“ഒഴിവാക്കേണ്ട കാര്യങ്ങൾ”
ഡയമൺഡും(diamonds) മറ്റ് വിലയേറിയ കല്ലുകളും സാധാരക്കാർക്ക് പറ്റിയ നിക്ഷേപമല്ല.
യഥാർത്ഥ ഡയമൺഡും തനിപ്പകർപ്പുകളും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയില്ലെങ്കിൽ ഈ വഴിക്കു പോകാതിരിക്കുന്നതാണ് നല്ലത്.
വിലയേറിയ കല്ലുകളുടെ വിപണി വിലനിലവാരം അറിയാൻ ബുദ്ധിമുട്ടാണ്. അത് കൊണ്ട് വിൽക്കുമ്പോൾ എന്ത് വില കിട്ടും എന്ന് പറയാൻ പറ്റില്ല.
അത് പോലെ ഡയമൺഡും മറ്റും വാങ്ങുന്ന കടകൾ കുറവാണ്. അപ്പോൾ വിൽക്കാനും ബുദ്ധിമുട്ടാണ്.
നിങ്ങൾക്ക് ഈ മേഖലയെ കുറിച്ച് നേരിട്ട് അറിവില്ലെങ്കിൽ ഈ നിക്ഷേപ മാർഗ്ഗം പരിഗണിക്കാതിരിക്കുക.
അടുത്ത ലേഖനം: വിരമിക്കലിനായി തയ്യാറെടുക്കാത്തത്