ഇൻഡക്സ് ഫണ്ടുകളും മറ്റു മ്യൂച്വൽ ഫണ്ടുകളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ

ഒരു ഓഹരി വിപണി സൂചികയെ അന്ധമായി പിന്തുടരുന്ന ഒരു ഫണ്ടാണ് ഇൻഡക്സ്(Index) ഫണ്ട് . ഉദാഹരണത്തിന് സെൻസെക്സ്(BSE SENSEX) അടിസ്ഥാനമാക്കിയുള്ള ഒരു ഇൻഡക്സ്  ഫണ്ട് സെൻസെക്സിൽ ഉള്ള എല്ലാ ഓഹരിയും അതേ അനുപാതത്തിൽ വാങ്ങുന്നു . സാധാരണ ഏതെങ്കിലും കമ്പ്യൂട്ടർ പ്രോഗ്രാം വഴി ആണ് ഇൻഡക്സ് ഫണ്ടിൽ വിൽപനയും വാങ്ങലും നടത്തുക. അവിടെ ഒരു പ്രൊഫഷണൽ ഫണ്ട് മാനേജറുടെ ആവശ്യമില്ല. അതു കൊണ്ടു തന്നെ ഇൻഡക്സ് ഫണ്ടുകൾക്ക് ഫീസ് കുറവാണ്.

ഒരു പ്രൊഫഷണൽ മാനേജർ തൻ്റെ മുൻപരിചയവും അറിവും കൊണ്ട് ഓഹരികളെ കുറിച്ച് പഠിച്ച്‌ അവയിൽ മികച്ചവ തിരഞ്ഞെടുത്ത്‌ നിക്ഷേപിക്കുന്ന ഫണ്ടാണ്  മറ്റുള്ള മ്യൂച്വൽ ഫണ്ട് . ഈ മ്യൂച്ചൽ ഫണ്ട് അവ നിക്ഷേപിക്കുന്ന ഓഹരി വിപണിയുടെ സൂചികയേക്കാൾ മികച്ച വരുമാനം നൽകണമെന്നാണ് പറയുന്നത്.

ഇന്ത്യയിൽ ഇതു വരെ മ്യൂച്വൽ ഫണ്ടുകൾ ആണ് ഇൻഡക്സ് ഫണ്ടുകളെക്കാളും കൂടുതൽ മികച്ച വരുമാനം തന്നിട്ടുള്ളത്. എന്നാൽ അമേരിക്കയിൽ ഇൻഡക്സ് ഫണ്ടുകളാണ് മ്യൂച്വൽ ഫണ്ട്കളെക്കാൾ നന്നായി വരുമാനം തരുന്നത്.

ഇന്ത്യ ഒരു വികസിച്ചു വരുന്ന രാജ്യം ആയതു കൊണ്ട് വളർച്ചാ സാധ്യതയുള്ള കമ്പനികൾ തിരിച്ചറിയാൻ എളുപ്പമാണ് എന്നതാണ് ഇതിനു പറയുന്ന ഒരു മുഖ്യ കാരണം. ഇന്ത്യയിൽ അഴിമതി കാരണം ചിലപ്പോൾ മ്യൂച്വൽ ഫണ്ട് മാനേജർമാർക്ക് പൊതുജനങ്ങളെക്കാൾ മുൻപ് കമ്പനികളെ കുറിച്ച് വിവരം കിട്ടുന്നുണ്ട് എന്നുള്ളതും മറ്റൊരു കാരണം  ആയി പറയപ്പെടുന്നു.

അമേരിക്കയിൽ മ്യൂച്വൽ ഫണ്ട് മാനേജർമാർക്ക് വളർച്ചാസാധ്യതയുള്ള കമ്പനികൾ ഇങ്ങനെ കണ്ടുപിടിക്കാൻ സാധിക്കുന്നില്ല. അപ്പോൾ അമേരിക്കയിലെ മ്യൂച്വൽ ഫണ്ടുകൾക്ക് ഇൻഡക്സ് ഫണ്ടിൻ്റെ അത്ര തന്നെ വളർച്ചയേ ഉള്ളൂ. പക്ഷേ മ്യൂച്വൽ ഫണ്ടുകളുടെ ഉയർന്ന ഫീസ് അവയുടെ വരുമാനം ഇൻഡക്സ് ഫണ്ടിനെക്കാളും കുറയ്ക്കുന്നു.

ഇന്ത്യ ഒരു വികസിത രാജ്യമായി മാറുന്നതനുസരിച്ച് ഇൻഡക്സ് ഫണ്ടുകൾ മ്യൂച്വൽ ഫണ്ട്കളെക്കാൾ മെച്ചപ്പെടാൻ സാധ്യതയുണ്ട്. അതു കൊണ്ട് എല്ലാ നിക്ഷേപകരും ഈ കാര്യം ശ്രദ്ധിക്കണം. ഭാവിയിൽ ഇൻഡക്സ് ഫണ്ടുകൾ മ്യൂച്വൽ ഫണ്ടുകളെക്കാളും കൂടുതൽ വളർച്ച കാണിച്ചു തുടങ്ങിയാൽ നമ്മളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇൻഡക്സ് ഫണ്ടുകളിലേക്ക് മാറ്റണം.

മുന്നറിയിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ  മാർക്കറ്റ് റിസ്കുകള്ക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഓഹരി വിപണി നിക്ഷേപങ്ങൾ നഷ്ടസാധ്യത ഉള്ളവ ആണ്. നിക്ഷേപിക്കുന്നതിനു മുൻപ് വിശദമായി പഠിക്കണം. കഴിഞ്ഞ കാല  പ്രകടനം ഭാവി വരുമാനം സൂചിപ്പിക്കുന്നത് അല്ല. ഒരു പുത്തൻ നിക്ഷേപം തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ നിർദ്ദിഷ്ട നിക്ഷേപ ആവശ്യകതകൾ പരിഗണിക്കുക.






അടുത്ത ലേഖനം: റെഗുലർ(Regular) പ്ലാനും ഡയറക്ട്(Direct) പ്ലാനും

Leave a Reply

Your email address will not be published. Required fields are marked *