നിങ്ങൾക്കു നടത്താവുന്ന ഏറ്റവും മികച്ച നിക്ഷേപം സ്വന്തം വിദ്യാഭ്യാസത്തിനു വേണ്ടി ചിലവഴിക്കുന്ന തുക ആണ്.
എൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ തിരികെ നൽകിയ നിക്ഷേപം എന്താണെന്നറിയുമോ? എൻ്റെ വിദ്യാഭ്യാസത്തിനു വേണ്ടി ചിലവഴിച്ച തുക. 100 ഇരിട്ടിയിലധികം ആ തുക എനിക്ക് തിരിച്ചു കിട്ടി. എൻ്റെ ആദ്യത്തെ ജോലി മുതൽ ഞാൻ സമ്പാദിക്കുന്ന ഓരോ പൈസയും എൻ്റെ വിദ്യാഭ്യാസത്തിനു ചിലവഴിച്ച തുകയുടെ പലിശ ആണ്.
വിദ്യാഭ്യാസം എന്ന് പറയുമ്പോൾ സ്കൂളിലും കോളേജിലും പോയുള്ള പഠനം മാത്രം അല്ല . സ്വന്തം കഴിവുകൾ മെച്ചപ്പെടുത്താൻ ചെയ്യുന്ന എല്ലാം വിദ്യാഭ്യാസത്തിൽ പെടും.
നിങ്ങൾ ഒരു ഇലക്ട്രീഷ്യൻ ആണെങ്കിൽ സോളാർ പാനൽ ഇൻസ്റ്റലേഷൻ [solar panel installation] പഠിക്കുന്നത് ഭാവിയിലേക്കുള്ള ഒരു നിക്ഷേപം ആണ്. നിങ്ങൾ ഒരു സോഫ്റ്റ് വെയെർ ഡെവലപ്പർ ആണെങ്കിൽ ഒരു പുതിയ സോഫ്റ്റ് വെയെർ പഠിക്കുന്നത് ഭാവിയിലേക്കുള്ള ഒരു നിക്ഷേപം ആണ്. നിങ്ങൾ ഒരു ബിസിനസ്സ് നടത്തുക ആണെകിൽ “Tally” ഉപയോഗിക്കാൻ പഠിക്കുന്നത് ഒരു നിക്ഷേപം ആണ്. നികുതി നിയമങ്ങൾ പഠിക്കുന്നത് എല്ലാവര്‍ക്കും ഒരു നല്ല നിക്ഷേപം ആണ്.
സ്വന്തം ഉന്നമനത്തിനായി നടത്തുന്ന ഒരു നിക്ഷേപത്തെയും ഒരിക്കലും കുറച്ചുകാണരുത്.
അടുത്ത ലേഖനം: നിക്ഷേപം നേരത്തേ ആരംഭിക്കുന്നതിൻ്റെ പ്രാധാന്യം