നിക്ഷേപകന് വേണ്ട ഏറ്റവും പ്രധാന കഴിവ് ക്ഷമ ആണ്. ഒരു നിക്ഷേപ പദ്ധതി പിൻതുടരാൻ ഉള്ള അച്ചടക്കം ഉണ്ടെങ്കിൽ നിങ്ങൾ 90 % വിജയിച്ചു.
ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്ന മനോഭാവം നിക്ഷേപത്തിൽ വൻ നഷ്ടം ഉണ്ടാക്കും. നമ്മൾ നിക്ഷേപിക്കാതെ പോയ ഒരു മാർഗ്ഗം ഇപ്പോൾ വലിയ തുക ആയി വർധിക്കുന്ന വാർത്ത എപ്പോഴും ഉണ്ടാകും. ചിലപ്പോൾ അത് റിയൽ എസ്റ്റേറ്റ് ആകാം ചിലപ്പോൾ ഓഹരി വിപണിയിൽ ആകാം. പക്ഷെ വാർത്ത കേൾക്കുമ്പോൾ തന്നെ നമ്മുടെ പദ്ധതി മറന്നു അതിൻ്റെ പിന്നാലെ പോയാൽ നിക്ഷേപങ്ങൾക്കു വളരാൻ സമയം കിട്ടില്ല. ഒരു മരം വച്ചിട്ടു വേര് വന്നോ എന്ന് ദിവസവും പറിച്ചു നോക്കുന്ന പോലെയാകും അത്.
ചെയ്യുന്നത് മണ്ടത്തരം ആണെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ ഒരു നിക്ഷേപത്തിൽ നിന്ന് പിന്മാറാവു. അല്ലെങ്കിൽ ലക്ഷ്യങ്ങൾ എത്തും വരെ ക്ഷമയോടെ കാത്തിരിക്കുക.
അടുത്ത ലേഖനം: നിക്ഷേപിക്കുന്ന തുകയുടെ പ്രാധാന്യം