“ഒഴിവാക്കേണ്ട കാര്യങ്ങൾ”
ഇൻഷുറൻസ് വാങ്ങാതെ ഇരിക്കുന്നത് പോലെ തന്നെ അപകടകരമായ കാര്യമാണ് നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമല്ലാത്ത ഇൻഷുറൻസ് പോളിസി വാങ്ങുന്നത്.
ഭൂരിഭാഗം ആൾക്കാരും ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കുഴച്ച് ക്യാഷ് ബാക്ക് പോളിസികളോ അല്ലെങ്കിൽ യൂലിപ്(ULIP) പോളിസികളോ ആണ് വാങ്ങുന്നത്. ഇവയിൽ നിന്നും ആവശ്യമുള്ള ഇൻഷുറൻസ് ലഭിക്കുകയില്ല എന്ന് മാത്രമല്ല നിക്ഷേപമായി കണക്കാക്കിയാൽ നല്ല വരുമാനം ലഭിക്കുകയും ഇല്ല.
ഒരിക്കൽ തുടങ്ങി പോയാൽ പിന്നെ കനത്ത നഷ്ടം സഹിക്കാതെ നിർത്താനും സാധിക്കുകയില്ല. ഈ നഷ്ടം കാരണമാണ് ഭൂരിഭാഗം ആൾക്കാരും പോളിസി നിർത്താതെ തുടരുന്നത്. ഈ പോളിസിയുടെ അടവുകൾ നമ്മളെ ആവശ്യമുള്ള ഇൻഷുറൻസ് സുരക്ഷ വാങ്ങുന്നതിൽ നിന്നും ആവശ്യമുള്ള നിക്ഷേപങ്ങൾ നടത്തുന്നതിൽ നിന്നും തടയും.
ഉദാഹരണത്തിന് 10 ലക്ഷം രൂപയുടെ ക്യാഷ് ബാക്ക് പോളിസിക്ക് മാസം 5000 രൂപ ആണ് പൊതുവേയുള്ള അടവ്. ടേം(Term) ഇൻഷുറൻസ് പോളിസി ആണെങ്കിൽ ഇൻഷുറൻസ് പോളിസിയുടെ അടവ് മാസം വെറും 100 രൂപയും ശേഷം വരുന്ന 4900 രൂപ നിക്ഷേപിക്കുകയും ചെയ്യാം. എപ്പോൾ വേണമെങ്കിലും നിർത്തുകയും ചെയ്യാം. ഇനി നമുക്ക് ഒരു കോടിയുടെ ടേം ഇൻഷുറൻസ് വേണമെന്നുണ്ടെങ്കിൽ 1000 രൂപയുടെ മാസ അടവുള്ള ടേം ഇൻഷുറൻസ് വാങ്ങിയിട്ട് ബാക്കി 4000 രൂപ നിക്ഷേപിക്കുകയും ചെയ്യാം.
പക്ഷേ ക്യാഷ് ബാക്ക് പോളിസി തുടങ്ങി പോയിട്ടുണ്ടെങ്കിൽ, പോളിസി നിർത്തുമ്പോൾ, അടച്ച കാശിൽ കുറച്ചു നഷ്ടം വരും എന്നുള്ളത് കാരണം നമ്മൾ നിർത്തുകയില്ല. അതു കാരണം നമ്മുടെ ആവശ്യത്തിനുള്ള ഇൻഷുറൻസ് വാങ്ങാനുള്ള തുക കയ്യിൽ ഉണ്ടാവുകയുമില്ല.
ഒരു പുതിയ ഇൻഷുറൻസ് പോളിസി ആരംഭിക്കുമ്പോൾ എല്ലായ്പ്പോഴും വളരെ അധികം ശ്രദ്ധിക്കുക. ക്യാഷ് ബാക്ക് പോളിസികളും യൂലിപ് (ULIP) പോളിസികളും ഒഴിവാക്കുക.
അടുത്ത ലേഖനം: ഡെയ് ട്രേഡിങ്ങ് (Day Trading in Stocks)