പുതിയ ലേഖനങ്ങൾ

  • വിദേശത്ത് പഠിക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ October 5, 2023 - ഇപ്പോൾ നാട്ടിൽ നിന്നും ഒരുപാട് കുട്ടികൾ വിദേശത്ത് പഠിക്കാൻ പോകുന്നുണ്ടല്ലോ. ലക്ഷങ്ങൾ ചെലവുള്ള ഒരു പരിപാടിയാണ് ഇത്. ചിലരെല്ലാം വീടു പണയം വച്ചും പലിശയ്ക്ക് കടം വാങ്ങിയും എല്ലാമാണ് വിദേശത്ത് പഠിക്കാൻ മക്കളെ അയക്കുന്നത്. അവർ പഠിച്ച് രക്ഷപ്പെടട്ടെ എന്ന് വിചാരിച്ചു കൊണ്ടാണ് പല മാതാപിതാക്കളും പിള്ളേർക്ക് വേണ്ടി ത്യാഗം സഹിക്കുന്നത്.  ഞാൻ നിലവിൽ വിദേശത്ത് താമസിക്കുന്ന ആൾ ആയതു കൊണ്ടും എൻ്റെ ഭാര്യ വിദേശത്ത് ഒരു യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ഡിഗ്രി(Masters Degree) എടുത്തതു കൊണ്ടും എൻ്റെ … Continue reading "വിദേശത്ത് പഠിക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ"
  • ഓഹരി നിക്ഷേപങ്ങളുടെ അപകടസാധ്യതകളെ കുറിച്ചുള്ള ഒരു പാഠം March 2, 2023 - അദാനി ഗ്രൂപ്പ് ഓഫ് കമ്പനീസിനെ കുറിച്ചുള്ള വാർത്തകൾ എല്ലാവരും കണ്ടു കാണുമല്ലോ. വാർത്ത വായിക്കാത്തവർക്ക് വേണ്ടി ഒരു ചെറിയ വിശദീകരണം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പണക്കാരനായി അദാനി മാറിയതിനു ശേഷം വളരെ പെട്ടെന്ന് അദ്ദേഹത്തിൻ്റെ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിയുകയുണ്ടായി. അമേരിക്കയിലുള്ള ഹിഡൻബർഗ് എന്ന കമ്പനി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചതാണ് ഇതിന് കാരണം. ഒരു ഓഹരിയുടെ വില കുറയും എന്ന് ബെറ്റ് വെച്ച് അതിൽ നിന്ന് പണമുണ്ടാക്കുന്ന ഷോർട്ട് സെല്ലർ എന്ന് അറിയപ്പെടുന്ന ഒരു … Continue reading "ഓഹരി നിക്ഷേപങ്ങളുടെ അപകടസാധ്യതകളെ കുറിച്ചുള്ള ഒരു പാഠം"
  • ഒരു നല്ല പുസ്തകം – പണത്തിൻ്റെ മനശാസ്ത്രം March 2, 2023 - ഞാൻ ഈ അടുത്ത കാലത്ത് വായിച്ചതിൽ ഏറ്റവും നല്ല ഒരു പുസ്തകത്തെ കുറിച്ച് ആണ് ഈ പോസ്റ്റ്. നിക്ഷേപിക്കുന്നതിനെക്കുറിച്ചും പണം കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും ആണ് ഈ പുസ്തകം എന്നുള്ളത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. സൈക്കോളജി ഓഫ് മണി(The Psychology of Money) എന്നാണ് പുസ്തകത്തിൻ്റെ പേര്. എഴുതിയത് മോർഗൻ ഹോസെൽ(Morgan Housel). ആമസോണിൽ ‘പണത്തിൻ്റെ മനശാസ്ത്രം’ എന്ന മലയാളം പരിഭാഷ ലഭ്യമാണ്. വില 207 രൂപ. 200 പേജുള്ള വായിക്കാൻ വളരെ രസമുള്ള ഒരു ചെറിയ പുസ്തകം … Continue reading "ഒരു നല്ല പുസ്തകം – പണത്തിൻ്റെ മനശാസ്ത്രം"

ഏല്ലാ ലേഖനങ്ങളും..