അടിയന്തിര ആവശ്യ ഫണ്ട് (Emergency Fund)

എല്ലാവർക്കും ഒരു അടിയന്തിര ആവശ്യ ഫണ്ട് [Emergency Fund] ഉണ്ടായിരിക്കണം.

ഒരു അത്യാഹിതം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഈ സാഹചര്യത്തിൽ ദീർഘകാല ലക്ഷ്യങ്ങൾക്കുള്ള നിക്ഷേപങ്ങൾ വിറ്റാൽ വൻ നഷ്‌ടം സംഭവിക്കും.

ആറു മാസ ചിലവിനുള്ള തുക എപ്പോഴും അടിയന്തിര ആവശ്യ ഫണ്ട് ആയി സൂക്ഷിക്കണം എന്നാണ് പൊതുവേ ഉളള അഭിപ്രായം. ഈ അടിയന്തിര ആവശ്യ ഫണ്ട് ഒരു ഫിക്സഡ് ഡെപ്പോസിറ്റ് (fixed deposit) അല്ലെങ്കിൽ സേവിങ്സ് അക്കൗണ്ട്(savings account )  ആയി ബാങ്കിൽ നിക്ഷേപിക്കേണ്ടതാണ്.

ഇതിനെപ്പറ്റി നിങ്ങളുടെ വേണ്ടപ്പെട്ടവരും അറിഞ്ഞിരിക്കണം . അല്ലെങ്കിൽ ആവശ്യം വരുമ്പോൾ ചിലപ്പോൾ നമ്മുടെ വേണ്ടപ്പെട്ടവർക്ക് ഉപയോഗിക്കാൻ കഴിയില്ല.

അടുത്ത ലേഖനം: ഇൻഷുറൻസ് (insurance)

Leave a Reply

Your email address will not be published. Required fields are marked *