ബാങ്ക് അക്കൗണ്ടിൽ ഉള്ള പണം നോട്ട് ആയി കൊണ്ടു നടക്കാതെ ഉപയോഗിക്കാൻ വേണ്ടി ബാങ്ക് കൊടുക്കുന്ന പ്ലാസ്റ്റിക് അല്ലെങ്കിൽ ലോഹം കൊണ്ട് ഉണ്ടാക്കിയ കാർഡ് ആണ് ഡെബിറ്റ് കാർഡ്. ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് മാത്രമേ ഡെബിറ്റ് കാർഡ് കിട്ടൂ . നമ്മുടെ അക്കൗണ്ടിൽ ഉള്ള തുക മാത്രമേ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പിൻവലിക്കാൻ പറ്റൂ . അക്കൗണ്ടിൽ 1000 രൂപ ഉണ്ടെങ്കിൽ 1000 രൂപയുടെ സാധനം മാത്രമേ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങാൻ പറ്റുകയുള്ളു. ഇതാണ് ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും തമ്മിലുള്ള വ്യത്യാസം. ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്ന രീതിയും മറ്റ് സുരക്ഷാ സംവിധാനങ്ങളും ക്രെഡിറ്റ് കാർഡിനെ പോലെ തന്നെ ആണ്.
ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡിനെ പോലെ തന്നെ വിസ(VISA), മാസ്റ്റർകാർഡ്(MasterCard), രൂപയ്(RuPay) പോലെ ഉള്ള എന്തെങ്കിലും ഒരു നെറ്റ്‌വർക്ക് ഉപയോഗിക്കും. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബാങ്ക് എടിഎം’ൽ(A.T.M) നിന്നും പണം എടുക്കാനും പറ്റും. എത്ര തവണ ഒരു മാസം എടിഎം ഉപയോഗിക്കാം എന്ന് പരിധി ഉണ്ട്. ഇതിൽ കൂടുതൽ ആയാൽ പിഴ ഉണ്ടാകും. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ബാങ്കിൽ നിന്നും ലഭ്യം ആണ്.
ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നത് കൊണ്ട് പണം കൊണ്ട് നടക്കേണ്ട എന്ന ഉപയോഗം ആണ് ഉള്ളത് . ക്രെഡിറ്റ് കാർഡുകൾ തരുന്നത് പോലെ ക്യാഷ് ബാക്ക് ഓഫറുകളോ അധിക വാറന്റിയോ(Extended Warranty) ഒന്നും സാധാരണ ലഭിക്കാറില്ല.
അടുത്ത ലേഖനം: പ്രീപെയ്ഡ് കാർഡ്