പണപ്പെരുപ്പം (Inflation)

ഒരു രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും  വിലയില്‍ വരുന്ന മാറ്റത്തെ പണപ്പെരുപ്പ നിരക്കെന്ന് ചുരുക്കത്തില്‍ പറയാം. എന്നാൽ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം എന്താണ് പണപ്പെരുപ്പം?

പത്ത് വർഷം മുൻപ് 100 രൂപയ്ക്ക് വാങ്ങുവാൻ പറ്റിയിരുന്ന അത്രയും സാധനങ്ങൾ ഇന്ന് 100 രൂപയ്ക്ക് വാങ്ങാൻ സാധിക്കുകയില്ല. രൂപയുടെ മൂല്യം കുറഞ്ഞു. അപ്പോൾ ഓർത്തിരിക്കാൻ എളുപ്പത്തിന് വേണമെങ്കിൽ വിലക്കയറ്റം എന്നും മനസ്സിലാക്കാം.

നിക്ഷേപവും പണപ്പെരുപ്പവും  തമ്മിൽ എന്തു ബന്ധം എന്നൊരു സംശയം തോന്നാം. ഒരു ഉദാഹരണം തരാം: 20 വർഷം മുമ്പ്  1 ലക്ഷം രൂപ ചിലവഴിച്ച് നിങ്ങൾ ഒരു സ്ഥലം വാങ്ങി എന്നു വിചാരിക്കുക. ഇന്ന് ആ സ്ഥലം വിൽക്കുമ്പോൾ 10 ലക്ഷം കിട്ടി എന്ന് വിചാരിക്കുക.

20 വർഷം മുമ്പ് [1998’ൽ] 1 gm സ്വർണ്ണം വാങ്ങാൻ  ₹405 ആകുമായിരുന്നു. അപ്പോൾ ഒരു ലക്ഷം രൂപക്ക് വാങ്ങിയാൽ,
₹ 1,00,000 = 100000/405 = 246.9 gm സ്വർണ്ണം

2018’ൽ സ്വർണ്ണ വില = ₹ 2985/gm. അപ്പോൾ 2018’ൽ പത്തു ലക്ഷം രൂപക്ക് വാങ്ങിയാൽ,
₹ 10,00,000 = 1000000/2985 = 335.01 gm സ്വർണ്ണം

രൂപ കണക്കിൽ 10 ഇരട്ടി ആയെങ്കിലും സ്വർണ്ണം വച്ച് നോക്കുമ്പോൾ 1.36 തവണ മാത്രമേ ആയിട്ടുള്ളൂ.

₹  10,00,000/1,00,000 = 10 ഇരട്ടി
സ്വർണ്ണം 335.01/246.9 = 1.36 ഇരട്ടി






അടുത്ത ലേഖനം: കൂട്ടുപലിശ (Compound Interest)

Leave a Reply

Your email address will not be published. Required fields are marked *