയാണ്?

സാധാരണ രീതിയിൽ ബാങ്ക് സ്ഥിരനിക്ഷേപങ്ങൾക്ക് ഫീസില്ല.

മറ്റു നേട്ടങ്ങൾ

അഞ്ചുകൊല്ലത്തെ ബാങ്ക് ഡെപ്പോസിറ്റ് നടത്തിയാൽ ആദായനികുതി ഇളവ് കിട്ടുന്ന ഒരു പദ്ധതി നിലവിലുണ്ട്. 1,50,000 രൂപ വരെ ആദായനികുതി വകുപ്പിന് 80C വകുപ്പ് പ്രകാരം നികുതിയിളവ് ലഭിക്കും . പക്ഷേ ഈ നിക്ഷേപങ്ങൾ അഞ്ചുകൊല്ലം നിർബന്ധമായും സൂക്ഷിക്കണം. നിക്ഷേപങ്ങളിലെ വരുമാനം ആദായ നികുതിക്ക് വിധേയമാണ്.

ബാങ്ക് സ്ഥിര നിക്ഷേപം നിക്ഷേപം വേണമോ ??

ബാങ്ക് നിക്ഷേപങ്ങൾ പൊതുവേ പണപ്പെരുപ്പ നിരക്കിന് താഴെയേ വരുമാനം തരികയുള്ളൂ. ദീർഘകാല ലക്ഷ്യങ്ങൾക്കായി ബാങ്കിൽ പണം നിക്ഷേപിച്ചാൽ ലക്ഷ്യം നടത്തേണ്ട സമയം വരുമ്പോൾ പലപ്പോഴും പണത്തിന് നമ്മൾ ഉദ്ദേശിച്ച വില ഇല്ലാതെ വരും.

ബാങ്ക് നിക്ഷേപങ്ങൾ ഉടനെ ആവശ്യം വരുന്ന പണം സൂക്ഷിക്കാൻ അല്ലെങ്കിൽ (Emergency Fund) അടിയന്തരാവശ്യങ്ങൾക്കുള്ള ഫണ്ട് സൂക്ഷിക്കാനോ മാത്രമേ ഉപയോഗിക്കാവൂ.






അടുത്ത ലേഖനം: എന്തു കൊണ്ട് ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം?

Leave a Reply

Your email address will not be published. Required fields are marked *