ഡെയ് ട്രേഡിങ്ങ് (Day Trading in Stocks)

“ഒഴിവാക്കേണ്ട കാര്യങ്ങൾ”


ഓഹരി വിപണിയിലെ ഹ്രസ്വകാല ട്രേഡിങ്ങും (short term trading)  ഡെയ് ട്രേഡിങ്ങും(day trading) ഒരു സാധാരണ നിക്ഷേപകൻ ഒഴിവാക്കേണ്ടതാണ്. ഓഹരികൾ വാങ്ങി ഒരു ദിവസത്തിനുള്ളിൽ വിൽക്കുന്നതാണ് ഡെയ് ട്രേഡിങ്ങ്. കുറച്ചു ദിവസങ്ങക്കുള്ളിൽ വിൽക്കുന്നതാണ് ഹ്രസ്വകാല ട്രേഡിങ്ങ്.

ഒരു കമ്പനിക്ക് ഒരു ദിവസത്തിൽ വലിയ മാറ്റമൊന്നും വരുന്നില്ല. രാവിലെ ഓഹരി വാങ്ങി വൈകിട്ട് വിൽക്കുന്നത് വരെ കമ്പനിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അപ്പോൾ ഡെയ് ട്രേഡിങ്ങ് നടത്തുന്നവർ യഥാർത്ഥത്തിൽ ചെയ്യുന്നത് ചൂതാട്ടമാണ്.

വാർത്തകൾക്ക് അനുസരിച്ചു ദിവസവും ഓഹരി വിലയിൽ മാറ്റങ്ങൾ വരും. പക്ഷെ മനസിലാക്കേണ്ട കാര്യം എന്താണെന്നു വച്ചാൽ വാർത്തകൾ നമ്മൾ എപ്പോഴും വൈകിയേ അറിയൂ. വമ്പൻ  സ്രാവുകൾ മണിക്കൂറുകളോളം മുൻപ് വാർത്തകൾ അറിയും. ഡെയ് ട്രേഡിങിനെക്കാൾ വിജയം നേടാനുള്ള മികച്ച അവസരം ഒരു മുച്ചീട്ടു കളിയിൽ നിങ്ങൾക്ക്  ലഭിക്കും

ഒരു ഗ്രൂപ്പ് മാത്രമേ സ്ഥിരമായി ഡെയ് ട്രേഡിംഗിൽ നിന്ന് പണം ഉണ്ടാക്കുന്നുള്ളൂ, സ്റ്റോക്ക് ബ്രോക്കർമാരും ഡീമാറ്റ് അക്കൗണ്ട് നടത്തുന്ന ബാങ്കുകളും. അവർക്കു കമ്മിഷൻ ഇടപാടിൻ്റെ എണ്ണം അടിസ്ഥാനമാക്കിയുള്ളതാണ്.

ഇതിനെല്ലാം പുറമേ വിപണി തകരുന്ന സമയത്തു നിങ്ങൾ ഓഹരി വാങ്ങി നിൽക്കുകയാണെങ്കിൽ അതി ഭീമമായ നഷ്ടം സംഭവിക്കും. മൂന്നോ നാലോ ദിവസം കൊണ്ട് എല്ലാ സമ്പാദ്യവും നശിച്ചു പോയ ഒരുപാട് കഥകൾ ഞാൻ കേട്ടിട്ടുണ്ട്.

അതുകൊണ്ട് ഇതിൽ നിന്ന് ഒഴിവാകുന്നതാണ് നല്ലത്.

അടുത്ത ലേഖനം: ബ്ളെയ്ഡ് പലിശക്ക് കടം എടുക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *