ഒഴിവാക്കേണ്ട കാര്യങ്ങൾ

നമ്മുടെ സാമ്പത്തികനില സുരക്ഷിതമാക്കാൻ നമ്മൾ കാണുന്ന എല്ലാ വലിയ നിക്ഷേപ പദ്ധതികളിലും പങ്ക് ചേരണമെന്നില്ല. പക്ഷേ വലിയ തെറ്റുകൾ ഒഴിവാക്കണം.

ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപകർ ഒന്നും അവരുടെ ജീവിതകാലത്ത് ഉണ്ടായിട്ടുള്ള എല്ലാ വലിയ നിക്ഷേപ അവസരങ്ങളും ഉപയോഗിച്ചിട്ടില്ല. അവർ ഏതെങ്കിലും ഒരു  അവസരം വളരെ നന്നായി ഉപയോഗിച്ചു. അതുപോലെ വലിയ തെറ്റുകൾ ഒഴിവാക്കുകയും ചെയ്തു. ഒരു വലിയ അവസരം കൈവിട്ടുപോയാൽ നമ്മുടെ നിലവിൽ ഉള്ള സമ്പാദ്യം ഒട്ടും കുറയുകയില്ല. വേറെ അവസരങ്ങൾ പിന്നെ കിട്ടുകയും ചെയ്യും. എന്നാൽ ഒരു വലിയ അബദ്ധം നമ്മളെ തിരിച്ചു കയറാൻ പറ്റാത്ത  അത്ര വലിയ കടക്കെണിയിൽ ആക്കും.

അതേ പോലെ ഭാവിയിലേക്ക് വേണ്ടിയുള്ള നിക്ഷേപം തെറ്റായ മാർഗ്ഗത്തിലാണ് നടത്തുന്നതെങ്കിൽ നമ്മൾക്ക് കിട്ടുന്ന വരുമാനം വളരെയധികം കുറഞ്ഞു പോകും. ഇങ്ങനെ ഒരു നിക്ഷേപകൻ്റെ ഭാവിയെ അപകടത്തിലാക്കാൻ സാധ്യതയുള്ള കുറച്ചു കാര്യങ്ങളാണ് താഴെ പറയുന്നത്. ഇവ ഒഴിവാക്കാൻ ശ്രമിക്കുക.

അടുത്ത ലേഖനം: അടിയന്തിര ആവശ്യ ഫണ്ട് (Emergency Fund) സൂക്ഷിക്കാത്തത്

Leave a Reply

Your email address will not be published. Required fields are marked *