ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (Gold ETF)

എന്താണ് Gold ETF?

എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് അഥവാ ETF എന്നാൽ ഓഹരികൾ പോലെ ഓഹരി വിപണിയിൽ വാങ്ങാനും വിൽക്കാനും പറ്റുന്ന ഒരു സാമ്പത്തിക ഉപകരണം ആണ്. എന്നാൽ ഇവ ഒരു കമ്പനിയുടെ ഓഹരിയെ പ്രതിനിധാനം ചെയ്യുന്നില്ല. ETF  ഒരു ഓഹരി സൂചിക അല്ലെങ്കിൽ ഒരു ചരക്ക് അല്ലെങ്കിൽ ബോണ്ടുകൾ എന്നിവയെ പ്രതിനിധാനം ചെയ്യുന്നു.

Gold ETF സ്വർണ്ണത്തിന്റെ വിലയെ  പ്രതിനിധീകരിക്കുന്നു. ഒരു യൂണിറ്റ് Gold ETF’ന് 1gm സ്വർണ്ണത്തിന്റെ വില ആയിരിക്കും. IDBI Gold ETF, Canara Robeco Gold ETF, Aditya Birla Sun Life Gold ETF എന്നിവ ചില ഉദാഹരണങ്ങൾ ആണ്. വിപണിയിൽ വേറെ പല കമ്പനികളും Gold ETF ഇറക്കിയിട്ടുണ്ട്.

നമ്മൾ ഒരു Gold ETF വാങ്ങുമ്പോൾ, Gold ETF വിൽക്കുന്ന കമ്പനി നമ്മൾ വാങ്ങിയ തുകക്കുള്ള സ്വർണം വാങ്ങി സൂക്ഷിക്കുന്നു. അതാണ് ആശയം എന്നാൽ പ്രയോഗത്തിൽ വരുമ്പോൾ കമ്പനികൾ ചിലപ്പോൾ വലിയ അളവിൽ വാങ്ങാൻ വേണ്ടി കുറച്ചു ദിവസം താമസിക്കും. ഈ ഇടവേളയിൽ സ്വർണ്ണത്തിന് പകരം പണമായിട്ടായിരിക്കും സൂക്ഷിക്കുക. അത് പോലെ കമ്പനി ഫണ്ട് നടത്തിപ്പിനും ഒരു ചെറിയ ഫീസ് വാങ്ങും. ഇതു കൊണ്ടു Gold ETF വിലയും 1 gm സ്വർണ്ണത്തിന്റെ വിലയും തമ്മിൽ ഒരു ചെറിയ വ്യത്യാസം ഉണ്ടാകും. ട്രാക്കിങ്ങ് തെറ്റ്(Tracking Error) എന്നാണ് ഇത് അറിയപ്പെടുന്നത്. ഏറ്റവും കുറഞ്ഞ തെറ്റുള്ള ഫണ്ട് ആണ്  ഏറ്റവും നല്ലത്.

എന്താണ് Gold ETF നിക്ഷേപത്തിന്റെ കാലാവധി?

Gold ETF നിക്ഷേപത്തിന് കാലാവധി ഇല്ല. എപ്പോൾ വേണമെങ്കിലും വാങ്ങുവാനും വിൽക്കുവാനും കഴിയും.

ശ്രദ്ധിക്കേണ്ട ഒരു കാര്യം: Gold ETF വാങ്ങിച്ചതിനു ശേഷം ഡീമാറ്റ് അക്കൗണ്ടിൽ വരാൻ രണ്ടു ദിവസം വരെ എടുത്തേക്കാം അതുപോലെ വിറ്റതിന് ശേഷം പണം അക്കൗണ്ടിൽ വരാനും രണ്ടു ദിവസം എടുത്തേക്കാം.

എത്രയാണ് Gold ETF നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക [Annual Minimum Deposit]?

നിങ്ങൾക്ക് 1 ഗ്രാം സ്വർണ്ണം[Gold ETF ഒരു യൂണിറ്റ് ] പോലും വാങ്ങാം

Gold ETF’ൽ  ഓരോ കൊല്ലവും എത്ര തവണ നിക്ഷേപം നടത്തണം?

Gold ETF നിക്ഷേപത്തിന് ഒരു നിബന്ധനകളും ഇല്ല.

Gold ETF’ൽ  ഓരോ കൊല്ലവും എത്ര രൂപ നിക്ഷേപിക്കാം?

Gold ETF നിക്ഷേപത്തിന് ഒരു നിബന്ധനകളും ഇല്ല.

Gold ETF എങ്ങനെ വാങ്ങും?

Gold ETF ഓഹരി വിപണി വഴി മാത്രം വാങ്ങാൻ കഴിയുകയുള്ളു. ഇതിനായി ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്.

ആർക്കാണ് Gold ETF വാങ്ങാൻ കഴിയുക?

ഡീമാറ്റ് അക്കൗണ്ട് ഉള്ള ആർക്കു വേണമെങ്കിലും Gold ETF വാങ്ങാൻ കഴിയും.

Gold ETF നിക്ഷേപത്തിന്റെ വരുമാനം എത്രയാണ്?

സ്വർണത്തിന്റെ വിലയിൽ വരുന്ന നേട്ടം ആണ് Gold ETF നിക്ഷേപത്തിന്റെ

വരുമാനം. വിൽക്കുമ്പോൾ സ്വർണ്ണത്തിനു വാങ്ങിയതിനേക്കാൾ വില ഉണ്ടെങ്കിൽ ലാഭം ഉണ്ടാകും.

നികുതി കണക്കാക്കിയതിന് ശേഷം: വാങ്ങിയതിന് 36 മാസത്തിനുള്ളിൽ [3 വർഷം] വിറ്റാൽ ഹ്രസ്വകാല മൂലധന നേട്ടം(Short Term Capital Gains) ആയി കണക്കുകൂട്ടും. എന്ന് വച്ചാൽ കിട്ടുന്ന ലാഭം നിങ്ങളുടെ മറ്റു വരുമാനത്തിന്റെ കൂടെ കൂട്ടി ആദായ നികുതി കൊടുക്കേണ്ടി വരും. ഉദാഹരണത്തിന് നിങ്ങളുടെ വരുമാനം 2 ലക്ഷം രൂപ (ശമ്പളം) ആണ് എങ്കിൽ Gold ETF വിറ്റ്‌ 50,000 രൂപ കിട്ടിയാൽ, ആദായ നികുതി കണക്കുകൂട്ടാൻ വരുമാനം 2.5 ലക്ഷം ആയി കണക്കാക്കും.

36  മാസത്തിനു ശേഷം ആണ് വിൽക്കുന്നതെങ്കിൽ ദീർഘകാല മൂലധന നേട്ടമായി(long-term capital gains) കണക്കാക്കി നികുതി കൊടുക്കണം. 2019’ൽ ഇന്ഡക്സേഷന്(indexation) ശേഷം 20 % ആണ് നികുതി നിരക്ക്.

ഇന്ഡക്സേഷന്(indexation) എന്ന് പറഞ്ഞാൽ സർക്കാർ പ്രഖ്യാപിച്ച പണപ്പെരുപ്പ നിരക്കു വച്ചു ലാഭം കണക്കു കൂട്ടുന്നതാണ്.

മറ്റു നേട്ടങ്ങൾ

  1. പണിക്കൂലി ഇല്ല.
  2. ലോക്കർ ചാർജ് വേണ്ട. സൂക്ഷിക്കാൻ എളുപ്പം ആണ്.
  3. വിൽക്കാൻ നേരത്തു മൊത്തം വിലയും കിട്ടും.

Gold ETF നിക്ഷേപം വേണമോ ??

സര്‍ക്കാര്‍ ഗോള്‍ഡ് ബോണ്ട്  (Sovereign Gold Bond Scheme) അഥവാ SGB വന്നതിന്  ശേഷം Gold ETF അത്ര ആകർഷകം അല്ല.

ഞാൻ Gold ETF നേക്കാൾ SGB ശുപാർശ ചെയ്യും.

അടുത്ത ലേഖനം: സര്‍ക്കാര്‍ ഗോള്‍ഡ് ബോണ്ട് (SGB)

One thought on “ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (Gold ETF)”

  1. Way cool! Some extremely valid points! I appreciate you penning this write-up and the rest of the site is extremely good.

Leave a Reply

Your email address will not be published. Required fields are marked *