ലേഖനങ്ങൾ

  • വിദേശത്ത് പഠിക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ October 5, 2023 - ഇപ്പോൾ നാട്ടിൽ നിന്നും ഒരുപാട് കുട്ടികൾ വിദേശത്ത് പഠിക്കാൻ പോകുന്നുണ്ടല്ലോ. ലക്ഷങ്ങൾ ചെലവുള്ള ഒരു പരിപാടിയാണ് ഇത്. ചിലരെല്ലാം വീടു പണയം വച്ചും പലിശയ്ക്ക് കടം വാങ്ങിയും എല്ലാമാണ് വിദേശത്ത് പഠിക്കാൻ മക്കളെ അയക്കുന്നത്. അവർ പഠിച്ച് രക്ഷപ്പെടട്ടെ എന്ന് വിചാരിച്ചു കൊണ്ടാണ് പല മാതാപിതാക്കളും പിള്ളേർക്ക് വേണ്ടി ത്യാഗം സഹിക്കുന്നത്.  ഞാൻ നിലവിൽ വിദേശത്ത് താമസിക്കുന്ന ആൾ ആയതു കൊണ്ടും എൻ്റെ ഭാര്യ വിദേശത്ത് ഒരു യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ഡിഗ്രി(Masters Degree) എടുത്തതു കൊണ്ടും എൻ്റെ … Continue reading "വിദേശത്ത് പഠിക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ"
  • ഓഹരി നിക്ഷേപങ്ങളുടെ അപകടസാധ്യതകളെ കുറിച്ചുള്ള ഒരു പാഠം March 2, 2023 - അദാനി ഗ്രൂപ്പ് ഓഫ് കമ്പനീസിനെ കുറിച്ചുള്ള വാർത്തകൾ എല്ലാവരും കണ്ടു കാണുമല്ലോ. വാർത്ത വായിക്കാത്തവർക്ക് വേണ്ടി ഒരു ചെറിയ വിശദീകരണം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പണക്കാരനായി അദാനി മാറിയതിനു ശേഷം വളരെ പെട്ടെന്ന് അദ്ദേഹത്തിൻ്റെ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിയുകയുണ്ടായി. അമേരിക്കയിലുള്ള ഹിഡൻബർഗ് എന്ന കമ്പനി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചതാണ് ഇതിന് കാരണം. ഒരു ഓഹരിയുടെ വില കുറയും എന്ന് ബെറ്റ് വെച്ച് അതിൽ നിന്ന് പണമുണ്ടാക്കുന്ന ഷോർട്ട് സെല്ലർ എന്ന് അറിയപ്പെടുന്ന ഒരു … Continue reading "ഓഹരി നിക്ഷേപങ്ങളുടെ അപകടസാധ്യതകളെ കുറിച്ചുള്ള ഒരു പാഠം"
  • ഒരു നല്ല പുസ്തകം – പണത്തിൻ്റെ മനശാസ്ത്രം March 2, 2023 - ഞാൻ ഈ അടുത്ത കാലത്ത് വായിച്ചതിൽ ഏറ്റവും നല്ല ഒരു പുസ്തകത്തെ കുറിച്ച് ആണ് ഈ പോസ്റ്റ്. നിക്ഷേപിക്കുന്നതിനെക്കുറിച്ചും പണം കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും ആണ് ഈ പുസ്തകം എന്നുള്ളത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. സൈക്കോളജി ഓഫ് മണി(The Psychology of Money) എന്നാണ് പുസ്തകത്തിൻ്റെ പേര്. എഴുതിയത് മോർഗൻ ഹോസെൽ(Morgan Housel). ആമസോണിൽ ‘പണത്തിൻ്റെ മനശാസ്ത്രം’ എന്ന മലയാളം പരിഭാഷ ലഭ്യമാണ്. വില 207 രൂപ. 200 പേജുള്ള വായിക്കാൻ വളരെ രസമുള്ള ഒരു ചെറിയ പുസ്തകം … Continue reading "ഒരു നല്ല പുസ്തകം – പണത്തിൻ്റെ മനശാസ്ത്രം"
  • കോർപ്പറേറ്റ് ബോണ്ട്(Corporate Bond) January 26, 2022 - കോർപ്പറേറ്റ് ബോണ്ട്(Corporate Bond) വാങ്ങുന്നതിനായി ഉള്ള പരസ്യം എനിക്ക് കുറെ കാലമായി ലഭിക്കുന്നുണ്ട്. ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ്(Fixed Deposit) 5% മാത്രം പലിശ തരുന്ന ഇക്കാലത്ത് പല കോർപ്പറേറ്റ് ബോണ്ടുകളും 7 മുതൽ 10 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. എൻ്റെ പല സുഹൃത്തുക്കളുടെ അടുത്തു സംസാരിച്ചതിൽ നിന്ന് പലരും ഉയർന്ന പലിശ നിരക്ക് കണ്ടു ഇവ വാങ്ങുകയുണ്ടായി എന്ന് അറിഞ്ഞു. ചിലരെല്ലാം തങ്ങളുടെ മൊത്തം ഫിക്സഡ് ഡെപ്പോസിറ്റ് തുകയും ബോണ്ടുകളിലേക്ക് മാറ്റി. ഉയർന്ന പലിശനിരക്ക് … Continue reading "കോർപ്പറേറ്റ് ബോണ്ട്(Corporate Bond)"
  • COVID പഠിപ്പിച്ച പാഠങ്ങൾ June 23, 2021 - COVID മഹാമാരി നമ്മളെ വലയ്ക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒന്നര കൊല്ലമായി. വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റിയ പണി ആയതു കൊണ്ടും മാസാമാസം ശമ്പളം കൃത്യമായി കിട്ടിയതു കൊണ്ടും വലിയ കുഴപ്പമില്ലാതെ ഞാൻ രക്ഷപ്പെട്ടു. ഇത് എൻ്റെ കഴിവു കൊണ്ട് ഒന്നുമല്ല, ഞാൻ ഭാഗ്യത്തിൽ രക്ഷപ്പെട്ടു എന്ന് മാത്രം. പക്ഷേ എൻ്റെ പല സുഹൃത്തുക്കളുടെയും കാര്യം അങ്ങനെയല്ല. COVID മഹാമാരി പലരുടേയും ജീവിതം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.  എനിക്ക് പരിചയമുള്ള കേരളത്തിലെ രണ്ട് ബിസിനസ്സുകാരുടെ അനുഭവം ആണ് താഴെ പറയുന്നത്.  ഒന്നാമത്തെ … Continue reading "COVID പഠിപ്പിച്ച പാഠങ്ങൾ"
  • ഒരു നല്ല മ്യൂച്വൽ ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കാം? November 19, 2020 - വിപണിയിൽ ഇപ്പോൾ നൂറുകണക്കിന് മ്യൂച്ചൽ ഫണ്ടുകൾ ലഭ്യമാണ്. ഇവയിൽ നിന്നു നല്ലത് തെരഞ്ഞെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഈ തെരഞ്ഞെടുപ്പിനു വേണ്ടി ഉപയോഗിക്കാവുന്ന ചില മാനദണ്ഡങ്ങൾ ആണ് ഞാൻ താഴെ പറയുന്നത്. ഹ്രസ്വകാല പ്രകടനം അവഗണിച്ച് ദീർഘകാല പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എക്സ്പെൻസ് റേഷ്യോ (Expense Ratio) ശ്രദ്ധിക്കുക NAV’ക്ക് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല മ്യൂച്വൽ ഫണ്ട് ബെഞ്ച്മാർക്ക് സൂചികയോട് താരതമ്യപ്പെടുത്തി പ്രകടനം ശ്രദ്ധിക്കുക രണ്ട് മ്യൂച്വൽ ഫണ്ടുകൾ താരതമ്യം ചെയ്യുമ്പോൾ അവ സമാനമാണെന്ന് ഉറപ്പാക്കുക പ്രമേയം അടിസ്ഥാനമാക്കിയുള്ള … Continue reading "ഒരു നല്ല മ്യൂച്വൽ ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കാം?"
  • ഓഹരി വിപണിയിലെ നിക്ഷേപകരും ചൂതാട്ടക്കാരും August 20, 2020 - ഓഹരി നിക്ഷേപങ്ങൾക്ക്  മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ഒരു പ്രത്യേകതയുണ്ട്. ഓഹരികൾ വാങ്ങുവാനും വിൽക്കുവാനും വളരെ എളുപ്പമാണ്. ഒരു ഡീമാറ്റ് അക്കൗണ്ടും(Demat Account) ഇൻറർനെറ്റ് കണക്ഷനും(Internet Connection) ഉണ്ടെങ്കിൽ ഒരു മിനിറ്റിനുള്ളിൽ ഒരു ഓഹരി വാങ്ങുവാനും അത് മറിച്ചു വിൽക്കാനും കഴിയും. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും ബാങ്ക് സ്ഥിര നിക്ഷേപങ്ങളും ഇൻഷുറൻസുമായി ബന്ധപ്പെടുത്തിയ നിക്ഷേപങ്ങളും സർക്കാർ ഉറപ്പു തരുന്ന നിക്ഷേപങ്ങളും ഒന്നും ഇങ്ങനെ എളുപ്പം വാങ്ങുവാനും മറിച്ചു വിൽക്കുവാനും സാധിക്കുകയില്ല. ബഹുഭൂരിപക്ഷം നിക്ഷേപ പദ്ധതികൾക്കും പെട്ടെന്ന് വിൽക്കുമ്പോൾ പിഴ … Continue reading "ഓഹരി വിപണിയിലെ നിക്ഷേപകരും ചൂതാട്ടക്കാരും"
  • വാടകയ്ക്ക് താമസിക്കുന്നത് പണം വെറുതെ കളയുന്നത് പോലെയാണോ? July 21, 2020 - ഇന്നേ വരെ ഞാൻ ജോലിക്ക് പോയിട്ടുള്ള എല്ലാ നഗരങ്ങളും കേരളത്തിനു പുറത്താണ്. എല്ലാ നഗരങ്ങളിലും ഞാൻ വാടകയ്ക്കാണ് താമസിച്ചിട്ടുള്ളത്. എല്ലാത്തവണയും ഞാൻ ആലോചിക്കാറുണ്ട് വാടകയ്ക്ക് താമസിക്കുന്നത് ആണോ വീട് വാങ്ങി താമസിക്കുന്നതാണോ ലാഭം എന്ന്.  നാട്ടിൽ പോയാൽ കാരണവന്മാർ പറയും വാടക കൊടുത്തു വെറുതെ കാശ് കളയാതെ സ്വന്തമായി ഒരു വീട് വാങ്ങി കൂടെ എന്ന്. ഇതിനെക്കുറിച്ച് കൂടുതൽ ആലോചിച്ചപ്പോൾ അവരുടെ ജീവിത സാഹചര്യങ്ങളും എൻ്റെ ജീവിത സാഹചര്യവും വളരെ വ്യത്യസ്തമാണ് എന്ന് എനിക്ക് മനസ്സിലായി. എൻ്റെ … Continue reading "വാടകയ്ക്ക് താമസിക്കുന്നത് പണം വെറുതെ കളയുന്നത് പോലെയാണോ?"
  • വിരമിക്കാൻ എത്ര പണം വേണം? July 14, 2020 - എൻ്റെ പപ്പ ഗവൺമെൻറ് ഉദ്യോഗസ്ഥനായിരുന്നു. പുള്ളിക്കാരൻ ഒരിക്കൽ പോലും വിരമിക്കലിനെ കുറിച്ച് ആലോചിച്ചു വിഷമിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്ന് വിരമിക്കണമെന്നോ വിരമിച്ചതിനു ശേഷം എങ്ങനെ വരുമാനം ഉണ്ടാകും എന്നോ തീരുമാനിക്കാൻ പപ്പയ്ക്ക് വലിയ വിഷമം ഉണ്ടായിട്ടില്ല. കാരണം കേന്ദ്ര സർക്കാർ ജോലി ആയതു കൊണ്ട് പെൻഷൻ സർക്കാർ ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇപ്പോഴത്തെ സർക്കാർ ജോലികളിൽ പലതിനും പെൻഷൻ ഇല്ല. എന്നെപ്പോലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും അല്ലെങ്കിൽ സ്വന്തമായി ബിസിനസ് നടത്തുന്നവരും വിരമിച്ചതിനു ശേഷം എങ്ങനെ … Continue reading "വിരമിക്കാൻ എത്ര പണം വേണം?"
  • “എനിക്ക് പറ്റില്ല” എന്ന് പറയുവാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം July 12, 2020 - പണം ഉണ്ടായത് കൊണ്ട് മാത്രം സന്തോഷം ഉണ്ടാവില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. സത്യമാണ്. പക്ഷേ പണം തീരെ ഇല്ലാത്ത ഒരാൾക്ക് സന്തോഷം ഉണ്ടാവാൻ വളരെ ബുദ്ധിമുട്ടാണ്. സ്വന്തം കുടുംബത്തിൻ്റെ വിശപ്പകറ്റാനും ഉറപ്പുള്ള ഒരു വീടിൻ്റെ സുരക്ഷിതത്വവും ഉറപ്പുവരുത്താനുള്ള പണം ഇല്ലെങ്കിൽ പിന്നെ സന്തോഷമായിരിക്കാൻ സാധിക്കുന്നത് എങ്ങനെയാണ്.  ഒരു മനുഷ്യന് സന്തോഷമായി ജീവിക്കാൻ സാമ്പത്തിക സ്വാതന്ത്ര്യം അത്യാവശ്യമാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. താല്പര്യമുള്ള ജോലിക്ക് പോകാനും താല്പര്യം ഇല്ലാത്ത ജോലികൾ ചെയ്യാതിരിക്കാനും ഇഷ്ടമുള്ള സ്ഥലങ്ങളിൽ ജീവിക്കുവാനും എല്ലാം … Continue reading "“എനിക്ക് പറ്റില്ല” എന്ന് പറയുവാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം"
  • കടക്കെണിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? July 9, 2020 - ഏതു പദ്ധതിയിൽ നിക്ഷേപിക്കണം എത്ര രൂപ നിക്ഷേപിക്കണം എന്നൊക്കെയാണ് ഞാൻ ഈ വെബ്സൈറ്റിൽ കൂടുതൽ പറഞ്ഞിട്ടുള്ളത്. പക്ഷേ ഭൂരിഭാഗം ആൾക്കാരും  സാമ്പത്തിക വിഷയങ്ങളെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നത് കുറച്ച് അബദ്ധങ്ങളും കടങ്ങളും ഉണ്ടാക്കി വെച്ചതിനു ശേഷമാണ് . കടം തിരിച്ചടയ്ക്കാൻ വഴി ഇല്ലാത്തപ്പോൾ എന്തു നിക്ഷേപം എന്നാണ് ചിലരൊക്കെ എന്നോട് ചോദിച്ചത്. അതു കൊണ്ടാണ് നിലവിലുള്ള കടങ്ങൾ അടച്ചു തീർക്കുന്നത് എങ്ങനെ എന്ന ഈ ലേഖനം എഴുതാൻ തീരുമാനിച്ചത്.  ആദ്യം എത്ര രൂപ കടം ഉണ്ട് എന്ന് … Continue reading "കടക്കെണിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?"
  • ബിറ്റ് കോയിൻ (Bitcoin) July 5, 2020 - സാമ്പത്തിക വിഷയങ്ങളിൽ താല്പര്യമുള്ളവർ കേട്ടിരിക്കാൻ സാദ്ധ്യതയുള്ള ഒരു പേരാണ് ബിറ്റ് കോയിൻ (Bit Coin). July 4th, 2020’ൽ ഒരു ബിറ്റ് കോയിൻ്റെ വില 6,80,703 രൂപയാണ്. 10 ലക്ഷത്തിന് തൊട്ടു താഴെ വരെ ഇതിനു വില വന്നിട്ടുണ്ട്. ബിറ്റ് കോയിൻ വഴി കുറെപ്പേർ കോടികളും ലക്ഷങ്ങളും ഉണ്ടാക്കിയ കഥകളും വില കൂടി നിൽക്കുന്ന സമയത്ത് എല്ലാം വിറ്റ് ബിറ്റ് കോയിൻ വാങ്ങി മുടിഞ്ഞു പോയ കഥകളും ഒരുപാട് ഞാൻ വായിച്ചിട്ടുണ്ട്. ബിറ്റ് കോയിൻ എന്താണെന്നും അതിൽ … Continue reading "ബിറ്റ് കോയിൻ (Bitcoin)"
  • നിക്ഷേപിക്കുന്ന തുകയുടെ പ്രാധാന്യം June 30, 2020 - നിങ്ങൾ എത്ര മാത്രം നിക്ഷേപിക്കുന്നു എന്നതാണ്, നിങ്ങളുടെ നിക്ഷേപം എത്ര വരുമാനം തരുന്നു എന്നതിനേക്കാൾ പ്രധാനം. എന്നു വച്ചാൽ എത്ര പലിശ കിട്ടുന്നു എന്നതിനേക്കാൾ പ്രധാനം എത്ര രൂപ നിക്ഷേപിച്ചു എന്നതാണ്. ഒന്ന് ചിന്തിച്ചു നോക്കിയാൽ ഇതു വളരെ വ്യക്തമായ ഒരു കാര്യമാണ്. 1,000 രൂപ ഒരു പദ്ധതിയിൽ നിക്ഷേപിച്ചിട്ട്, അത് 10 ഇരട്ടി ആയി വളർന്ന് 10,000 രൂപയായാൽ നേട്ടം 9,000 രൂപ മാത്രമാണ്. എന്നാൽ 10,000 രൂപ നിക്ഷേപിച്ചിട്ട് വെറും ഇരട്ടി ആയാൽ പോലും … Continue reading "നിക്ഷേപിക്കുന്ന തുകയുടെ പ്രാധാന്യം"
  • മാർജിൻ ട്രേഡിംഗ് – ഓഹരി വ്യാപാരത്തിലെ വാരിക്കുഴി June 18, 2020 - ഓഹരി വിപണി വഴി സമ്പന്നരായവർ ഒരുപാടുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷവും ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപിക്കുന്നവരാണ്. എന്നു വെച്ചാൽ ഒരു ഓഹരി വാങ്ങി മൂന്നു കൊല്ലത്തിനു മുകളിൽ സമയം കഴിഞ്ഞ് മാത്രം വിൽക്കുന്ന ആൾക്കാർ.  ഇതേ പോലെ തന്നെ ഓഹരി വിപണി വഴി സമ്പത്ത് മുഴുവൻ നഷ്ടമായ ആൾക്കാരും ഒരുപാടുണ്ട്. ഇവരിൽ ബഹു ഭൂരിപക്ഷവും ഹ്രസ്വകാല നിക്ഷേപകർ അഥവാ ഷോർട്ട് ടേം(short term) ട്രേഡേഴ്സ് ആണ്. വാങ്ങി ഒരു കൊല്ലത്തിനുള്ളിൽ വിൽക്കുന്നതിന് ആണ് ഹ്രസ്വകാല ട്രേഡിങ് എന്ന് പറയുന്നത്. ഇതിൽ … Continue reading "മാർജിൻ ട്രേഡിംഗ് – ഓഹരി വ്യാപാരത്തിലെ വാരിക്കുഴി"
  • ലോൺ അടയ്ക്കണോ അതോ നിക്ഷേപം തുടങ്ങണോ? May 8, 2020 - പലരും എന്നോട് ചോദിച്ച ഒരു ചോദ്യം ആണ് ‘കൈയിലുള്ള പണം ഉപയോഗിച്ച് ലോൺ അടയ്ക്കണോ അതോ നിക്ഷേപം തുടങ്ങണമോ?’  എന്ന്.  ലോൺ തിരിച്ചടച്ചത് കൊണ്ടുണ്ടാകുന്ന പലിശ നേട്ടം നിക്ഷേപിച്ചാൽ ഉണ്ടാകുന്ന  വരുമാനത്തേക്കാൾ കൂടുതലാണെങ്കിൽ  ലാഭമല്ലേ എന്നാണ് പലരും ചിന്തിക്കുന്നത്. എല്ലാ സാഹചര്യങ്ങൾക്കും ആയി ഒറ്റ ഉത്തരം പറയാൻ സാധിക്കുകയില്ല എങ്കിലും ഒരു ലോൺ തിരിച്ചടയ്ക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഞാൻ ചുവടെ പറയാം.  നിങ്ങളുടെ കയ്യിൽ ആറു മാസത്തെ ചെലവിനുള്ള തുക എമർജൻസി ഫണ്ടായി നീക്കി വെച്ചിട്ടില്ലെങ്കിൽ … Continue reading "ലോൺ അടയ്ക്കണോ അതോ നിക്ഷേപം തുടങ്ങണോ?"
  • ഓഹരി വിപണി തകർന്നു. അക്കൗണ്ടിലെ ബാലൻസ് പകുതി ആയി. ഇനി എന്ത് ചെയ്യും? March 20, 2020 - തിരക്കിലായിരുന്ന കുറച്ചു ദിവസങ്ങൾക്കു ശേഷം ഇന്നാണ് ഞാൻ എൻ്റെ ഒരു മ്യൂച്ചൽ ഫണ്ട് അക്കൗണ്ടിൻ്റെ ബാലൻസ്  പരിശോധിച്ചത്. അവസാനം നോക്കിയപ്പോൾ 3.5 ലക്ഷത്തിന് മുകളിൽ ബാലൻസ് ഉണ്ടായിരുന്ന അക്കൗണ്ടിൽ ഇപ്പോൾ 2.2 ലക്ഷം മാത്രമേ ബാലൻസ് കാണിക്കുന്നുള്ളൂ.   രണ്ടു മൂന്നാഴ്ച കൊണ്ട് ഏകദേശം 1.3 ലക്ഷം രൂപ നഷ്ടം. 37.14 % നഷ്ടം. ഈ അക്കൗണ്ടിൽ ഞാൻ നിക്ഷേപങ്ങൾ നിർത്തിയിട്ട് ഒന്ന് രണ്ട് കൊല്ലമായി. തുടർച്ചയായി നിക്ഷേപം നടത്തിയിരുന്ന അക്കൗണ്ട് ആയിരുന്നെങ്കിൽ നഷ്ടത്തിൻ്റെ ശതമാനം ഇനിയും … Continue reading "ഓഹരി വിപണി തകർന്നു. അക്കൗണ്ടിലെ ബാലൻസ് പകുതി ആയി. ഇനി എന്ത് ചെയ്യും?"
  • ഒരു കാർ വാങ്ങുന്നതിനു മുൻപ്… February 19, 2020 - നമ്മൾ വാങ്ങുന്ന വിലയേറിയ സാധനങ്ങളിൽ, താമസിക്കാനുള്ള വീട് കഴിഞ്ഞാൽ പിന്നെ ഏറ്റവും വില കൂടിയ സാധനം കാർ ആയിരിക്കും. വളരെയധികം ഉപകാരം ഉള്ളതും ഒരുപാട് മാനസിക സംതൃപ്തിയും തരുന്ന ഒന്നാണ് സ്വന്തമായി ഒരു വാഹനം. പക്ഷേ സൂക്ഷിച്ച് വാങ്ങിയില്ലെങ്കിൽ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാകും കാർ. വാങ്ങി ഷോറൂമിൽ നിന്ന് പുറത്തെത്തുമ്പോൾ മുതൽ വില കുറഞ്ഞു കൊണ്ടിരിക്കുന്ന ഒന്നാണ് കാർ. വാഹനം വാങ്ങുവാൻ ബാങ്കുകളും ബാക്കി സാമ്പത്തിക സ്ഥാപനങ്ങളും നമുക്ക് വളരെ എളുപ്പം ലോൺ തരും. ഒരു … Continue reading "ഒരു കാർ വാങ്ങുന്നതിനു മുൻപ്…"
  • ഹോം ലോൺ എടുക്കുമ്പോൾ കൂടെ എടുക്കേണ്ടി വരുന്ന ലൈഫ് ഇൻഷുറൻസിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ January 31, 2020 - ഹോം ലോൺ (Home Loan) അഥവാ ഭവന വായ്‌പ എടുത്തിട്ടുള്ളവർക്ക് അറിയാം ലോണിൻ്റെ കൂടെ ഒരു ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കാൻ ബാങ്കുകൾ നിർബന്ധിക്കും എന്ന്. ലോൺ എടുത്ത ആൾ മരിച്ചു പോയാൽ ബാങ്കിന് ലോൺ തുക തിരിച്ചു കിട്ടുവാൻ വേണ്ടിയാണ് ഇൻഷുറൻസ് എടുക്കുന്നത്. മരണത്തിനു ശേഷം ഉറ്റവർക്ക് ബാധ്യത ഉണ്ടാക്കാതിരിക്കാൻ ഈ ഇൻഷുറൻസ് പോളിസി ഉപകാരപ്പെടും. ഞാൻ 2012’ൽ എൻ്റെ മാതാപിതാക്കളുടെ വീട് പുതുക്കി പണിയാൻ ഒരു ഹോം ലോൺ എടുത്തിരുന്നു. ലോൺ കാലാവധിയായ 15 … Continue reading "ഹോം ലോൺ എടുക്കുമ്പോൾ കൂടെ എടുക്കേണ്ടി വരുന്ന ലൈഫ് ഇൻഷുറൻസിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ"
  • RBI 7.75% സേവിങ്സ് ബോണ്ട് October 31, 2019 - 28 May 2020’ൽ RBI ഈ ബോണ്ട് വില്പന നിർത്തി. RBI ‘ൽ നിന്ന് ഒരു പുതിയ അറിയിപ്പ് ഉണ്ടാകുന്ന വരെ ഇനി ഇത് വാങ്ങാൻ കഴിയില്ല. എന്താണ് RBI 7.75% സേവിങ്സ് ബോണ്ട്? 7.75 ശതമാനം നിശ്ചിത പലിശ നൽകുന്ന ഗവൺമെൻറ് പിന്തുണ ഉള്ള നിക്ഷേപ മാർഗമാണ് RBI 7.75% സേവിങ്സ് ബോണ്ട്. ഇത് ഗവൺമെൻറ് ഓഫ് ഇന്ത്യ 7.75% സേവിങ്സ് (ടാക്സബിൾ) ബോണ്ട്  [Government of India 7.75% Savings (Taxable) Bonds] എന്നും … Continue reading "RBI 7.75% സേവിങ്സ് ബോണ്ട്"
  • ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ September 30, 2019 - ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ച് താഴെ പറയാം. പോളിസി വാങ്ങുന്നതിനു മുൻപ് ഉള്ള അസുഖങ്ങൾ എല്ലാ ഹെൽത്ത് ഇൻഷുറൻസ് പോളിസിയും വാങ്ങുന്നതിനു മുമ്പ് ഉള്ള അസുഖങ്ങൾ കവർ(cover) ചെയ്യുന്നതിന്  [അസുഖങ്ങളുടെ ചികിത്സക്ക് പണം തരുന്നതിനു] മുന്നേ ഒരു വെയിറ്റിംഗ് പീരിയഡ് (waiting period) അല്ലെങ്കിൽ കാത്തിരിക്കുന്ന സമയം ഉണ്ടാകും. നിങ്ങൾക്ക് പോളിസി എടുക്കുമ്പോൾ അസുഖം ഉണ്ടായിരുന്നെങ്കിൽ ആ വെയ്റ്റിംഗ് പീരീഡ് കഴിഞ്ഞതിനു ശേഷം മാത്രമേ ആ അസുഖത്തിൻ്റെ ചികിത്സയ്ക്ക് നിങ്ങൾക്ക് പണം കിട്ടി തുടങ്ങൂ. … Continue reading "ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ"
  • ഹെൽത്ത് ഇൻഷുറൻസ് വാങ്ങേണ്ടത് എങ്ങനെ? September 30, 2019 - ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് കമ്പനിയുടെ വിശ്വാസ്യതയാണ്. നമ്മൾ ഇൻഷുറൻസ് വാങ്ങിയതിനു ശേഷം നമുക്ക് അസുഖം വരുമ്പോൾ കമ്പനി കാശു തരുന്നില്ലെങ്കിൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നത് വെറുതെ ആകും. ഹെൽത്ത് ഇൻഷുറൻസ് കമ്പനികളെ കുറിച്ചുള്ള അഭിപ്രായങ്ങളും പരാതികളും ഇൻറർനെറ്റിൽ ലഭ്യമാണ്. ഇവ അന്വേഷിച്ചു നോക്കി ഏറ്റവും കുറവ് പരാതികൾ ഉള്ള കമ്പനിയിൽ നിന്ന് മാത്രമേ ഇൻഷുറൻസ് വാങ്ങാവൂ. ഹെൽത്ത് ഇൻഷുറൻസ്, വ്യക്തിഗത (individual/ഇൻഡിവിജ്വൽ) പോളിസിയും ഫാമിലി ഫ്ലോട്ടർ(Family Floater) പോളിസിയും  എന്നിങ്ങനെ രണ്ടു തരത്തിൽ വിൽക്കപ്പെടുന്നു. … Continue reading "ഹെൽത്ത് ഇൻഷുറൻസ് വാങ്ങേണ്ടത് എങ്ങനെ?"
  • ഒരു പുതിയ നിക്ഷേപം തുടങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ September 28, 2019 - നഷ്ടസാധ്യതയും വരുമാനത്തിനുള്ള സാധ്യതയും സാധാരണ ഗതിയിൽ നഷ്ടം വരാൻ സാധ്യത ഇല്ലാത്ത നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം കുറവായിരിക്കും. ഉദാഹരണത്തിന് ബാങ്ക് ഡെപ്പോസിറ്റ്. എന്നാൽ നഷ്ടം വരാൻ സാധ്യത കൂടുതലുള്ള നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും കൂടുതലായിരിക്കും. ഉദാഹരണത്തിന് മ്യൂച്ചൽ ഫണ്ടും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും. ഒരു നിക്ഷേപത്തിന് വേണ്ടി നമ്മൾ എടുക്കുന്ന റിസ്കിന്(risk) അനുസരിച്ചുള്ള വരുമാനം കിട്ടാനുള്ള സാധ്യത ഉണ്ടായിരിക്കണം. എന്നു വെച്ചാൽ നിക്ഷേപം പൂർണമായി നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ടെങ്കിൽ നിക്ഷേപത്തിൽ നിന്നുള്ള വരുമാനം അതിനു മാത്രം ഉണ്ടായിരിക്കണം. … Continue reading "ഒരു പുതിയ നിക്ഷേപം തുടങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ"
  • ഹെൽത്ത് ഇൻഷുറൻസ് (Health Insurance) September 28, 2019 - നമുക്ക് എന്തെങ്കിലും അസുഖമോ അപകടമോ പറ്റി ആശുപത്രി ചെലവുകൾ വന്നാൽ അത് കൊടുക്കാൻ നമ്മളെ സഹായിക്കുന്ന ഇൻഷുറൻസ് ആണ് ഹെൽത്ത് ഇൻഷുറൻസ്. ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ പറയുമ്പോൾ പൊതുവേ ആരും സമ്മതിക്കാറില്ല. നല്ല ആരോഗ്യത്തിൽ ഇരിക്കുമ്പോൾ എനിക്ക് എന്തിനാണ് ഹെൽത്ത് ഇൻഷുറൻസ് എന്നാണ് എല്ലാവരും എന്നോട്  പതിവായി ചോദിക്കുന്നത്. അല്ലെങ്കിൽ എനിക്ക് ജോലിയിൽ നിന്ന് ഹെൽത്ത് ഇൻഷുറൻസ് ഉണ്ട് പിന്നെ എന്തിന് ഞാൻ പുറത്തു നിന്ന് എടുക്കണമെന്നും ചോദിക്കാറുണ്ട്. ആദ്യം മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ പണമുണ്ടാക്കാനുള്ള … Continue reading "ഹെൽത്ത് ഇൻഷുറൻസ് (Health Insurance)"
  • റിയൽ എസ്റ്റേറ്റ് Vs മ്യൂച്വൽ ഫണ്ട് September 22, 2019 - ഭൂമി വിലയിൽ ഉണ്ടാകുന്ന വർധനകൾ മ്യൂച്വൽ ഫണ്ട്(Mutual Fund) നിക്ഷേപങ്ങളിൽ നിന്നുള്ള വളർച്ചയെക്കാൾ കുറവാണ് എന്ന് ഞാൻ പറഞ്ഞല്ലോ. ഒരു ഉദാഹരണം എടുത്തു വിശിദീകരിക്കാം. എൻ്റെ വീടിനോട് ചേർന്നു കിടക്കുന്ന ഒരു ഭൂമി 2000’ൽ കച്ചവടം ആയ്യിരുന്നു. അന്ന് ഒരു സെൻറ് ₹20,000 രൂപയ്ക്കാണ് കച്ചവടം ആയത്. ഇപ്പോൾ 2019’ൽ അവിടെ ഒരു സെന്റിന് ഏകദേശം ₹3,00,000 (മൂന്ന്) ലക്ഷം രൂപ ആണ് വില. ഈ സ്ഥലം ഒരു നല്ല ഉദാഹരണം ആയി എനിക്കു തോന്നി. വലിയ … Continue reading "റിയൽ എസ്റ്റേറ്റ് Vs മ്യൂച്വൽ ഫണ്ട്"
  • വിൽക്കാനായി വാങ്ങുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും September 21, 2019 - വിൽക്കാനായി വാങ്ങുമ്പോൾ കെട്ടിടങ്ങളോ വീടോ ഉള്ള സ്ഥലം വാങ്ങുന്നതും ഒഴിഞ്ഞു കിടക്കുന്ന സ്ഥലം വാങ്ങുന്നതും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. രണ്ടോ മൂന്നോ കൊല്ലത്തിനുള്ളിൽ വിൽക്കാൻ പദ്ധതി ഇല്ലെങ്കിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം വാങ്ങുന്നത് വലിയ ബുദ്ധിയല്ല. സ്ഥലം വാങ്ങി അതിൽ വീടോ മറ്റു കെട്ടിടങ്ങളോ പണിതു വിൽക്കാൻ ഉദ്ദേശിക്കുന്നവർക്കും സ്ഥലം കൃഷിക്ക് പാട്ടത്തിന് കൊടുക്കാനോ സ്വയം കൃഷി ചെയ്യാനോ ഉദ്ദേശിക്കുന്നവർക്കും ഇത് ബാധകമല്ല. ഇങ്ങനെ പറയാൻ കാരണം ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തിൽ നിന്ന് നമുക്ക് വരുമാനം ഒന്നും … Continue reading "വിൽക്കാനായി വാങ്ങുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും"
  • താമസിക്കുവാനുള്ള വീട് September 21, 2019 - ബഹു ഭൂരിപക്ഷം ആളുകളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാട് ആയിരിക്കും താമസിക്കുവാനുള്ള വീട് വാങ്ങുന്നത്. നിങ്ങളുടെ ജോലി സ്ഥലവും നിങ്ങൾക്ക് താമസിക്കുവാൻ താല്പര്യമുള്ള സ്ഥലവും ഏതാണ്ട് ഉറപ്പായാൽ താമസിക്കുവാൻ വേണ്ടി ഒരു വീട് വാങ്ങുന്നത് വളരെ നല്ല കാര്യമാണ്. കാരണം വിരമിക്കൽ ആവുമ്പോഴേക്കും ലോൺ അടവുകൾ തീർന്നാൽ പിന്നെ മാസ ചെലവുകൾ ഒരുപാട് കുറയും. അതേ പോലെ തന്നെ വീട് പണിയാൻ എടുക്കുന്ന ലോണിൻ്റെ അടവുകൾക്ക് നികുതിയിളവും ഉണ്ട്. അങ്ങനെ നോക്കുമ്പോൾ താമസിക്കുവാനായി ഒരു വീട് … Continue reading "താമസിക്കുവാനുള്ള വീട്"
  • റിയൽ എസ്റ്റേറ്റ്(Real Estate) September 21, 2019 - കേരളത്തിൽ ഒരുപാട് കോടീശ്വരന്മാരുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ മാർഗമാണ് റിയൽ എസ്റ്റേറ്റ് അഥവാ സ്ഥല കച്ചവടം. വിജയിച്ചാൽ വൻ ലാഭം കിട്ടുന്ന ഒരു ബിസിനസ്സ് ആണ് ഇത്. 10% ടോക്കൺ (token) കൊടുത്തു കരാർ എഴുതി ദിവസങ്ങൾക്കുള്ളിൽ അത് ലക്ഷങ്ങളും കോടികളും ലാഭത്തിൽ മറിച്ചു വിൽക്കുന്നവരും, 20  കൊല്ലത്തെ ലോൺ എടുത്തു സ്ഥലം വാങ്ങുന്ന ആളുകളും എല്ലാം കേരളത്തിൽ ഉണ്ട്. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ എനിക്ക് വലിയ പ്രവൃത്തി പരിചയം ഇല്ല. എൻ്റെ മാതാപിതാക്കൾ പണിത വീട് … Continue reading "റിയൽ എസ്റ്റേറ്റ്(Real Estate)"
  • സ്വീപ്പ്-ഇൻ (Sweep-in) അക്കൗണ്ട് September 17, 2019 - ഈ അക്കൗണ്ടുകളെ ചിലപ്പോൾ മൾട്ടിപ്ലൈയർ (Multiplier) അക്കൗണ്ട് എന്നും വിളിക്കും. ഈ അക്കൗണ്ടുകൾ ഒരു സേവിങ്സ് അക്കൗണ്ടിൻ്റെ  ദ്രവ്യതയും (liquidity) ഒരു ഫിക്സഡ് ഡെപ്പോസിറ്റ് അല്ലെങ്കിൽ സ്ഥിര നിക്ഷേപത്തിൻ്റെ (Fixed Deposit) ഉയർന്ന പലിശ വരുമാനവും നൽകുന്നു. ഇതിനു വേണ്ടി ഒരു  ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നു. സേവിങ്സ് അക്കൗണ്ടിലെ ബാലൻസ് നമ്മൾ നിശ്ചയിക്കുന്ന പരിധിക്കു കൂടുതൽ ആയാൽ കൂടുതൽ ഉള്ള തുക ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടിലേക്കു മാറ്റും. പണം പിൻവലിക്കുമ്പോൾ ഫിക്സഡ് ഡെപ്പോസിറ്റിലേക്ക്  … Continue reading "സ്വീപ്പ്-ഇൻ (Sweep-in) അക്കൗണ്ട്"
  • നോ ഫ്രില്സ് അക്കൗണ്ട് (No Frills Account) September 17, 2019 - കുറച്ചു പണം മാത്രം കൈകാര്യം ചെയ്യുന്നവർക്കാണ് ഈ അക്കൗണ്ട് ഉപകാരപ്പെടുന്നത്. നോ ഫ്രില്സ് അക്കൗണ്ട് പൂജ്യം ബാലൻസ്(zero balance) അനുവദിക്കും. അത് കൊണ്ട് മിനിമം ബാലൻസ് നിലനിർത്താത്തതിന് പിഴ ഉണ്ടാകില്ല. നോ ഫ്രില്സ് അക്കൗണ്ടുകളിൽ സൂക്ഷിക്കാവുന്ന പണത്തിനും അക്കൗണ്ടിൽ നിന്നും ഒരു കൊല്ലം ചെയ്യാവുന്ന സാമ്പത്തിക ഇടപാടുകൾക്കും മേൽ നിബന്ധന ഉണ്ടാകും. 2019’ലെ നിബന്ധനകൾ അനുസരിച്ചു ₹50,000’യിൽ കൂടുതൽ ബാലൻസ് വരികയോ അല്ലെങ്കിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ സാമ്പത്തിക ഇടപാടുകൾ ഒരു കൊല്ലം നടത്തുകയോ ചെയ്താൽ … Continue reading "നോ ഫ്രില്സ് അക്കൗണ്ട് (No Frills Account)"
  • സാലറി അക്കൗണ്ട് (Salary Account) September 17, 2019 - സാലറി അക്കൗണ്ട് അല്ലെങ്കിൽ ശമ്പള അക്കൗണ്ട് മാസ ശമ്പളത്തിന് ജോലി ചെയ്യുന്ന ആൾക്കാർക്കു മാത്രമേ ലഭിക്കുകയുള്ളു. ഈ അക്കൗണ്ടിലേക്കായിരിക്കും ശമ്പളം നേരിട്ട് വരുന്നത്. ഈ അക്കൗണ്ടുകൾക്കു മറ്റുള്ളവയെ അപേക്ഷിച്ചു മിനിമം ബാലൻസ് സൂക്ഷിക്കുന്ന കാര്യത്തിലും എത്ര തവണ ATM ഉപയോഗിക്കാം എന്നതിലും മറ്റും ഇളവുകൾ ഉണ്ടാകും. നിങ്ങൾക്ക് ഒരു സാലറി അക്കൗണ്ടിന് അർഹതയുണ്ടെങ്കിൽ അത് തീർച്ചയായും തുറക്കണം. ഇത് ഭാവിയിൽ ഉപകാരത്തിൽ വരും. അടുത്ത ലേഖനം: സ്വീപ്പ്-ഇൻ (Sweep-in) അക്കൗണ്ട്
  • സേവിങ്സ് ബാങ്ക് അക്കൗണ്ട് (Savings Bank Account) September 13, 2019 - സാമ്പത്തിക ഇടപാടുകൾ നടത്തുവാൻ വേണ്ടി ബാങ്കിംഗ് സ്ഥാപനങ്ങളിൽ തുടങ്ങുന്ന ഒരു അക്കൗണ്ടാണ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്. സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി ഡെബിറ്റ് കാർഡ്[Debi Card], ക്രെഡിറ്റ് കാർഡ്[Credit Card],ചെക്ക് ബുക്ക് [Cheque Book], ഇന്റർനെറ്റ് ബാങ്കിംഗ്(Internet Banking) മുതലായ മറ്റു സേവനങ്ങൾ നമുക്ക് ലഭ്യമാകും. മിക്ക ബാങ്കുകളിൽ നിന്നും ഈ സേവനങ്ങൾ ലഭിക്കുവാൻ അവിടെ ഒരു സേവിങ്സ് അക്കൗണ്ട് വേണം. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ ഒരു ലക്ഷം രൂപ വരെയുള്ള തുകക്ക് ഇൻഷുറൻസ് കവറേജ് ഉള്ളതാണ്.  … Continue reading "സേവിങ്സ് ബാങ്ക് അക്കൗണ്ട് (Savings Bank Account)"
  • ട്രാവൽ കാർഡ് (Travel Card) September 10, 2019 - വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ഉപയോഗിക്കാൻ വേണ്ടി ഉള്ളതാണ് ട്രാവൽ കാർഡ് അല്ലെങ്കിൽ ഫോർഎക്സ് (Forex ) കാർഡ്. ട്രാവൽ കാർഡ് പ്രീപെയ്ഡ് കാർഡ് പോലെ ആണ് പ്രവർത്തിക്കുന്നത്. നമ്മൾ ബാങ്കിൽ പോയി ഇന്ത്യൻ രൂപ കൊടുത്തു ട്രാവൽ കാർഡ് വാങ്ങുമ്പോൾ കാർഡിൽ വിദേശ കറൻസിയിൽ പണം കൂട്ടി ചേർക്കും. ഇതിനു ബാധകമായ ഫീസും കമ്മീഷനും ബാങ്ക് എടുക്കും. ഉദാഹരണത്തിന്, അമേരിക്കയിലേക്ക് ഒരു യാത്ര പോകുമ്പോൾ നമ്മൾ ട്രാവൽ കാർഡിൽ അമേരിക്കൻ ഡോളർ ആയി ആണ് പണം ലോഡ്(load) … Continue reading "ട്രാവൽ കാർഡ് (Travel Card)"
  • ഗിഫ്റ്റ് കാർഡ് (Gift Card) September 10, 2019 - ബാങ്കിനു പകരം ഒരു കച്ചവട സ്ഥാപനം വിൽക്കുന്ന പ്രീപെയ്ഡ്  കാർഡാണ് ഗിഫ്റ്റ് കാർഡ്.  ഒരു സ്ഥാപനത്തിൻ്റെ ഗിഫ്റ്റ് കാർഡ് ഉപയോഗിച്ച് ആ സ്ഥാപനത്തിൽ നിന്നും മാത്രമേ സാധനങ്ങൾ വാങ്ങാൻ സാധിക്കുകയുള്ളൂ. ഉദാഹരണത്തിന് ആമസോണിൻ്റെ [Amazon] ഗിഫ്റ്റ് കാർഡ് വാങ്ങിയാൽ ആമസോണിൽ മാത്രമേ ഉപയോഗിക്കാൻ പറ്റൂ അതു പോലെ തന്നെ ഫ്ലിപ്കാർട്ട് ഗിഫ്റ്റ് വാങ്ങിയാൽ [Flipkart] ഫ്ലിപ്കാർട്ട്’ൽ മാത്രമേ ഉപയോഗിക്കാൻ പറ്റൂ. റസ്റ്റോറൻറ്കളും തുണി കടകളും എല്ലാം ഇപ്പോൾ ഗിഫ്റ്റ് കാർഡുകൾ വിൽക്കാറുണ്ട്. ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ … Continue reading "ഗിഫ്റ്റ് കാർഡ് (Gift Card)"
  • പ്രീപെയ്ഡ് കാർഡ് (Prepaid Card) September 10, 2019 - ബാങ്ക് അക്കൗണ്ടുമായി ബന്ധമില്ലാത്തതും എന്നാൽ ഡെബിറ്റ് കാർഡ് പോലെ ഉപയോഗിക്കാവുന്നതും ആയ ഒരു കാർഡ് ആണ്  പ്രീപെയ്ഡ് കാർഡ്. പ്രീപെയ്ഡ് കാർഡ് എന്ന് വെച്ചാൽ മുൻ‌കൂർ കാശ് അടച്ച കാർഡ് എന്നാണ് അർത്ഥം.പേര് സൂചിപ്പിക്കുന്നത് പോലെ മുൻപേ കാശ് അടച്ചു വാങ്ങുന്നതാണ് പ്രീപെയ്ഡ് കാർഡ്. ഉദാഹരണത്തിന്, 10,000 രൂപയുടെ   ഒരു പ്രീപെയ്ഡ് കാർഡ് വേണമെങ്കിൽ ബാങ്കിൽ പോയി 10,000 രൂപ കൊടുത്തു നമ്മൾ കാർഡ് വാങ്ങണം. കാർഡ് ആദ്യമായി വാങ്ങുന്നതിനു കുറച്ചു ഫീസ് ഉണ്ടാകും. നിങ്ങളുടെ … Continue reading "പ്രീപെയ്ഡ് കാർഡ് (Prepaid Card)"
  • ഡെബിറ്റ് കാർഡ് (Debit Card) September 10, 2019 - ബാങ്ക് അക്കൗണ്ടിൽ ഉള്ള പണം നോട്ട് ആയി കൊണ്ടു നടക്കാതെ ഉപയോഗിക്കാൻ വേണ്ടി ബാങ്ക് കൊടുക്കുന്ന പ്ലാസ്റ്റിക് അല്ലെങ്കിൽ ലോഹം കൊണ്ട് ഉണ്ടാക്കിയ കാർഡ് ആണ് ഡെബിറ്റ് കാർഡ്. ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് മാത്രമേ ഡെബിറ്റ് കാർഡ് കിട്ടൂ . നമ്മുടെ അക്കൗണ്ടിൽ ഉള്ള തുക മാത്രമേ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പിൻവലിക്കാൻ പറ്റൂ . അക്കൗണ്ടിൽ 1000 രൂപ ഉണ്ടെങ്കിൽ 1000 രൂപയുടെ സാധനം മാത്രമേ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങാൻ പറ്റുകയുള്ളു. ഇതാണ്  ക്രെഡിറ്റ് … Continue reading "ഡെബിറ്റ് കാർഡ് (Debit Card)"
  • ക്രെഡിറ്റ് കാർഡ് (Credit Card) September 9, 2019 - ഉപഭോക്താക്കൾക്ക് കടം വാങ്ങാൻ എളുപ്പത്തിനു വേണ്ടി  ബാങ്കുകൾ കൊടുക്കുന്ന പ്ലാസ്റ്റിക്കോ ലോഹമോ കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കാർഡ് ആണ് ക്രെഡിറ്റ് കാർഡ്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നമുക്ക് സാധനങ്ങൾ വാങ്ങുകയോ അല്ലെങ്കിൽ സേവനങ്ങൾക്കുള്ള ബിൽ അടയ്ക്കുകയോ അല്ലെങ്കിൽ  ബാങ്ക് എടിഎമ്മിൽ(ATM) നിന്ന് കാശ് എടുക്കുകയോ ചെയ്യാം. ഉദാഹരണത്തിന് പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ അടിക്കാനും ആശുപത്രിയിൽ ബില്ലടയ്ക്കാനും കാശിനു പകരം ക്രെഡിറ്റ് കാർഡ് കൊടുക്കാൻ പറ്റും.. എങ്ങനെയാണ് ക്രെഡിറ്റ് കാർഡ് അക്കൗണ്ട് തുടങ്ങുന്നത്? ബാങ്കുകളിൽ ആണ് ക്രെഡിറ്റ് … Continue reading "ക്രെഡിറ്റ് കാർഡ് (Credit Card)"
  • വിൽപത്രം എഴുതാത്തത് September 6, 2019 - “ഒഴിവാക്കേണ്ട കാര്യങ്ങൾ” ലൈഫ് ഇൻഷുറൻസ് എടുത്തു വയ്ക്കേണ്ട പോലെ തന്നെ ചെയ്യേണ്ട കാര്യമാണ് വിൽപ്പത്രം എഴുതി വയ്ക്കുന്നതും. എൻ്റെ ജീവിതത്തിൽ രണ്ടു തവണ വിൽ പത്രത്തിൻ്റെ ആവശ്യകത ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.  ഒന്ന് എൻ്റെ ബന്ധുവീട്ടിൽ ആണ്. അച്ഛനും അമ്മയും വിൽപത്രം എഴുതി വയ്ക്കാത്ത കാരണം അവരുടെ മരണശേഷം സ്വത്തുക്കൾ ഭാഗം വെക്കുവാനായി മക്കൾ തമ്മിൽ വലിയ അടിയായി. വർഷങ്ങൾ ഏറെ കഴിഞ്ഞു എങ്കിലും ഇപ്പോഴും ചില സഹോദരങ്ങൾ പരസ്പരം സംസാരിക്കുവാൻ മടിക്കുന്നു. മാതാപിതാക്കൾ മക്കൾക്ക് വേണ്ടി … Continue reading "വിൽപത്രം എഴുതാത്തത്"
  • കൈയിൽ ഒതുങ്ങാത്ത വിവാഹച്ചെലവ് വരുത്തി വെയ്ക്കുന്നത് September 6, 2019 - “ഒഴിവാക്കേണ്ട കാര്യങ്ങൾ” പലപ്പോഴും വിവാഹം നടത്തുന്ന വീടുകളിൽ കേൾക്കാറുള്ള ഒരു വാചകം ആണ് ഇത് “നാട്ടുനടപ്പനുസരിച്ച് ഭംഗിയായി നടത്തേണ്ടേ? അതുകൊണ്ട് എത്ര രൂപ ആയാലും കുഴപ്പമില്ല”. നാടടച്ചു കല്യാണം വിളിച്ച് അതി ഗംഭീരമായി പന്തലും സദ്യയും ഒക്കെ ഒരുക്കി കുടുംബം കുട്ടിച്ചോറാക്കിയ ഒരുപാട് ആൾക്കാർ നമ്മുടെ നാട്ടിൽ ഉണ്ട്. നാട്ടു നടപ്പനുസരിച്ച് കല്യാണം നടത്താൻ നമുക്ക് ആസ്തി ഉണ്ടോ എന്ന് ആദ്യം ചിന്തിക്കണം. കല്യാണം കഴിഞ്ഞ് നമ്മുടെ ചെലവ് വളരെയധികം വർദ്ധിക്കും. എൻ്റെ കാര്യം തന്നെ എടുക്കാം. … Continue reading "കൈയിൽ ഒതുങ്ങാത്ത വിവാഹച്ചെലവ് വരുത്തി വെയ്ക്കുന്നത്"
  • അനുയോജ്യമല്ലാത്ത ഇൻഷുറൻസ് വാങ്ങുന്നത് August 24, 2019 - “ഒഴിവാക്കേണ്ട കാര്യങ്ങൾ” ഇൻഷുറൻസ് വാങ്ങാതെ ഇരിക്കുന്നത് പോലെ തന്നെ അപകടകരമായ കാര്യമാണ് നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമല്ലാത്ത ഇൻഷുറൻസ് പോളിസി വാങ്ങുന്നത്. ഭൂരിഭാഗം ആൾക്കാരും ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കുഴച്ച് ക്യാഷ് ബാക്ക് പോളിസികളോ അല്ലെങ്കിൽ യൂലിപ്(ULIP) പോളിസികളോ ആണ് വാങ്ങുന്നത്. ഇവയിൽ നിന്നും ആവശ്യമുള്ള ഇൻഷുറൻസ് ലഭിക്കുകയില്ല എന്ന് മാത്രമല്ല നിക്ഷേപമായി കണക്കാക്കിയാൽ നല്ല വരുമാനം ലഭിക്കുകയും ഇല്ല.  ഒരിക്കൽ തുടങ്ങി പോയാൽ പിന്നെ കനത്ത നഷ്ടം സഹിക്കാതെ നിർത്താനും സാധിക്കുകയില്ല. ഈ നഷ്ടം കാരണമാണ് ഭൂരിഭാഗം ആൾക്കാരും … Continue reading "അനുയോജ്യമല്ലാത്ത ഇൻഷുറൻസ് വാങ്ങുന്നത്"
  • ഓഹരികളിൽ നിക്ഷേപിക്കാൻ വായ്പ എടുക്കുന്നത് August 21, 2019 - “ഒഴിവാക്കേണ്ട കാര്യങ്ങൾ” ഓഹരികൾ വളരെ പെട്ടെന്ന് വലിയ നേട്ടങ്ങളും അതേ വേഗത്തിൽ തന്നെ നഷ്ടങ്ങളും തരാൻ സാധ്യതയുള്ള ഒരു നിക്ഷേപ മാർഗമാണ്. വലിയ നേട്ടങ്ങൾ ആദ്യം ലഭിക്കുന്ന പുതിയ നിക്ഷേപകർക്ക് പറ്റുന്ന അബദ്ധമാണ് ലോണെടുത്തും കടം വാങ്ങിച്ചും നിക്ഷേപിക്കുക എന്നത്. ഒറ്റ ദിവസം കൊണ്ട് 50 ശതമാനവും 100 ശതമാനവും നേട്ടം വരുന്ന സാഹചര്യം ഓഹരികളിൽ ഉണ്ടായിട്ടുണ്ട്. ഇത് കണ്ട് പലിശക്ക് പണമെടുത്തു ഓഹരിയിൽ നിക്ഷേപിച്ചാൽ അതേ പോലെ തന്നെ 50 ശതമാനവും 100 ശതമാനവും നഷ്ടം … Continue reading "ഓഹരികളിൽ നിക്ഷേപിക്കാൻ വായ്പ എടുക്കുന്നത്"
  • സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana) August 16, 2019 - എന്താണ് സുകന്യ സമൃദ്ധി യോജന? പെൺകുട്ടികളുടെ ക്ഷേമത്തിനുവേണ്ടി ഇന്ത്യൻ ഗവൺമെൻറ് തുടങ്ങിയ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana or SSY) . 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് വേണ്ടി കുട്ടിയുടെ രക്ഷകർത്താവിന് മാത്രമാണ് ഈ അക്കൗണ്ട് തുടങ്ങാൻ സാധിക്കുക. 21 വർഷമാണ് കാലാവധി. ആദ്യത്തെ 15 കൊല്ലം നിക്ഷേപം നടത്താം. നിക്ഷേപിക്കുന്ന തുകക്ക് നികുതിയിളവ് കിട്ടും. പലിശയ്ക്ക് നികുതിയില്ല. അക്കൗണ്ട് 21 കൊല്ലം കഴിഞ്ഞു നിർത്തുമ്പോൾ കിട്ടുന്ന തുകയ്ക്കും നികുതി ഇല്ല. 21 … Continue reading "സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana)"
  • നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് (National Savings Certificate) August 9, 2019 - എന്താണ് നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് ? സർക്കാർ ഉറപ്പു നൽകുന്ന 5 വർഷം കാലാവധിയുള്ള നിക്ഷേപ പദ്ധതിയാണ് നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് അഥവാ NSC. നിക്ഷേപത്തിന് സർക്കാർ നിശ്ചയിക്കുന്ന പലിശ നിരക്ക് ലഭിക്കും. August 2019’ലെ പലിശ 7.9 ശതമാനമാണ്. എന്താണ് നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്  നിക്ഷേപത്തിൻ്റെ കാലാവധി? 5 വർഷമാണ് കാലാവധി. കാലാവധി തീരുന്നതിന് മുൻപ് പിൻവലിക്കുവാൻ സാധിക്കുകയില്ല.  നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് ലോൺ എടുക്കുന്നതിന് ഈടായി (ജാമ്യം/collateral) കൊടുക്കാൻ പറ്റും. അതു കൊണ്ട് അഞ്ചു … Continue reading "നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് (National Savings Certificate)"
  • കിസാൻ വികാസ് പത്ര (Kisan Vikas Patra) August 1, 2019 - എന്താണ്  കിസാൻ വികാസ് പത്ര? ഇന്ത്യൻ ഗവൺമെൻറ് നിക്ഷേപകർക്ക് വേണ്ടി നടത്തുന്ന ഒരു പദ്ധതിയാണ് കിസാൻ വികാസ് പത്ര. നിക്ഷേപിക്കുന്ന തുക 113 മാസം അല്ലെങ്കിൽ 9 വർഷവും 5 മാസവും കഴിഞ്ഞാൽ ഇരട്ടിയാകുന്ന പദ്ധതിയാണ് കിസാൻ വികാസ് പത്ര.  ഓരോ പാദത്തിലും [3 മാസത്തിലും] പലിശ നിരക്ക് പുതുക്കി പ്രഖ്യാപിക്കുന്നതാണ്. പക്ഷേ നിക്ഷേപിക്കുന്ന സമയത്തെ പലിശ നിക്ഷേപത്തിൻ്റെ കാലാവധി മൊത്തം നിശ്ചിതമായി തുടരുന്നതാണ് . പുതിയ നിക്ഷേപം നടത്തുകയാണെങ്കിൽ ആ പാദത്തിലെ പലിശ ആണ് ലഭിക്കുക … Continue reading "കിസാൻ വികാസ് പത്ര (Kisan Vikas Patra)"
  • നൈജീരിയയിലെ രാജകുമാരൻ ഇപ്പോഴും നൈജീരിയയിൽ തന്നെ July 31, 2019 - ഇമെയിൽ ഉപയോഗിക്കുന്ന ഒരു വിധപ്പെട്ട എല്ലാവർക്കും പരിചയമുള്ള ആളാണ് നൈജീരിയയിലെ രാജകുമാരൻ. ലോകത്തിൽ എല്ലായിടത്തും അറിയപ്പെടുന്ന ഒരു കുപ്രസിദ്ധ തട്ടിപ്പു മാർഗ്ഗമാണ് നൈജീരിയയിലെ പാവം രാജകുമാരൻ. ഏകദേശം ഇങ്ങനെയാണ് തട്ടിപ്പിൻ്റെ പ്രവർത്തന രീതി. ഒരു ഇമെയിൽ അഡ്രസ്സ്ലേക്ക് ഞാൻ നൈജീരിയയിലെ രാജകുമാരനാണ്, ശത്രുക്കളുടെ ആക്രമണം കാരണം സ്വത്ത് ഒന്നും എടുക്കാൻ പറ്റാതെ ഓടി രക്ഷപ്പെട്ടതാണ് എന്ന് സന്ദേശം അയയ്ക്കും. ഇനി സ്വത്തു പുറത്തെത്തിക്കാൻ ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ശത്രുക്കൾ അറിയാത്ത ആളുടെ അക്കൗണ്ട് ആയാൽ മാത്രമേ … Continue reading "നൈജീരിയയിലെ രാജകുമാരൻ ഇപ്പോഴും നൈജീരിയയിൽ തന്നെ"
  • ലാഭം മാത്രം ലക്ഷ്യം ആകുമ്പോൾ… July 23, 2019 - ഈയടുത്ത് വായിച്ച ഒരു ലേഖനം എന്നെ വളരെയധികം ചിന്തിക്കുവാൻ പ്രേരിപ്പിച്ചു. ആ ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളും അതിനെക്കുറിച്ചുള്ള എൻ്റെ അഭിപ്രായങ്ങളും ആണ് ഇവിടെ പറയുന്നത്. അമേരിക്കയിലെ ഒരു തോക്ക് നിർമ്മിക്കുന്ന കമ്പനിയുടെ കഥയാണിത്. നൂറു കൊല്ലത്തോളം പഴക്കമുള്ള കമ്പനിയാണിത്. വളരെയധികം പ്രശസ്തമായ ഒരു തോക്ക് നിർമ്മാതാവാണ് ഈ കമ്പനി. അമേരിക്കയിൽ തോക്ക് കച്ചവടം എന്നുള്ളത് നാട്ടുകാർ അരിയും വെള്ളവും വാങ്ങും എന്ന് പറയുന്നതു പോലെ ഉറപ്പുള്ള കാര്യമാണ്. ഏത് ബിസിനസ്സ് പൊളിഞ്ഞാലും തോക്ക് ഉണ്ടാക്കുന്ന കമ്പനിയും തോക്ക് … Continue reading "ലാഭം മാത്രം ലക്ഷ്യം ആകുമ്പോൾ…"
  • 0% പലിശ ഉള്ള ലോൺ [വായ്പ ] May 23, 2019 - ഈയടുത്ത് ഒരു ടിവി വാങ്ങാൻ വേണ്ടി കടയിൽ പോയി വില അന്വേഷിച്ചപ്പോൾ പലിശ ഇല്ലാതെ 12 മാസത്തേക്ക് തവണകളായി വാങ്ങാൻ ഉള്ള ഒരു ഓഫർ ലഭിക്കുകയുണ്ടായി. പണ്ടൊരു കാർ വാങ്ങാൻ ചെന്നപ്പോഴും ഇതേ പോലെ ഒരു ഓഫർ കിട്ടിയിരുന്നു. 0% പലിശയ്ക്ക് ലോൺ തരാമെന്ന്. പലർക്കും പറ്റുന്ന ഒരു അബദ്ധമാണ് 0% പലിശ എന്ന് കേൾക്കുമ്പോൾ അതിൽ എന്തോ വലിയ ലാഭം ഒളിച്ചിരിക്കുന്നു എന്ന് വിചാരിച്ച് സാധനങ്ങൾ വാങ്ങുന്നത്. ഒരു കാര്യം ആദ്യമേ പറയാം, 0% പലിശ … Continue reading "0% പലിശ ഉള്ള ലോൺ [വായ്പ ]"
  • ഗോൾഡ് മോണിറ്റൈസേഷൻ സ്കീം (Gold Monetisation Scheme) April 26, 2019 - എന്താണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം? ഗോൾഡ് മോണിറ്റൈസേഷൻ സ്കീം (Gold Monetisation Scheme)  അഥവാ Revamped Gold Deposit Scheme (R- GDS) നമ്മുടെ കൈയിലുള്ള സ്വർണ്ണത്തിൽ നിന്നും വരുമാനമുണ്ടാക്കാനുള്ള ഒരു മാർഗമാണ്. ഈ പദ്ധതി പ്രകാരം നമുക്ക് ചില അംഗീകൃത ബാങ്ക് ശാഖകളിൽ ഗോൾഡ് ഡെപ്പോസിറ്റ് (Gold Deposit) അക്കൗണ്ട് തുടങ്ങാൻ പറ്റും. ഗോൾഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകളിൽ പണത്തിനു പകരം 995 പരിശുദ്ധിയുള്ള (995 fineness) സ്വർണ്ണത്തിൻ്റെ ഗ്രാം തൂക്കത്തിൽ ആണ് അക്കൗണ്ട് ബാലൻസ് കണക്കു … Continue reading "ഗോൾഡ് മോണിറ്റൈസേഷൻ സ്കീം (Gold Monetisation Scheme)"
  • ആദായ നികുതി ആസൂത്രണം(Income Tax Planning) തുടങ്ങാനുള്ള സമയം ആയി April 17, 2019 - ഭൂരിഭാഗം ആൾക്കാരും ആദായ നികുതി (Income Tax) കുറക്കാൻ വേണ്ടി നിക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കുന്നത് സാമ്പത്തിക വർഷത്തിലെ അവസാന മാസമായ മാർച്ചിലാണ്. എന്നാൽ ഇതിന് ഏറ്റവും മികച്ച സമയം സാമ്പത്തിക വർഷത്തിലെ ആദ്യ മാസമായ ഏപ്രിലിലാണ്. നിങ്ങൾക്ക് എത്ര രൂപയുടെ നികുതി ലാഭിക്കാൻ ഉള്ള അവസരം ഉണ്ട് എന്ന് കണക്ക് കൂട്ടിയതിനു ശേഷം ഏതൊക്കെ പദ്ധതിയിൽ നിക്ഷേപിക്കണം എന്ന് ഇപ്പോൾ തീരുമാനിച്ചാൽ അടുത്ത കൊല്ലം നികുതി അടയ്ക്കേണ്ട സമയമാകുമ്പോൾ നെട്ടോട്ടമോടേണ്ടി വരില്ല. പലരും ക്യാഷ് ബാക്ക് ഇൻഷുറൻസ് … Continue reading "ആദായ നികുതി ആസൂത്രണം(Income Tax Planning) തുടങ്ങാനുള്ള സമയം ആയി"
  • എന്തു കൊണ്ട് ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം? April 12, 2019 - എല്ലാവർക്കും 2 ബാങ്കിൽ എങ്കിലും അക്കൗണ്ടുകള്‍ ഉണ്ടായിരിക്കണം. ഇതിനു പല കാരണങ്ങളുണ്ട്.  പ്രധാനപ്പെട്ടവ താഴെ പറയാം. ഒരു അക്കൗണ്ട് ലോക്ക് ആയാൽ നിങ്ങൾക്ക് ഉപയോഗിക്കാൻ വേറൊരു ബാങ്കിൽ അക്കൗണ്ട് ഉള്ളത് എപ്പോഴും നല്ലതാണ്. ചിലപ്പോൾ ഇൻറർനെറ്റ് ബാങ്കിംഗ് വഴിയോ അല്ലെങ്കിൽ ഡെബിറ്റ് കാർഡ് കളഞ്ഞു പോയ വഴിയോ അല്ലെങ്കിൽ അനധികൃതമായ ഇടപാടുകൾ നടന്നത് കാരണം കൊണ്ടോ ബാങ്ക് അക്കൗണ്ട് ലോക്ക്(Lock) ആവാം.  ഇങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ ഇടപാടുകൾ ഒന്നും തടസ്സം മാറുന്നതു വരെ ബാങ്ക് സമ്മതിക്കുകയില്ല. ഈ … Continue reading "എന്തു കൊണ്ട് ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം?"
  • കർഷകരും പച്ചക്കറി വിലയും ഉപഭോക്താവും March 26, 2019 - കർഷകരുടെ ആത്മഹത്യകളും അവരുടെ പ്രശ്നങ്ങളും അവർ നടത്തുന്ന സമരങ്ങളും ഈ അടുത്ത് വാർത്തയിൽ വളരെയധികം നിറഞ്ഞുനിൽക്കുന്ന ഒരു കാര്യമാണ്. ഒരു കടയിൽ പോയി സാധനം വാങ്ങാൻ പ്രാപ്തി ആയ പ്രായം മുതൽ പച്ചക്കറി വാങ്ങാൻ പലചരക്കു കടയിൽ പോയിട്ടുള്ള ഒരാളാണ് ഞാൻ. ഇന്നു വരെ പ്രതീക്ഷിച്ച തുകയിൽ കുറഞ്ഞ് പലചരക്ക് കടയിൽ നിന്ന് എനിക്ക് സാധനം കിട്ടിയിട്ടില്ല. പക്ഷേ കർഷകന് കൃഷിയിൽ നിന്ന് ആദായം ഒന്നും ലഭിക്കുന്നില്ല എന്നും വാർത്ത വായിക്കുന്നു. അപ്പോൾ ഉപഭോക്താവിന് വിലക്കുറവ് ഒന്നും … Continue reading "കർഷകരും പച്ചക്കറി വിലയും ഉപഭോക്താവും"
  • രഘുറാം രാജനും ആർബിഐക്കും(RBI) നമ്മളെല്ലാവരും നന്ദിപറയണം March 13, 2019 - കഴിഞ്ഞ കുറെ മാസങ്ങളായി ഒരുപാട് വാർത്തകൾ വായിച്ചു:  ഇന്ത്യൻ ബാങ്കിംഗ് മേഖല പ്രതിസന്ധിയിലാണെന്നും അതിന് മുഖ്യ കാരണക്കാർ ആർബിഐയും(Reserve Bank of India or RBI) രഘുറാം രാജനും എല്ലാമാണെന്ന്. നോട്ട് നിരോധനത്തെ കുറിച്ചല്ല ഞാൻ പറയുന്നത്, നോൺ പെർഫോമിംഗ് അസറ്റ് (Non-performing Asset) അഥവാ എൻപിഎ(NPA) എന്ന പേരിലറിയപ്പെടുന്ന കിട്ടാക്കടങ്ങൾ കാരണമുണ്ടായ പ്രതിസന്ധിയെ കുറിച്ചാണ്. ബാങ്കിൽ നിന്ന് വായ്പ എടുത്തിട്ട് മാസങ്ങളോളം പലിശ പോലും തിരിച്ചടയ്ക്കാതെ ഇരിക്കുന്ന അവസരം വരുമ്പോഴാണ് ആ വായ്പ അല്ലെങ്കിൽ ലോൺ … Continue reading "രഘുറാം രാജനും ആർബിഐക്കും(RBI) നമ്മളെല്ലാവരും നന്ദിപറയണം"
  • സാമ്പത്തിക ഉപദേഷ്ടാവിനെ(Financial Advisor) എങ്ങനെ തിരഞ്ഞെടുക്കണം? March 1, 2019 - എൻ്റെ ലേഖനങ്ങൾ സ്ഥിരമായി വായിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ നിക്ഷേപങ്ങൾ  സങ്കീർണമാണ് എന്ന് ഇതിനകം അറിയാമല്ലോ. നിക്ഷേപങ്ങളെ കുറിച്ച് നല്ല വിവരമുള്ള ഒരാളാണ് എങ്കിൽ പോലും ചിലപ്പോൾ ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ നിങ്ങൾക്ക് ആവശ്യമായി വരും. പണമുണ്ടാക്കുന്നതിൽ അഗ്രഗണ്യരായ പല ബിസിനസ് മുതലാളിമാരും ചിലപ്പോൾ നിക്ഷേപങ്ങളുടെ കാര്യം വരുമ്പോൾ പുറത്തു നിന്നുള്ള ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കാറുണ്ട്. ഇതിന് പല കാരണങ്ങളുണ്ട്. നിക്ഷേപങ്ങളിൽ എല്ലായ്‌പ്പോഴും ശ്രദ്ധിക്കണം . ചിലപ്പോൾ പെട്ടെന്ന് വിൽക്കേണ്ട സാഹചര്യം അല്ലെങ്കിൽ പെട്ടെന്ന് കൂടുതൽ നിക്ഷേപിക്കേണ്ട … Continue reading "സാമ്പത്തിക ഉപദേഷ്ടാവിനെ(Financial Advisor) എങ്ങനെ തിരഞ്ഞെടുക്കണം?"
  • ലൈഫ് ഇൻഷുറൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ February 24, 2019 - നിങ്ങൾക്ക് ആവശ്യമായ തുകയുടെ ഇൻഷുറൻസ് കവറേജ് നിങ്ങൾ എടുത്തിട്ടുണ്ടോ എന്നാണ് ആദ്യം കണക്കുകൂട്ടേണ്ടത്. കൂടുതൽ വിവരങ്ങൾക്കായി എത്ര തുകയുടെ ഇൻഷുറൻസ് കവറേജ് വേണം എന്ന ലേഖനം വായിക്കുക. എത്ര തുകയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കണം പോളിസി നിർത്തുവാൻ എളുപ്പമാണോ എന്നുള്ളത് ശ്രദ്ധിക്കണം. ചിലപ്പോൾ നമുക്ക് ലൈഫ് ഇൻഷുറൻസ് ആവശ്യമില്ലാത്ത സാഹചര്യം വരും. ഉദാഹരണത്തിന്, കുട്ടികൾക്ക് ജോലി കിട്ടി നിങ്ങളുടെ സഹായം ആവശ്യമില്ലാത്ത സമയം വരുമ്പോൾ അവർക്കു വേണ്ടി എടുത്ത ഇൻഷുറൻസ് നിർത്താം. അന്ന് പോളിസി നിർത്തിയാൽ … Continue reading "ലൈഫ് ഇൻഷുറൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ"
  • ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി (Cash Back Life Insurance Policy) February 22, 2019 - എന്താണ് ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി? ലൈഫ് ഇൻഷുറൻസിനു പുറമെ സമ്പാദിക്കാനുള്ള അവസരം കൂടി തരുന്ന ഒരു പദ്ധതിയാണ് ക്യാഷ്ബാക്ക് (Cash Back) ഇൻഷുറൻസ് പോളിസി. ഇവ എൻഡോവ്മെന്റ് (Endowment) പ്ലാൻ എന്നും അറിയപ്പെടുന്നു. എൽഐസി(LIC) ജീവൻ ആനന്ദ്, എൽഐസി ജീവൻ പ്രകൃതി, എൽഐസി ജീവൻ ലക്ഷ്യ എന്നിങ്ങനെ പല പോളിസികൾ എൽഐസിക്ക് മാത്രമുണ്ട്. മറ്റ് ഇൻഷുറൻസ് കമ്പനികൾക്കും ക്യാഷ് ബാക്ക് പോളിസികൾ ഇഷ്ടം പോലെയുണ്ട്. ഇൻഷുറൻസ് പോളിസിയുടെ കാലാവധി കഴിയുമ്പോൾ അടച്ച തുകയുടെ ഒരു … Continue reading "ക്യാഷ് ബാക്ക് ലൈഫ് ഇൻഷുറൻസ് പോളിസി (Cash Back Life Insurance Policy)"
  • യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ അഥവാ യുലിപ് (ULIP) February 14, 2019 - ഇൻഷുറൻസ് സുരക്ഷയ്ക്കു പുറമേ ഓഹരി വിപണിയിൽ നിക്ഷേപം സാധ്യമാക്കുന്ന പദ്ധതിയാണ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ (Unit Linked Insurance Plan) അഥവാ യുലിപ് (ULIP). ULIP വാങ്ങിയ എൻ്റെ അനുഭവം ഞാൻ ഒരു ലേഖനത്തിൽ എഴുതിയിട്ടുണ്ട്. ഇവിടെ വായിക്കുക: “ഒരു ULIP വാങ്ങിയ കഥ“. ക്യാഷ് ബാക്ക് ഇൻഷുറൻസ് പോളിസി മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് മോശം വരുമാനം തരുമ്പോൾ,  എൻ്റെ അനുഭവത്തിൽ ULIP പോളിസി വാങ്ങുന്നതും പൈസ കത്തിച്ചു കളയുന്നതും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. … Continue reading "യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ അഥവാ യുലിപ് (ULIP)"
  • ടേം ഇൻഷുറൻസ് (Term Insurance) February 12, 2019 - ശുദ്ധമായ ഇൻഷുറൻസ് പോളിസിയാണ് ടേം ഇൻഷുറൻസ്(Term Insurance). ഇൻഷുറൻസ്  എടുത്ത ആൾ മരിച്ചാൽ അയാളുടെ നോമിനിക്ക് ടേം ഇൻഷുറൻസിൽ നിന്നുള്ള തുക ലഭിക്കും. ഇതു മാത്രമാണ് ടേം ഇൻഷുറൻസ് നൽകുന്ന നേട്ടം. ടേം ഇൻഷുറൻസ് സമ്പാദ്യം വർധിപ്പിക്കാൻ ഉള്ള ഒരു ഉപകരണമല്ല. നമ്മുടെ വേണ്ടപ്പെട്ടവർക്ക് ആവശ്യമായ സുരക്ഷ നൽകാനുള്ള ഒരു ഉപകരണമാണ്. ടേം ഇൻഷുറൻസ് പോളിസികൾ നേരെ വാ നേരെ പോ എന്ന രീതിയിൽ പ്രവർത്തിക്കുന്നു. പ്രീമിയം അടയ്ക്കുന്ന കാലത്തോളം നിങ്ങൾക്ക് ഇൻഷുറൻസ് സുരക്ഷ ലഭിക്കും. പ്രീമിയം … Continue reading "ടേം ഇൻഷുറൻസ് (Term Insurance)"
  • എത്ര തുകയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കണം? February 9, 2019 - എത്ര തുകയുടെ ലൈഫ് ഇൻഷുറൻസ് എടുക്കണമെന്ന് കണക്കു കൂട്ടുന്നതിന് മുന്നേ നിങ്ങൾക്ക് ലൈഫ് ഇൻഷുറൻസ് വേണമോ വേണ്ടയോ എന്നുള്ളത് ആലോചിക്കണം. നമ്മളുടെ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ലൈഫ് ഇൻഷുറൻസിൻ്റെ ആവശ്യമുള്ളൂ. വിവാഹത്തിന് മുന്നുള്ള എൻ്റെ കാര്യമെടുത്താൽ – മാതാപിതാക്കൾക്ക് പെൻഷൻ ഉണ്ട്. പെങ്ങളുടെ കല്യാണം കഴിഞ്ഞു. വേറെ ആശ്രിതർ ഒന്നുമില്ല. കൊടുത്തു തീർക്കാനുള്ള വായ്പകളും ഇല്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇൻഷുറൻസിൻ്റെ ആവശ്യമില്ല. എന്നാൽ വിവാഹത്തിന് ശേഷം ഞാൻ അമേരിക്കയിലായിരുന്നു. അവിടെ … Continue reading "എത്ര തുകയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കണം?"
  • നഷ്ടം വരുത്തിയ നിക്ഷേപങ്ങൾ വിൽക്കുന്നതിൻ്റെ മനഃശാസ്ത്രം February 4, 2019 - നഷ്ടത്തിൽ നിൽക്കുന്ന നിക്ഷേപം വിൽക്കാനുള്ള മടി എനിക്ക് ഒരുപാട് കാശ് നഷ്ടമുണ്ടാക്കിയ ഒന്നാണ്.  ഒരു ഉദാഹരണം പറയാം. 2009’ൽ ഞാൻ മോസർ ബെയർ(Moser Baer)’ൻ്റെ ഓഹരിയിലും L&T’യുടെ ഓഹരിയിലും നിക്ഷേപം നടത്തി. 10,000 രൂപ വെച്ചാണ് നിക്ഷേപിച്ചത്. രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ എനിക്ക് 10,000 രൂപ  ആവശ്യം വന്നു. അപ്പോൾ മോസർ ബെയർ(Moser Baer)’ൻ്റെ ഓഹരി 55 ശതമാനത്തിന് മുകളിൽ നഷ്ടത്തിൽ 4000 രൂപയോളം ആയി നിൽക്കുന്നു. ഏകദേശം ആറായിരത്തോളം രൂപ നഷ്ടം. L&T ഓഹരികൾ 200 … Continue reading "നഷ്ടം വരുത്തിയ നിക്ഷേപങ്ങൾ വിൽക്കുന്നതിൻ്റെ മനഃശാസ്ത്രം"
  • രണ്ട് ഓഹരികളുടെ കഥ February 1, 2019 - 2009 മെയ് മാസം ഞാൻ വാങ്ങാൻ ശ്രമിച്ച രണ്ടു ഓഹരികളുടെ കഥയാണിത്. ആദ്യത്തേത് മോസർ ബെയർ ഇന്ത്യ (Moser Baer (India) Ltd).  കോമ്പാക്ട് ഡിസ്ക്(Compact Disc) അഥവാ CD ഉപയോഗിച്ചിട്ടുള്ള എല്ലാവരും കേട്ടിരിക്കാൻ സാദ്ധ്യതയുള്ള ഒരു പേരാണ് ഇത്. മോസർ ബെയർ CD ഉണ്ടാക്കുന്ന കമ്പനിയായിരുന്നു. ഞാൻ സ്ഥിരമായി CD’കൾ വാങ്ങാറുള്ളത് കൊണ്ട് ഈ കമ്പനിയുടെ പേര് എനിക്ക് നല്ല പരിചിതമായിരുന്നു. അപ്പോഴാണ് മോസർ ബെയർ മലയാളം സിനിമകൾ CD’യിൽ റെക്കോർഡ് ചെയ്തു 10-15 രൂപക്ക് … Continue reading "രണ്ട് ഓഹരികളുടെ കഥ"
  • ഒരു ULIP വാങ്ങിയ കഥ January 30, 2019 - ഈ കഥയ്ക്ക് വേണ്ടി എന്നെ പഠിപ്പിച്ച ടീച്ചറുടെ പേര് മാറ്റി റോസി മിസ് എന്ന് വിളിക്കാം. ജോലി കിട്ടി ഒരു കൊല്ലത്തോളം കഴിഞ്ഞപ്പോഴാണ് എന്നെ പഠിപ്പിച്ച റോസി മിസ്സ് വീട്ടിൽ വരുന്നത്. മിസ്സ് ഇപ്പോൾ പഠിപ്പിക്കൽ ഒക്കെ നിർത്തി എൽഐസി(LIC) ഏജൻറ് ആണ് . “ജോലി കിട്ടി ഒരു കൊല്ലമായില്ലേ? ഇനി കുറച്ച് പോളിസി എടുക്കണം സേവിങ്  തുടങ്ങണം” എന്ന് ഉപദേശിച്ചു. മിസ്സിൻ്റെ നിർദ്ദേശമനുസരിച്ച് ഒരു ULIP (Unit Linked Insurance Policy) പോളിസിയിൽ ഞാൻ ചേർന്നു … Continue reading "ഒരു ULIP വാങ്ങിയ കഥ"
  • ആമുഖം January 28, 2019 - എൻ്റെ പേര് സിബിൻ ജോസഫ്. ഞാൻ ഇവിടെ എഴുതുന്നതെല്ലാം എൻ്റെ ജീവിതത്തിൽ നിന്നും പഠിച്ച പാഠങ്ങളാണ്. ചിലതു വായിച്ചു കിട്ടിയ അറിവുകളും. ഇത് നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് പ്രതീഷിക്കുന്നു. ഞാൻ 2002’ൽ +2  പാസ് ആയി എൻട്രൻസ് എക്സാം എഴുതി കോട്ടയത്തെ എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നു. 2006’ൽ പഠിച്ചു കഴിഞ്ഞപ്പോൾ കാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലി കിട്ടി. 2019 ആകുമ്പോൾ ജോലിയിൽ കയറിയിട്ടു 12 വർഷം തികയും. 6.5  കൊല്ലം ഇന്ത്യയിലും 5.5 കൊല്ലം വിദേശത്തും. എൻ്റെ … Continue reading "ആമുഖം"