നിക്ഷേപങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിൻ്റെ പ്രാധാന്യം

ഇംഗ്ലീഷിൽ ഒരു പഴംചൊല്ലുണ്ട്: “Do not put all your eggs in one basket” എന്ന്‌ വച്ചാൽ കൈയ്യിലുള്ള എല്ലാ മുട്ടയും ഒരേ കുട്ടയിൽ വെക്കരുത് എന്ന്. ഒരുമിച്ചു വെച്ചാൽ, കുട്ട മറിഞ്ഞാൽ എല്ലാം നഷ്ടപ്പെടും.

നിക്ഷേപങ്ങളുടെ കാര്യത്തിൽ ഇത് വളരെ പ്രധാനപ്പെട്ട ഒരു നിയമമാണ്. വ്യക്തിപരമായ അനുഭവത്തിലൂടെയും വായനയിലൂടെയും ഞാൻ അറിഞ്ഞ ചില അനുഭവങ്ങൾ ഇവിടെ പറയാം .

ഒന്ന്

എൻ്റെ ഭാര്യയുടെ മുത്തച്ഛൻ ഭൂസ്വത്തു സമ്പാദിക്കുന്നതിൽ അഗ്രഗണ്യൻ ആയിരുന്നു. പുള്ളി ഒരു സ്ഥലം നോട്ടമിട്ടാൽ അത് വാങ്ങിയ പോലെ ആണ്. ഒരു പറ നെല്ലിൻ്റെ നിലത്തിൽ നിന്ന് തുടങ്ങി പുള്ളി 100 പറ നെല്ലിൻ്റെ സ്ഥലം വാങ്ങി. കൃഷി എളുപ്പത്തിൽ ചെയ്യാൻ വേണ്ടി എല്ലാം അടുത്തുള്ള സ്ഥലങ്ങൾ ആണ് വാങ്ങിയത്. ഈ സ്ഥലത്തിൻ്റെ നെഞ്ചത്താണ് ഇപ്പോൾ നെടുമ്പാശ്ശേരി എയർപോർട്ട് സ്ഥിതിചെയ്യുന്നത്. ഒറ്റയടിക്ക് എല്ലാം സർക്കാർ കൊണ്ടുപോയി. നല്ല വില ഒട്ടു കിട്ടിയുമില്ല. നമ്മുടെ നാട്ടിൽ എവിടെ ആണ്‌ ഭൂമി കൃത്യ വിലയ്‌ക്ക് രജിസ്റ്റർ ചെയ്യുന്ന പരിപാടി ഉള്ളത്‌ ?

രണ്ട്

ഇന്ത്യയിൽ ഒരു ബാങ്കിൽ ഉള്ള അക്കൗണ്ടിന് വെറും 5 ലക്ഷം [₹ 5,00,000 ] രൂപയുടെ ഇൻഷുറൻസ് സംരക്ഷണമേ ഉള്ളു. നമ്മുടെ എല്ലാ അക്കൗണ്ടും ഒരേ ബാങ്കിൽ ആണെങ്കിൽ ബാങ്ക് പൊട്ടിയാൽ  ഒരു ലക്ഷം രൂപയേ കിട്ടുകയുള്ളു. അതും കിട്ടാന്‍ സമയം എടുക്കും. രാഷ്ട്രീയക്കാരും യൂണിയനുകളും സ്വാധീനം ചെലുത്തുന്ന നമ്മുടെ ബാങ്കുകൾ(പ്രത്യേകിച്ച് സഹകരണ ബാങ്കുകൾ) പൊട്ടാൻ സാധ്യത ഉണ്ട്.

മൂന്ന്

ബെർണാഡ് (ബെർണി) ലോറൻസ് മഡോഫ്‘നേ കുറിച്ച്  നിങ്ങൾ കേട്ടിട്ടുണ്ടോ? അങ്ങേർ ഒരു അമേരിക്കൻ നിക്ഷേപ ഉപദേശകനായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളായി അറിയപ്പെടുന്ന ആളാണ്.  പിടിക്കപ്പെട്ടതിന് മുൻപ് അയാൾ ഏറ്റവും പ്രശസ്തനായ നിക്ഷേപ ഉപദേശകനായിരുന്നു. വഞ്ചനയുടെ അളവ് നമ്മുടെ ഭാവനയ്ക്കും അപ്പുറമാണ്. 64.8 ബില്ല്യൺ ഡോളർ. ഒരു ബില്യൺ യുഎസ് ഡോളർ ഏകദേശം  7000 കോടി രൂപ ആണ്.

ലോകത്തിലെ ഏറ്റവും പുരോഗമിച്ച സാമ്പത്തിക വ്യവസ്ഥ ഉള്ള അമേരിക്കയിൽ ഇതു നടന്നാൽ ഇന്ത്യയിൽ ഇതിനപ്പുറവും നടക്കും. വിജയ് മല്യയും നിരവ് മോദിയും ഒക്കെ ഇനിയും ഉണ്ടാകും.

നാല്

ആരും 2018’ലെ വെള്ളപ്പൊക്കം  മറന്നിട്ടുണ്ടാവില്ല. നിങ്ങളുടെ എല്ലാ നിക്ഷേപങ്ങളും വീടുപണിക്കായി ഉപയോഗിച്ചു എന്ന് വിചാരിക്കുക – ഈ വെള്ളപ്പൊക്കം നിങ്ങളുടെ മൊത്തം സമ്പാദ്യത്തെ കാര്യമായി ബാധിക്കും. കേരളത്തിൽ വീടിന്‌ ഇൻഷുറൻസ് എടുക്കുന്ന പരിപാടി കുറവാണല്ലോ. പിന്നെ വെള്ളപ്പൊക്കം “Act  of God” (ദൈവിക പ്രവൃത്തി) ആയി കണക്കാക്കി ഇൻഷുറൻസ് കമ്പനി ഒന്നും തരാതിരിക്കാനും മതി. ഇതിനു പുറമേ നിങ്ങളുടെ പണവും സ്വർണവും എല്ലാം വെള്ളപ്പൊക്കം വന്നു വീട്ടിൽ വച്ച് നഷ്ടപ്പെടാനും സാധ്യത ഉണ്ട്.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ






അടുത്ത ലേഖനം: ക്രെഡിറ്റ് സ്കോർ (Credit Score)

Leave a Reply

Your email address will not be published. Required fields are marked *