താമസിക്കാനുള്ള വീടിനു വേണ്ടി ഒരുപാടു പണം ചിലവഴിക്കുന്നത്

“ഒഴിവാക്കേണ്ട കാര്യങ്ങൾ”


നിങ്ങൾ താമസിക്കുന്ന വീട് ഒരു നിക്ഷേപമല്ല. അത് നിങ്ങൾ വാങ്ങുന്ന ഏറ്റവും വിലപിടിപ്പുള്ള സാധനം ആണ്. 90 % ആളുകളും അവരുടെ വീടു വിൽക്കുകയില്ല. അപ്പോൾ വീട് മൂല്യം സംഭരിച്ചു വെക്കുന്ന ഒരു ആസ്തി ആണ്. വീടിനുണ്ടാകുന്ന വില വർദ്ധനവ് നിങ്ങൾക്കു അനുഭവിക്കാൻ സാധിക്കണം എന്നില്ല.

വീട് പണിക്കു ഒരുപാടു പണം ചിലവഴിച്ചാൽ മറ്റു ലക്ഷ്യങ്ങൾക്ക് വേണ്ടി നിക്ഷേപിക്കാൻ സാധിക്കുക ഇല്ല. ഒരു ഉദാഹരണത്തിന് തേക്ക് വാങ്ങി വാതിലും ജനലും പണിയാൻ 2 ലക്ഷം രൂപ ആകും എന്നും പകരം അത് മറ്റൊരു മരം ആണെങ്കിൽ 1 ലക്ഷം  രൂപ ആകും എന്ന് വിചാരിക്കൂ. തേക്കിന് പണിയാതിരുന്നാൽ 1 ലക്ഷം രൂപ കയ്യിൽ ബാക്കി വരും. നല്ല ഒരു വാർണിഷ് വാങ്ങി അടിച്ചാൽ വളരെക്കാലം നീണ്ടുനിൽകുകയും ചെയ്യും.

ഇങ്ങനെ ലാഭിക്കുന്ന 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ ചിലപ്പോൾ നിങ്ങളുടെ മക്കളുടെ പഠനത്തിന് ഉപകാരപ്പെടും. അപ്പോൾ വീടിൻ്റെ വാതിൽ അത്ര പ്രധാനമായി തോന്നുകയില്ല.

ഭൂരിഭാഗം ആളുകൾ വീടു പണിയാൻ വായ്പ എടുക്കും. ഉയർന്ന പ്രതിമാസ അടവുകൾ നിങ്ങളുടെ മറ്റ് നിക്ഷേപങ്ങളെ ദോഷകരമായി ബാധിക്കും. അത് പോലെ ഇൻഷുറൻസ് തുകയും വർധിപ്പിക്കും.

ആരും 2018’ലെ വെള്ളപ്പൊക്കം  മറന്നിട്ടുണ്ടാവില്ല. നിങ്ങളുടെ എല്ലാ നിക്ഷേപങ്ങളും വീടുപണിക്കായി ഉപയോഗിച്ചു എന്ന് വിചാരിക്കുക – വെള്ളപ്പൊക്കം നിങ്ങളുടെ മൊത്തം സമ്പാദ്യത്തെ കാര്യമായി ബാധിക്കും. കേരളത്തിൽ വീടിന്‌ ഇൻഷുറൻസ് എടുക്കുന്ന പരിപാടി കുറവാണല്ലോ. പിന്നെ വെള്ളപ്പൊക്കം “Act  of God” (ദൈവിക പ്രവൃത്തി) ആയി കണക്കാക്കി ഇൻഷുറൻസ് കമ്പനി ഒന്നും തരാതിരിക്കാനും മതി.

അത് കൊണ്ട് വീടുപണിയുമ്പോൾ ആവശ്യമായ കാര്യങ്ങൾക്കു മാത്രം പണം ചെലവഴിക്കുക. ആഡംബരങ്ങൾക്കു വേണ്ടി ചെലവഴിക്കരുത്.

അടുത്ത ലേഖനം: മൾട്ടി ലെവൽ മാർക്കറ്റിംഗ്(MLM) അല്ലെങ്കിൽ പിരമിഡ് സ്കീം

Leave a Reply

Your email address will not be published. Required fields are marked *