എല്ലാം മ്യൂച്ചൽ ഫണ്ടുകൾക്കും റഗുലർ(Regular) പ്ലാനും ഡയറക്ട്(Direct) പ്ലാനും ഉണ്ടായിരിക്കും. മ്യൂച്ചൽ ഫണ്ട് ഏതെങ്കിലും ബ്രോക്കർ വഴി വാങ്ങുകയാണെങ്കിൽ റെഗുലർ പ്ലാൻ എന്ന് പറയും. നേരിട്ട് മ്യൂച്ചൽ ഫണ്ട് കമ്പനികളിൽനിന്നും വാങ്ങുകയാണെങ്കിൽ അവയ്ക്ക് ഡയറക്ട് പ്ലാൻ എന്ന് പറയും. റെഗുലർ പ്ലാനുകളിൽ ബ്രോക്കർക്ക് കമ്മീഷൻ തുക പോകുന്നതിനാൽ Expense Ratio അഥവാ ഫീസ് കൂടുതലായിരിക്കും. ഡയറക്ട് പ്ലാനുകളിൽ കമ്മീഷൻ ഇല്ലാത്തതിനാൽ ഫീസ് കുറവായിരിക്കും.
ഉദാഹരണത്തിന് HDFC Top 100 ഫണ്ടിനെ റഗുലർ പ്ലാനിന് 2.09 % ശതമാനവും ഡയറക്ട് പ്ലാനിന് 1.41% ശതമാനവുമാണ് ഫീസ്.
നിങ്ങൾ നേരിട്ട് മ്യൂച്ചൽ ഫണ്ട് കണ്ടു പിടിച്ച് ഡയറക്ട് പ്ലാൻ വാങ്ങാൻ സാധിച്ചാൽ അതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ ഒരു ഫിക്സഡ് ഫീസ് വാങ്ങി ഉപദേശം തരുന്ന സാമ്പത്തിക ഉപദേഷ്ടാവ് ഉണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ സഹായത്തോടെ നിങ്ങൾ ഡയറക്ട് പ്ലാനിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. ഡയറക്ട് പ്ലാൻ വാങ്ങാൻ പൊതുവേ മ്യൂച്ചൽഫണ്ട് വെബ്സൈറ്റുകളിലോ ഓഫീസുകളിലോ നേരിട്ട് പോകേണ്ടിവരും.
നിങ്ങൾ കമ്മീഷൻ അടിസ്ഥാനത്തിൽ വർക്ക് ചെയ്യുന്ന ഒരു ബ്രോക്കറുടെ അടുത്തുനിന്നാണ് ഫണ്ട് വാങ്ങുന്നതെങ്കിൽ നിങ്ങൾ റെഗുലർ പ്ലാൻ വാങ്ങുന്നതാണ് മര്യാദ. അല്ലെങ്കിൽ നിങ്ങളെ ഉപദേശിക്കുന്ന ബ്രോക്കർക്ക് വരുമാനം ഒന്നും കിട്ടില്ല. ഡീമാറ്റ് അക്കൗണ്ടുകളിൽ നിന്ന് മിക്കവാറും റഗുലർ പ്ലാൻ വാങ്ങാനുള്ള അവസരം മാത്രമേ ലഭിക്കുകയുള്ളൂ.
മുന്നറിയിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകള്ക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഓഹരി വിപണി നിക്ഷേപങ്ങൾ നഷ്ടസാധ്യത ഉള്ളവ ആണ്. നിക്ഷേപിക്കുന്നതിനു മുൻപ് വിശദമായി പഠിക്കണം. കഴിഞ്ഞ കാല പ്രകടനം ഭാവി വരുമാനം സൂചിപ്പിക്കുന്നത് അല്ല. ഒരു പുത്തൻ നിക്ഷേപം തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ നിർദ്ദിഷ്ട നിക്ഷേപ ആവശ്യകതകൾ പരിഗണിക്കുക.
അടുത്ത ലേഖനം: മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങണമോ?