മുതലിനും പലിശക്കും ചേർത്ത് പലിശ കിട്ടുന്നതിനാണ് കൂട്ടുപലിശ എന്ന് പറയുന്നത്. മുതലിനു മാത്രം പലിശ കിട്ടുന്നതാണ് സാധാരണ പലിശ (simple interest). ഒരു സാധാരണക്കാരന് സമ്പന്നനാവാൻ ഉള്ള ഏറ്റവും എളുപ്പവും സാധ്യവും ആയ ഒരു ഉപകരണം ആണ് കൂട്ടു പലിശ.
ഒരു ഉദാഹരണം നോക്കാം . ₹ 1,000 സാധാരണ പലിശക്കും കൂട്ടുപലിശക്കും ഇട്ടാൽ 10 വർഷവും 20 വർഷവും കഴിയുമ്പോൾ ഉള്ള വളർച്ച കൂട്ടി നോക്കാം. 8 % പലിശ നിരക്ക് ഉപയോഗിക്കാം.
20 വർഷം കഴിയുമ്പോൾ സാധാരണ പലിശയുടെ ഇരട്ടിയോളം ഉണ്ട് കൂട്ടുപലിശ. എല്ലാ ദീർഘകാല നിക്ഷേപവും കൂട്ടുപലിശ കിട്ടുന്ന രീതിയിൽ മാത്രമേ സൂക്ഷിക്കാവൂ.
10 വർഷം കഴിഞ്ഞ് മകളുടെ കല്യാണം നടത്താനും അല്ലെങ്കിൽ വീട് വാങ്ങാനും ഒക്കെ ഉള്ള പണം കൂട്ടുപലിശ കിട്ടുന്ന നിക്ഷേപം ആയി വേണം സൂക്ഷിക്കാൻ.
കൂട്ടുപലിശ കിട്ടുന്ന ചില നിക്ഷേപങ്ങൾ
- മ്യൂച്ചൽ ഫണ്ട് (Mutual Fund )
- PPF (Public Provident Fund )
- ചില ബാങ്ക് ഡെപ്പോസിറ്റുകൾ
കൂടുതൽ വിശദമായ കാൽക്കുലേറ്റർ വേണമെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: moneysmartcalculator
അടുത്ത ലേഖനം: ലിക്വിഡിറ്റി (Liquidity)
ഇവിടെ നിക്ഷേപ മൂല്യം മാത്രമാണ് calculate ചെയ്യുന്നത്, പലിശ നിരക്ക് എത്ര ശതമാനമാണ് എന്ന് കൂടി calculate ചെയ്യണമായിരുന്നു,
പലിശ നിരക്ക് കൊടുത്താൽ മാത്രമേ ഈ calculation നടത്താൻ സാധിക്കുക ഉള്ളൂ. അപ്പോൾ പിന്നെ വേറെ പലിശ നിരക്ക് എങ്ങനെ കണക്കുകൂട്ടും?