28 May 2020’ൽ RBI ഈ ബോണ്ട് വില്പന നിർത്തി. RBI ‘ൽ നിന്ന് ഒരു പുതിയ അറിയിപ്പ് ഉണ്ടാകുന്ന വരെ ഇനി ഇത് വാങ്ങാൻ കഴിയില്ല.
എന്താണ് RBI 7.75% സേവിങ്സ് ബോണ്ട്?
7.75 ശതമാനം നിശ്ചിത പലിശ നൽകുന്ന ഗവൺമെൻറ് പിന്തുണ ഉള്ള നിക്ഷേപ മാർഗമാണ് RBI 7.75% സേവിങ്സ് ബോണ്ട്. ഇത് ഗവൺമെൻറ് ഓഫ് ഇന്ത്യ 7.75% സേവിങ്സ് (ടാക്സബിൾ) ബോണ്ട് [Government of India 7.75% Savings (Taxable) Bonds] എന്നും അറിയപ്പെടുന്നു.
എന്താണ് RBI 7.75% സേവിങ്സ് ബോണ്ട് നിക്ഷേപത്തിൻ്റെ കാലാവധി?
7 വർഷം ആണ് ഈ നിക്ഷേപത്തിൻ്റെ കാലാവധി. കാലാവധി തീരുന്നതിനു മുൻപ് ഈ നിക്ഷേപം വിൽക്കാൻ സാധിക്കുകയില്ല. നിക്ഷേപിച്ചാൽ 7 കൊല്ലത്തേക്ക് പണം തിരിച്ചു കിട്ടുകയില്ല. 60 വയസ് കഴിഞ്ഞവർക്ക് ചിലവുകൾ ഉണ്ടെന്ന് മാത്രം.
എത്രയാണ് RBI 7.75% സേവിങ്സ് ബോണ്ട് നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക [Annual Minimum Deposit]?
ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്.
RBI 7.75% സേവിങ്സ് ബോണ്ട്’ൽ ഓരോ കൊല്ലവും എത്ര തവണ നിക്ഷേപം നടത്തണം?
ഇതിൽ വർഷാ വർഷം നിക്ഷേപിക്കേണ്ട കാര്യമില്ല. ഒറ്റത്തവണ നിക്ഷേപിക്കേണ്ട ആവശ്യമേയുള്ളൂ.
RBI 7.75% സേവിങ്സ് ബോണ്ട്’ൽ ഓരോ കൊല്ലവും എത്ര രൂപ നിക്ഷേപിക്കാം?
നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധിയില്ല. എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം.
RBI 7.75% സേവിങ്സ് ബോണ്ട് എങ്ങനെ തുടങ്ങും?
എസ് ബി ഐ (SBI) പോലെയുള്ള നാഷണലൈസ്ഡ് ബാങ്കുകളിൽ നിന്നും മറ്റ് ആർബിഐ (RBI) അംഗീകൃത ബാങ്ക് ബ്രാഞ്ചുകളിൽ നിന്നും ഇവ വാങ്ങാവുന്നതാണ്.
ആർക്കാണ് RBI 7.75% സേവിങ്സ് ബോണ്ട് വാങ്ങാൻ കഴിയുക?
ഇന്ത്യയിൽ സ്ഥിരമായി താമസിക്കുന്ന എല്ലാവർക്കും നിക്ഷേപിക്കാൻ സാധിക്കും.
RBI 7.75% സേവിങ്സ് ബോണ്ട് നിക്ഷേപത്തിൻ്റെ വരുമാനം എത്രയാണ്?
ഈ നിക്ഷേപത്തിന് 7.75 ശതമാനം പലിശ ലഭിക്കും. ഈ നിക്ഷേപത്തിൻ്റെ പലിശ വേണമെങ്കിൽ ആറു മാസം കൂടുമ്പോൾ കിട്ടുന്ന രീതിയിലോ, അല്ലെങ്കിൽ ഏഴു കൊല്ലം കഴിഞ്ഞ് നിക്ഷേപം പിൻവലിക്കുമ്പോൾ ഒരുമിച്ചു കിട്ടുന്ന രീതിയിലോ ചെയ്യാം.
നികുതി കണക്കാക്കിയതിന് ശേഷം:
ഈ നിക്ഷേപത്തിന് നികുതിയിളവുകൾ ഒന്നുമില്ല. ലഭിക്കുന്ന വരുമാനത്തിന് നിങ്ങളുടെ ആദായ നികുതി നിരക്ക് അനുസരിച്ച് നികുതി കൊടുക്കേണ്ടി വരും. നിക്ഷേപിക്കുന്ന തുകയ്ക്കും നികുതി ഇളവ് ലഭിക്കില്ല.
RBI 7.75% സേവിങ്സ് ബോണ്ട് നിക്ഷേപത്തിൻ്റെ ഫീസ് എത്രയാണ്?
ഈ നിക്ഷേപത്തിന് പ്രത്യേകിച്ച് ഫീസ് ഒന്നും ഇല്ല.
മറ്റു നേട്ടങ്ങൾ
എടുത്തുപറയത്തക്ക മറ്റു നേട്ടങ്ങളൊന്നും ഈ നിക്ഷേപത്തിന് ഇല്ല.
RBI 7.75% സേവിങ്സ് ബോണ്ട് നിക്ഷേപം വേണമോ ??
നിങ്ങളുടെ പ്രധാന നിക്ഷേപമാർഗം ആയി ഉപയോഗിക്കാൻ പറ്റിയ ഒന്നല്ല RBI 7.75% സേവിങ്സ് ബോണ്ട്.
റിസ്ക് തീരെ താൽപര്യമില്ലാത്തവർക്കും, പണം 7 കൊല്ലത്തേക്ക് ആവശ്യം വരില്ല എന്ന് ഉറപ്പുള്ളവരും മാത്രം ഇതിനെ കുറിച്ച് ആലോചിച്ചാൽ മതി. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി ഇളവ് ലഭിക്കില്ല എന്ന കാരണം നികുതിയിളവ് ലഭിക്കുന്ന ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച് ആലോചിച്ച ശേഷം മാത്രമേ RBI 7.75% സേവിങ്സ് ബോണ്ടിലേക്ക് വരേണ്ട കാര്യം ഉള്ളൂ. മറ്റു നിക്ഷേപങ്ങൾ ഒരുപാട് ഉള്ള ആൾക്കാർക്ക് വൈവിധ്യവൽക്കരണതിനായി വേണമെങ്കിൽ RBI 7.75% സേവിങ്സ് ബോണ്ട് പരിഗണിക്കാം.
അടുത്ത ലേഖനം: ചിട്ടി (Chit Fund)